
'100, 150 കോടി ക്ലബ്ബിലെന്ന് പറയും, ഇൻകം ടാസ്ക് വരുമ്പോൾ അറിയാം': മുകേഷ്
കോടി ക്ലബ്ബിന്റെ കണക്കു കേട്ട് ഇൻകം ടാസ്ക് വന്നാൽ ശത്രുക്കൾ ഇട്ടതാണെന്ന് പറയുമെന്നും മുകേഷ്

സിനിമകൾ 100 കോടി ക്ലബ്ബിലും 150 കോടി ക്ലബ്ബിലുമൊക്കെ കയറി എന്നു പറയുന്നത് ഗിമിക്സാണെന്ന് നടൻ മുകേഷ്. 100കോടി ക്ലബ്ബോ എങ്കിൽ സിനിമ കണ്ട് കളയാം എന്ന് ചിന്തിക്കുന്ന ആൾക്കാരുണ്ട്. അങ്ങനെയുള്ളവരെ ആകർഷിക്കാൻ പലതും പറയും എന്നാണ് താരത്തിന്റെ വാക്കുകൾ. കോടി ക്ലബ്ബിന്റെ കണക്കു കേട്ട് ഇൻകം ടാസ്ക് വന്നാൽ ശത്രുക്കൾ ഇട്ടതാണെന്ന് പറയുമെന്നും മുകേഷ് പരിഹസിച്ചു.
'100, 150 കോടി ക്ലബ്ബിലൊക്കെ എന്ന് പലരും പറയുന്നുണ്ട്. ഇൻകം ടാസ്ക് വരുമ്പോൾ അറിയാം. ശത്രുക്കൾ ഇട്ടതാണ് സാറേ എന്ന് പറയും. അത്രയെ ഉള്ളൂ. വലിയ വിജയങ്ങളൊക്കെ ഉണ്ട്. 100കോടി ക്ലബ്ബോ എങ്കിൽ സിനിമ കണ്ട് കളയാം എന്ന് ചിന്തിക്കുന്ന ആൾക്കാരുണ്ട്. അതുപോലെ ആൾക്കാരെ ആകർഷിക്കാൻ പലതും പറയും. അതൊക്കെ സിനിമയുടെ ഒരു ഗിമിക്സ് ആണ്.'- മുകേഷ് പറഞ്ഞു.
100, 150 കോടി ക്ലബ്ബിലൊക്കെ എന്ന് പലരും പറയുന്നുണ്ട്. ഇൻകം ടാസ്ക് വരുമ്പോൾ അറിയാം. ശത്രുക്കൾ ഇട്ടതാണ് സാറേ എന്ന് പറയും. അത്രയെ ഉള്ളൂ.
അയ്യർ ഇൻ അറേബ്യ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം. ഭാവിയിൽ ഒരു സിനിമയും 100 ദിവസം തിയറ്ററിൽ ഓടില്ല എന്നാണ് മുകേഷ് പറയുന്നത്. ഗോഡ് ഫാദറിന്റെ റെക്കോർഡ് മലയാള സിനിമ ഉള്ളിടത്തോളം അങ്ങനെ തന്നെ നിലനിൽക്കും. ഇനിവരുന്ന സിനിമകൾ കഷ്ടപ്പെട്ട് 50 ദിവസമായിരിക്കും ഓടുക എന്നും മുകേഷ് കൂട്ടിച്ചേർത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്ക്ക് ഒരുങ്ങി അമേരിക്ക

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി

Related News


മുകേഷ് അംബാനിയെ മറികടന്ന് അദാനി ഇന്ത്യന്‍ കോടീശ്വരനില്‍ ഒന്നാമത്; ആദ്യ പത്തില്‍ ഇടംപിടിച്ചവര്‍ ആരൊക്കെ?

'അടുത്ത ഹീറോ വന്നു നിൽക്കുന്നേ, എല്ലാവരും ഇവനെ നോക്കി വച്ചോ'; 'അയ്യോ, ചേച്ചി കളിയാക്കാതെ എന്ന് നസ്ലിൻ പറയും'

