
'വിജയ്‌യെയും അജിത്തിനെയും പോലെ തന്നെയാണ് ശിവകാർത്തികേയനും; നവാഗതരെ വിശ്വസിച്ച് സിനിമ ചെയ്യുക എന്നത് അത്ര എളുപ്പമല്ല'
ഇതുപോലെ തന്നെയാണ് ശിവകാർത്തികേയന്റെ കാര്യവും.

ശിവകാർത്തികേയൻ നായകനായെത്തുന്ന പുതിയ ചിത്രമാണ് മദ്രാസി. എആർ മുരുഗദോസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സെപ്റ്റംബർ അഞ്ചിനാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കുകളിലാണ് അണിയറപ്രവർത്തകരിപ്പോൾ. പ്രൊമോഷന്റെ ഭാഗമായി ഒരഭിമുഖത്തിൽ ശിവകാർത്തികേയനെക്കുറിച്ച് മുരുഗദോസ് പറഞ്ഞ വാക്കുകളാണിപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്.
നവാഗത സംവിധായകരെ ശിവകാർത്തികേയൻ പരിഗണിക്കുന്നതിനേക്കുറിച്ചും സംവിധായകൻ പറഞ്ഞു. "കരിയറിന്റെ തുടക്കത്തിൽ ദളപതി വിജയ് സാറും അജിത് സാറും നിരവധി പുതുമുഖ സംവിധായകരുടെ കൂടെ പ്രവർത്തിച്ചിട്ടുണ്ട്. അവരുടെ കരിയറിലെ ഇത്രയും വലിയ വളർച്ചയുടെ പ്രധാന കാരണങ്ങളിലൊന്ന് ഇതാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്.
ഇതുപോലെ തന്നെയാണ് ശിവകാർത്തികേയന്റെ കാര്യവും. ഒരുപാട് നവാഗത സംവിധായകർക്ക് അദ്ദേഹം അവസരം നൽകിയിട്ടുണ്ട്. പുതുമുഖങ്ങളെ വിശ്വസിച്ച് അവർക്കൊരു അവസരം നൽകുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല".- മുരുഗദോസ് പറഞ്ഞു.
ഒരു ത്രില്ലർ ചിത്രമായാണ് മദ്രാസി ഒരുങ്ങുന്നത്. അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. വിഘ്നേഷ് ശിവനാണ് ചിത്രത്തിനായി ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. ശിവകാർത്തികേയനെ കൂടാതെ രുക്‌മിണി വസന്ത്, വിദ്യുത് ജംവാൽ, ബിജു മേനോൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഷബീർ കല്ലറക്കൽ, വിക്രാന്ത്, പ്രേം കുമാർ, സഞ്ജയ്, തുടങ്ങിയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. അമരൻ ആണ് ശിവകാർത്തികേയന്റേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം. അമരൻ ബോക്സോഫീസിൽ വൻ വിജയമായി മാറുകയും ചെയ്തിരുന്നു. സുധ കൊങ്കര സംവിധാനം ചെയ്യുന്ന പരാശക്തി എന്ന ചിത്രവും ശിവകാർത്തികേയന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്‌മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
Cinema News: Director AR Murugadoss compares Sivakarthikeyan to Thalapathy Vijay and Ajith.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'ഉത്സവ പ്രതീതിയോടെ ഈ ചിത്രം നിങ്ങള്‍ വീണ്ടും ആഘോഷിക്കുമെന്ന് എനിക്കുറപ്പാണ്'; 'തേന്മാവിൻ കൊമ്പത്ത്' റീ റിലീസിൽ പ്രിയദർശൻ

'നമ്മള് ഒരു കുടുംബം'; പിണക്കത്തിലാണെന്ന വാര്‍ത്തകളുടെ മുനയൊടിച്ച് ശിവയും വെങ്കട്ട് പ്രഭുവും

