നായികയുടെ അഭിനയ സാധ്യതയും സിനിമയുടെ സ്വഭാവത്തെയും വ്യക്തമാക്കുന്നതാണ് ടീസർ

മുത്തം നൂറുവിധം കാസ്റ്റിങ് കോൾ വിഡിയോയിൽ നിന്ന്
Last Updated :20 January 2024, 8:41 am IST

News Now

‘നി കൊ ഞാ ചാ’ എന്ന ചിത്രത്തിന് ശേഷം ഗിരീഷ് മാനോ സംവിധാനം ചെയ്യുന്ന മുത്തം നൂറുവിധം എന്ന സിനിമയിലേക്ക് നായികയെ തേടുന്നു. ​ഗംഭീര വിഡിയോയിലൂടെയാണ് കാസ്റ്റിങ് കോൾ. എവിടെ സദാചാരത്തിന്റെ മ്യൂട്ട് ബട്ടൺ എന്ന ചോദ്യമുയർത്തുന്ന വിഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. 

ചിത്രത്തിൽ ടാനി എന്ന കഥാപാത്രമാവുന്നതിനു വേണ്ടിയാണ് കാസ്റ്റിങ് കോൾ. 25 നും 30 നും ഇടയിൽ പ്രായമുള്ള മലയാളം മാതൃഭാഷയായുള്ള യുവതികളെയാണ് തേടുന്നത്. ഇന്നത്തെ കാലഘട്ടത്തെ സ്ത്രീ എന്നാണ് ടാനിയെ മുത്തം നൂറുവിധത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ വിശേഷിപ്പിക്കുന്നത്. ടീസറിനോട് സമാനമായ രീതിയില്‍ തന്നെയാണ് കാസ്റ്റിങ് കോളിന് വേണ്ടിയുള്ള വീഡിയോയും 
നായികയുടെ അഭിനയ സാധ്യതയും സിനിമയുടെ സ്വഭാവത്തെയും വ്യക്തമാക്കുന്നതാണ് ടീസർ. 14ാം തിയതിക്ക് മുന്‍പായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.

സണ്ണി വെയിൻ പ്രധാന കഥാപാത്രമായി എത്തിയ ചിത്രമായിരുന്നു നി കോ ഞാ ചാ. യുവാക്കളുടെ കഥ പറഞ്ഞ ചിത്രം ശ്രദ്ധ നേടിയിരുന്നു. മുത്തം നൂറുവിധം എന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നതും ​ഗിരീഷ് മാനോ തന്നെയാണ്. സ്കൈ ഫിലിംസാണ് സിനിമ നിർമ്മിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates