
News Now
മന്ത്രി കെ മുരളീധരനെതിരായ പോസ്റ്റ് ഷെയർ ചെയ്തു; പിഎസ്സി ജീവനക്കാരനെ പിരിച്ചുവിടാൻ സർക്കാർ നിർദ്ദേശം

'തിരംഗ' സമര 'തരംഗം', പിണറായിക്ക് ഇഡി സമന്സ്, സ്വകാര്യ ബസുകള് പണിമുടക്കിലേക്ക്... ഇന്നത്തെ 5 പ്രധാന വാർത്തകൾ

ശബരിമലയിലേക്ക് കൂടുതല് കെഎസ്ആര്ടിസി ബസുകള്; മണ്ഡലപൂജക്ക് 461, മകരവിളക്കിന് 561
ഖുല വഴി വിവാഹമോചനം; മഹറും സ്വർണ്ണാഭരണങ്ങളും ഭർത്താവിന് തിരികെ നൽകണമെന്ന് കുടുംബ കോടതി ഉത്തരവ്
മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞ ദിവസമാണ് പൂർത്തിയാക്കിയത്. ചിത്രത്തിൽ തമിഴ്നടി രമ്യ പാണ്ഡ്യൻ ആണ് നായികയായി എത്തുന്നത്. ഇപ്പോൾ ചിത്രത്തിൽ അഭിനയിക്കാൻ പറ്റിയതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് രമ്യ.
രമ്യയുടെ ട്വീറ്റ്
എന്റെ അടുത്ത പ്രൊജക്ട് മലയാളത്തിലാണ് എന്നത് വളരെ സന്തോഷത്തോടെ പ്രഖ്യാപിക്കുകയാണ്. നിരൂപക പ്രശസ്തി നേടിയ വളരെ സ്വാധീനമുള്ള സംവിധായകൻ ലിജോ ജോസ് പല്ലിശ്ശേരിക്കൊപ്പം പ്രവർത്തിക്കാൻ അവസരം ലഭിച്ചു. മെഗാസ്റ്റാർ മമ്മൂട്ടിയ്ക്കൊപ്പം അഭിനയിച്ചത് സ്വപ്നം സഫലമായതുപോലെയാണ്. തേനീശ്വർ സാറിനും മറ്റ് അണിയറ പ്രവർത്തകർക്കും നന്ദി പറയുന്നു- രമ്യ പാണ്ഡ്യ കുറിച്ചു. മമ്മൂട്ടിക്കും ലിജോ ജോസിനുമൊപ്പമുള്ള ചിത്രവും രമ്യ പങ്കുവച്ചിട്ടുണ്ട്.
I am glad to officially announce that my next project is in malayalam.
â Ramya Pandian (@iamramyapandian) December 6, 2021
To have an opportunity to work with the Critically acclaimed and the most influential director @mrinvicible sir and Megastar @mammukka sir has been a dream come true. Thank you @thenieswar sir and the team pic.twitter.com/bH4SnzJZX5
രമ്യയുടെ ആദ്യ മലയാളം സിനിമ
രമ്യയുടെ ആദ്യ മലയാളം സിനിമയാണ് നൻപകൽ നേരത്ത് മയക്കം. ചിത്രത്തിലെ താരത്തിന്റെ ലൊക്കേഷൻ ചിത്രങ്ങൾ പുറത്തുവന്നിരുന്നു. മമ്മൂട്ടിയുടെ പുതിയ ബാനറായ മമ്മൂട്ടി കമ്പനി ആദ്യമായി നിര്മ്മിക്കുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട്. നർമത്തിന്റെ പശ്ചാത്തലത്തിലാണ് സിനിമ ഒരുങ്ങുന്നത്. മലയാളത്തിലും തമിഴിലുമായി ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂർണമായി തമിഴ്നാട്ടിലായിരുന്നു. ചിത്രത്തിന്റെ കഥയും ലിജോയുടേത് തന്നെയാണ്. എസ് ഹരീഷ് ആണ് തിരക്കഥയൊരുക്കുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിയാണ് സഹ നിര്മ്മാണം. തമിഴ്നാട് പശ്ചാത്തലമാക്കുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷന് പഴനിയാണ്. അശോകനാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തേനി ഈശ്വറാണ് ഛായാഗ്രഹണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
