
'എന്റെ മുടിയൊക്കെ നരച്ചതാ, ഡൈ ചെയ്തിരിക്കുകയാണ്': രഹസ്യം എല്ലാവരും അറിയട്ടെയെന്ന് മമ്മൂട്ടി
മമ്മൂട്ടി പറഞ്ഞ ഒരു 'രഹസ്യമാണ്' ആരാധകർക്കിടയിൽ ചിരിനിറക്കുന്നത്
സൂപ്പർതാരം മമ്മൂട്ടിയുടെ സൗന്ദര്യം മലയാളികൾക്കിടയിൽ വലിയ ചർച്ചയാണ്. ഇപ്പോഴും മലയാളത്തിലെ ഫാഷൻ ഐക്കനാണ് താരം. സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം വലിയ ചർച്ചയാവാറുണ്ട്. ഇപ്പോൾ തന്റെ മുടിയെക്കുറിച്ച് മമ്മൂട്ടി പറഞ്ഞ ഒരു 'രഹസ്യമാണ്' ആരാധകർക്കിടയിൽ ചിരിനിറക്കുന്നത്. തന്റെ മുടിയൊക്കെ നരച്ചതാണെന്നും ഡൈ ചെയ്തിരിക്കുകയാണെന്നുമാണ് മമ്മൂട്ടി പറഞ്ഞത്.
ഒരു സ്വകാര്യ ചാനലിന്റെ അവാര്‍ഡ് ഷോയ്ക്കിടെയാണ് രസകരമായ സംഭവമുണ്ടായത്. പൂക്കാലം സിനിമയിലെ പ്രകടനത്തിന് വിജയരാഘവന് മികച്ച സഹനടനുള്ള അവാർഡ് സമ്മാനിക്കുകയായിരുന്നു താരം. 'പൂക്കാല'ത്തില്‍ മൊട്ടയടിച്ച വിജയരാഘവൻ ഇപ്പോള്‍ വന്നത് നരച്ച മുടിയായിട്ടാണ് എന്ന് മമ്മൂട്ടി ചൂണ്ടിക്കാട്ടി. മൊട്ടയടിച്ച് കുറേ പണം നേടി. ഇനി നരച്ച മുടികൊണ്ടും പണം സ്വന്തമാക്കും വിജയരാഘവൻ എന്നും മമ്മൂട്ടി പറഞ്ഞു.
എന്നാൽ താൻ ഡൈ ചെയ്യാൻ പോവുകയാണെന്നും അല്ലെങ്കിൽ വൃദ്ധവേഷങ്ങൾ മാത്രം കിട്ടുകയൊള്ളൂ എന്നുമാണ് വിജയരാഘവൻ പറഞ്ഞത്. അപ്പോഴാണ് തന്റെ മുടിയും നരച്ചതാണെന്ന് മമ്മൂട്ടി തുറന്നു പറഞ്ഞത്. എന്റെയൊക്കെ മുടി നരച്ചതാ, ഡൈയടിച്ചതായെന്ന് പറഞ്ഞായിരുന്നു മമ്മൂട്ടിയുടെ മറുപടി. രഹസ്യങ്ങള്‍ എല്ലാവരും അറിയട്ടേ.- മമ്മൂട്ടി പറഞ്ഞു. ചിരിയോടെയാണ് സദസ് മമ്മൂട്ടിയുടെ വാക്കുകൾ ഏറ്റെടുത്തത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
Jantar Mantar Protest: എംപിമാരുടെ വാഹനം തടഞ്ഞ് പൊലീസ്, റോഡിലിറങ്ങി പ്രതിഷേധവുമായി രാഹുലും പ്രിയങ്കയും; തലസ്ഥാനം സംഘർഷ ഭരിതം

'ചേട്ടാ, നമ്മുടെ ഈ ഫോട്ടോയ്ക്ക് മിനിമം ഒരു “പയിനായിരം” ലൈക്ക് എങ്കിലും കിട്ടുമെന്ന് തോന്നുന്നു'; ചിത്രവുമായി മനോജ് കെ ജയൻ

ചോറും ബീൻസും ഓട്സും വാൽനട്ടും, ആരോഗ്യകരമായ 5 ഭക്ഷണ കോമ്പിനേഷൻ

തൃക്കണ്ണാപുരം കൈക്കൂലി വിവാദം; സിപിഎം കൗൺസിലർക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്

Related News


Jantar Mantar Protest: എംപിമാരുടെ വാഹനം തടഞ്ഞ് പൊലീസ്, റോഡിലിറങ്ങി പ്രതിഷേധവുമായി രാഹുലും പ്രിയങ്കയും; തലസ്ഥാനം സംഘർഷ ഭരിതം

'ചേട്ടാ, നമ്മുടെ ഈ ഫോട്ടോയ്ക്ക് മിനിമം ഒരു “പയിനായിരം” ലൈക്ക് എങ്കിലും കിട്ടുമെന്ന് തോന്നുന്നു'; ചിത്രവുമായി മനോജ് കെ ജയൻ
