
News Now
രണ്ടുദിവസത്തിനിടെ ഒരു രൂപ 75 പൈസയുടെ വര്‍ധന, കുതിച്ച് രൂപ, 95ൽ താഴെ; എണ്ണവിലയിൽ ഇടിവ്

പാലക്കാടിന്റെ സമഗ്ര വികസനത്തിന് അടിയന്തര ഇടപെടൽ വേണം; തദ്ദേശ മന്ത്രിക്ക് നിവേദനം നൽകി നഗരസഭ ചെയർമാൻ

ജന്തര്‍മന്തറില്‍ മിന്നല്‍ സമരവുമായി സിജെപി; നേതാക്കള്‍ കസ്റ്റഡിയില്‍

സ്വര്‍ണവില താഴോട്ട്; രണ്ടുദിവസത്തിനിടെ 1560 രൂപയുടെ ഇടിവ്, 1,10,000ല്‍ താഴെ തന്നെ

വിജയ്- ലോകേഷ് ചിത്രം ലിയോ കശ്മീരിൽ ചിത്രീകരണം പുരോഗമിക്കുകയാണ്. ചിത്രത്തേക്കുറിച്ചുള്ള ഓരോ വിവരങ്ങളും വൻ ആവേശത്തോടെയാണ് ആരാധകർ സ്വീകരിക്കുന്നത്. ഇപ്പോൾ ചിത്രത്തിലെ തന്റെ ഭാഗത്തിന്റെ ഷൂട്ടിങ് പൂർത്തിയാക്കിയ വിവരം ആരാധകരെ അറിയിച്ചിരിക്കുകയാണ് സംവിധായകൻ മിഷ്കിൻ. ട്വിറ്ററിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് ലിയോ ടീമിനൊപ്പമുള്ള ഷൂട്ടിങ് ഓർമകൾ പങ്കുവച്ചത്.
മൈനസ് 12 ഡിഗ്രി സെൽഷ്യസിൽ 500ഓളം വരുന്ന ലിയോ ടീം അംഗങ്ങൾ ഒന്നിച്ച് തന്റെ ഭാഗം പൂർത്തിയാക്കാൻ ഒന്നിച്ച് കഷ്ടപ്പെട്ടു എന്നാണ് അദ്ദേഹം കുറിക്കുന്നത്. സംവിധായകൻ ലോകേഷ് ഒരു പട്ടാളക്കാരനെപ്പോലെ സെറ്റിൽ പ്രവർത്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വിജയ്ക്കൊപ്പം വർക്ക് ചെയ്യാൻ കഴിഞ്ഞതിന്റെ സന്തോഷവും അദ്ദേഹം പങ്കുവച്ചു.
മിഷ്കിന്റെ കുറിപ്പ് വായിക്കാം
ഇന്ന് ഞാന്‍ കശ്മീരില്‍ നിന്ന് ചെന്നൈയിലേക്ക് തിരിച്ചെത്തി. 500 പേര്‍ അടങ്ങിയ ലിയോ ടീം മൈനസ് 12 ഡിഗ്രി സെല്‍ഷ്യസില്‍ എന്റെ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കാനായി ഒന്നിച്ചു. സംഘട്ടന രംഗം സ്‌പെഷ്യലായി ചിത്രീകരിക്കാന്‍ സ്റ്റണ്ട്മാന്‍ മാസ്റ്റര്‍ ഏറെ കഷ്ടപ്പെട്ടു. എനിക്കു ലഭിച്ച സ്‌നേഹവും ബഹുമാനവും എന്നെ അമ്പരപ്പിച്ചു. എന്റെ ലോകേഷ്, വെല്‍ ട്രെയിന്ഡ് ഡയറക്ടര്‍, സ്‌നേഹവും നിശ്ചയദാര്‍ഢ്യവുമുള്ള സൈനികനെപ്പോലെയാണ് പ്രവര്‍ത്തിച്ചത്. എന്റെ അവസാന രംഗം ചിത്രീകരിച്ചുകഴിഞ്ഞപ്പോള്‍ അവന്‍ എന്നെ കെട്ടിപ്പിടിച്ചു. ഞാന്‍ അവന്റെ നെറുകയില്‍ ചുംബിച്ചു. എന്റെ പ്രിയ സഹോദരന്‍ വിജയ്‌നൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. നിങ്ങളുടെ സ്‌നേഹം ഞാന്‍ ഒരിക്കലും മറക്കില്ല.
#Leo #vijay #mysskin #lokeshkanagaraj @Dir_Lokesh pic.twitter.com/rcYXcoCRRK
â Mysskin (@DirectorMysskin) February 26, 2023
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



