
'പുകവലിയും മദ്യപാനവുമില്ല, അസുഖം ഉള്ളതായി പറഞ്ഞിട്ടില്ല; കാണാതായപ്പോള്‍ മാനേജര്‍ വിളിച്ചിരുന്നു'; ഹോട്ടലില്‍ നടന്നത് എന്തെന്ന് നന്ദു പൊതുവാള്
ഹോട്ടലുകാരോട് റൂമില്‍ പോയി നോക്കാന്‍ പറഞ്ഞത് എന്റെ അനിയന്

പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തൊരു യാത്ര പോലെ വിട പറഞ്ഞിരിക്കുകയാണ് കലാഭവന്‍ നവാസ്. മിമിക്രിയിലൂടെ കരിയര്‍ ആരംഭിച്ച് നടനായും ഗായകനായുമെല്ലാം കയ്യടി നേടിയ താരം. കലാഭവന്‍ നവാസ് മരിച്ചുവെന്ന യാഥാര്‍ത്ഥ്യത്തെ ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുകയാണ് സിനിമാ ലോകം. 51-ാം വയസിലാണ് മരണം നവാസിനെ തേടിയെത്തുന്നത്.
കരിയറില്‍ നല്ലൊരു തിരിച്ചുവരവിന് ശ്രമിക്കവെയാണ് താരം മരണപ്പെടുന്നത്. നല്ല സിനിമകളില്‍ അഭിനയിക്കുന്നതിനൊപ്പം സംവിധാനം ചെയ്യാനും നവാസിന് പദ്ധതിയുണ്ടായിരുന്നുവെന്നാണ് സുഹൃത്തും പ്രൊഡക്ഷന്‍ കണ്‍ട്രോളുമായ നന്ദു പൊതുവാള് പറയുന്നത്. നന്ദു പ്രൊഡക്ഷന്‍ കണ്‍ട്രോളായ പ്രകമ്പനം എന്ന സിനിമയില്‍ അഭിനയിച്ചു കൊണ്ടിരിക്കെയാണ് നവാസ് മരണപ്പെടുന്നത്.
''കലാഭവന്‍ നവാസിന്റെ വിയോഗം നടക്കുന്നത് ഞാന്‍ പ്രൊഡക്ഷന്‍ കണ്ട്രോള് ചെയ്യുന്ന പ്രകമ്പനം എന്ന സിനിമയുടെ ലൊക്കേഷനിലാണ്. കഴിഞ്ഞ ആറേഴ് ദിവസമായി അദ്ദേഹം ആ സിനിമയില്‍ നല്ലൊരു കഥാപാത്രം ചെയ്തു കൊണ്ടിരിക്കുകയാണ്. ഇന്ന് കഴിഞ്ഞാല്‍ അദ്ദേഹത്തിന് നാലഞ്ച് ദിവസം ബ്രേക്ക് ഉണ്ട്. അതുകൊണ്ട് വീട്ടില്‍ പോയി വരാം എന്ന് പറഞ്ഞാണ് പോയത്'' നന്ദു പൊതുവാള് പറയുന്നു.
അനിയന് ശശി പൊതുവാള് ആണ് ഈ സിനിമയുടെ കാര്യം നോക്കി കൊണ്ടിരുന്നത്. നവാസ്, അസീസ് കാട്ടാക്കട, കുഞ്ഞികൃഷ്ണന് മാഷ് എന്നിവര്‍ ഒരുമിച്ചാണ് പോയതെന്നും നന്ദു പൊതുവാള് പറയുന്നു. അദ്ദേഹം റിസപ്ഷനില്‍ പറഞ്ഞ് റൂമില്‍ പോയതാണ്. കുറേ നേരമായിട്ടും കാണാത്തതു കൊണ്ട് മാനേജര്‍ എന്റെ അനിയനെ വിളിച്ച് അദ്ദേഹം ഇതുവരെ ഇറങ്ങി വന്നില്ലെന്ന് എന്താണ് ചെയ്യേണ്ടത് എന്ന് ചോദിച്ചു. റൂമില്‍ പോയി നോക്കാന്‍ ശശി പറഞ്ഞു. ഹോട്ടലുകാര്‍ റൂമില്‍ പോയി പരിശോധിച്ചപ്പോഴാണ് വീണു കിടക്കുന്നത് കാണുന്നതെന്നും നന്ദു പറയുന്നു.
ശശിയെ അവര്‍ വിളിച്ചു പറഞ്ഞു. ആശുപത്രിയില്‍ കൊണ്ടുപോയപ്പോള്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു. അനിയന് അപ്പോള്‍ തന്നെ വിളിച്ചു പറഞ്ഞു. ഉടനെ തന്നെ ബന്ധുക്കളേയും സുഹൃത്തുക്കളേയുമൊക്കെ വിളിച്ച് വിവരം അറിയിച്ചുവെന്നും നന്ദു പറയുന്നു. പണ്ടുമുതലേയുള്ള സുഹൃത്താണ് നവാസ്. അദ്ദേഹം ഒരു സിനിമ സംവിധാനം ചെയ്യാനുള്ള തയ്യാറെടുപ്പിലായിരുന്നുവെന്നും നന്ദു പറയുന്നു.
അതേസമയം, നവാസ് അസുഖമോ മറ്റ് ശാരീരിക അസ്വസ്ഥതകളോ ഒന്നും ഉള്ളതായി പറഞ്ഞിട്ടില്ല. പുകവലിയും മദ്യാപനവും ഒന്നുമില്ലാത്ത ആളാണ്. വര്‍ഷങ്ങളായി എനിക്കറിയാം നവാസിനെ, ഇതുവരെ അസുഖം ഉള്ളതായി പറഞ്ഞിട്ടില്ലെന്നും നന്ദു പൊതുവാള് പറയുന്നു.
News Now
രാത്രി ഉറക്കം ശരിയാകുന്നില്ലേ? അറിയാതെ ചെയ്യുന്ന ഈ ശീലങ്ങളാകാം കാരണം
പാടത്ത് പണിയെടുത്ത് ഇംഗ്ലീഷ് പഠിപ്പിക്കൽ, ഇന്ന് ലക്ഷക്കണക്കിന് ആളുകളുടെ ടീച്ചർ; പ്രിയങ്ക ചോപ്ര വരെ ആരാധിക, നന്ദി പറഞ്ഞ് യശോദ

'നല്ല സിനിമയെടുത്ത് ജനങ്ങളെ രസിപ്പിക്കൂ, പഴയ ഇമേജ് തിരിച്ചുപിടിക്കാം'; രാജ്പാൽ യാദവിനോട് സുപ്രീം കോടതി

കേരളത്തിന് എയിംസ് പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്രം; ആരോഗ്യരംഗത്തെ മികവ് അയോഗ്യതയോ എന്ന ഹൈക്കോടതി, വിമര്‍ശനം

Summary
Nandu Pothuval recalls what happened at the hotel before the demise of Kalabhavan Navas.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'എന്റെ പൊന്നു ചേട്ടാ, എന്നെതാ ഇത്'; 'എന്റെ ബിരിയാണി കഴിച്ചിട്ട് എന്റെ സ്ക്രിപ്റ്റിനെ കുറ്റം പറയുന്നോ ?', 'ബ്രദേഴ്സ് ഡേ' കഥയെക്കുറിച്ച് ഷാജോൺ

'എനിക്ക് അബദ്ധം പറ്റിയതാണ്, സ്പെഷ്യൽ ജൂറി അവാർഡ് തരാമായിരുന്നുവെന്ന് ഐ വി ശശി പറഞ്ഞു', 'സ്പിരിറ്റ്' വിവാദത്തിൽ നന്ദു


