
News Now
റെയില്വേ ജീവനക്കാര്ക്ക് ദീപാവലി സമ്മാനം; 2,000 കോടി രൂപ ബോണസ് പ്രഖ്യാപിച്ച് കേന്ദ്രം

രാഹുല്ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്ശം: ആര് ശ്രീലേഖയ്ക്കെതിരെ പരാതി; ഹൈന്ദവവികാരം വ്രണപ്പെടുത്തിയെന്നും ആരോപണം

പിണറായിക്ക് നിർണായകം, ഇന്ത്യ സഖ്യത്തിന്റെ ഹർജി സുപ്രീംകോടതിയിൽ, തുലാവർഷം ഇന്നെത്തും, ഇന്ത്യയെ തകർത്ത് വിൻഡീസ്; ഇന്നത്തെ 5 പ്രധാന വാർത്തകൾ

കേരളത്തില് ജനനം, നിത്യ രാമന് ലോസ് ഏഞ്ചല്സ് മേയറാകുമോ? കാരന് ബാസിനെതിരെ ലീഡ്

കൊച്ചി: മമ്മൂട്ടി നായകനായി എത്തിയ 'പുഴു' എന്ന ചിത്രത്തിനുശേഷം സംവിധായിക റത്തീന ഒരുക്കുന്ന പുത്തന് സിനിമ പ്രഖ്യാപിച്ചു.'പാതിരാത്രി'എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില് നവ്യ നായരും സൗബിനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ സ്വിച്ചോണ് ചടങ്ങ് ഇന്ന് കൊച്ചിയില് നടന്നു.
ചടങ്ങില് സംവിധായകന് ഷാഹി കബീറും രചയിതാവ് ഷാജി മാറാടും ചേര്ന്ന് സംവിധായിക റത്തീനയ്ക്ക് തിരക്കഥ കൈമാറി. ചിത്രത്തിന്റെ ടൈറ്റില് നവ്യ നായരും സൗബിനും ചേര്ന്നാണ് പ്രകാശനം ചെയ്തത്. തുടര്ന്ന് നവ്യ നായരുടെ അച്ഛനമ്മമാരായ രാജുവും വീണയും ചേര്ന്ന് ചിത്രത്തിന്റെ സ്വിച്ചോണ് നിര്വഹിച്ചു.
വാര്ത്തകള് അപ്പപ്പോള് ലഭിക്കാന് സമകാലിക മലയാളം ആപ് ഡൗണ്ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്ത്തകള്
ടാഗ് ലൈന് സൂചിപ്പിക്കുന്നതുപോലെ ഒരു രാത്രിയില് രണ്ട് പൊലീസുകാര് ഉള്പ്പെടുന്ന സംഭവവികാസങ്ങളെ ചുറ്റിപ്പറ്റിയുള്ള കഥയാണ് 'പാതിരാത്രി'യുടേത്. നവ്യ നായരും സൗബിന് ഷാഹിറും പ്രധാനവേഷങ്ങളില് എത്തുന്ന ചിത്രം നിര്മ്മിക്കുന്നത് ബെന്സി പ്രൊഡക്ഷന്സിന്റെ ബാനറില് കെ വി അബ്ദുള് നാസറാണ്. 'ഒരുത്തീ' എന്ന ചിത്രത്തിനുശേഷം ബെന്സി പ്രൊഡക്ഷന്സിന്റെ ബാനറില് ഒരുങ്ങുന്ന പുതിയ നവ്യ നായര് ചിത്രം കൂടിയാണ് 'പാതിരാത്രി'. ഇലവീഴാ പൂഞ്ചിറയ്ക്കു ശേഷം ഷാജി മാറാട് തിരക്കഥ ഒരുക്കുന്ന ചിത്രം കൂടിയാണിത്.
WHAT TO READ NEXT

ബ്രഹ്മാണ്ഡ ചിത്രം: ആവേശമായി കല്ക്കി 2898 എഡിയുടെ ട്രെയിലര്, വിഡിയോ
സൗബിനെയും നവ്യ നായരെയും കൂടാതെ സണ്ണി വെയ്ന്, ശബരീഷ് വര്മ, ആന് അഗസ്റ്റിന് തുടങ്ങിയവരും ചിത്രത്തില് പ്രധാന വേഷങ്ങളില് എത്തുന്നുണ്ട്. ചിത്രത്തിന്റെ ഛായാഗ്രഹണം ഷെഹനാദ് ജലാലും സംഗീതം ജേക്സ് ബിജോയിയുമാണ് നിര്വ്വഹിക്കുന്നത്. പ്രൊഡക്ഷന് കണ്ട്രോളര്: പ്രശാന്ത് നാരായണന്, ചിത്രസംയോജനം: ശ്രീജിത്ത് സാരംഗ്, കലാ സംവിധാനം: ദിലീപ് നാഥ്, മേക്കപ്പ്: ഷാജി പുല്പ്പള്ളി, വസ്ത്രാലങ്കാരം: ധന്യ ബാലകൃഷ്ണന്, സംഘട്ടനം: പിസി സ്റ്റണ്ട്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്: അജിത്ത് വേലായുധന്, അസോസിയേറ്റ് ഡയറക്ടര്: സിബിന് രാജ്, സ്റ്റില്സ്: നവീന് മുരളി, പരസ്യകല: യെല്ലോടൂത്ത്സ്, പിആര്ഒ: ആതിര ദില്ജിത്ത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


