
‘ഏത് മൂഡ്... ഫൈന്‍ മൂഡ്’; പിഴ അടിക്കുന്നതിന് മുൻപുള്ള വിഡിയോയുമായി നവ്യ, കമന്റുമായി ആരാധകർ
'ഫൈൻ അടക്കുന്നതിന് തൊട്ടുമുൻപുള്ള പ്രഹസനം' എന്നാണ് തമാശ രൂപേണ നവ്യ പോസ്റ്റിന് ക്യാപ്ഷൻ നൽകിയിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് മുല്ലപ്പൂവ് കൈവശം വച്ചതിന് നടി നവ്യ നായരിൽ നിന്നു ഓസ്‌ട്രേലിയയിലെ മെല്‍ബണ്‍ രാജ്യാന്തര വിമാനത്താവളം പിഴ ഈടാക്കിയത്. വിക്ടോറിയയിലെ മലയാളി അസോസിയേഷന്റെ ഓണപ്പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു നവ്യ. സംഭവം സമൂഹമാധ്യമങ്ങളിലുള്‍പ്പെടെ വൈറലായതിന് പിന്നാലെ എയര്‍പോര്‍ട്ടില്‍ നിന്നടക്കമുള്ള തന്റെ വിഡിയോ പങ്കുവച്ചിരിക്കുകയാണ് നവ്യയിപ്പോൾ.
'ഫൈൻ അടക്കുന്നതിന് തൊട്ടുമുൻപുള്ള പ്രഹസനം' എന്നാണ് തമാശ രൂപേണ നവ്യ പോസ്റ്റിന് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. വിമാനത്താവളത്തിൽ നിന്ന് ഭക്ഷണം കഴിക്കുന്നതിന്റെയും ഫ്ലൈറ്റിൽ കയറുന്നതിന്റെയും ഷോപ്പിങ്ങിന്റെയും ദൃശ്യങ്ങളാണ് നവ്യ പങ്കുവച്ചത്. ദൃശ്യങ്ങളിലും കേരള സാരിയുടുത്ത് മുല്ലപ്പൂ ചൂടിയാണ് നവ്യയെ കാണാനാവുക. ഓണം മൂഡ് എന്ന പാട്ടും നവ്യ ബാക്ക്ഗ്രൗണ്ടിൽ കൊടുത്തിട്ടുണ്ട്.
വിഡിയോക്ക് താഴെ കമന്‍റുമായി രമേഷ് പിഷാരടിയടക്കമുള്ളവരും എത്തിയിട്ടുണ്ട്. ‘അയാം ഫൈന്‍ താങ്ക്യൂ’ എന്നാണ് രമേഷ് പിഷാരടി തമാശയായി കുറിച്ചത്. നവ്യയുടെ ആരാധകരും കമന്‍റുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ‘അവർ ഫൈൻ അടക്കട്ടെ വരൂ നമുക്ക് അടുത്ത റീൽസ് കാണാം’, ‘ഏത് മൂഡ്... ഫൈന്‍ മൂഡ്’, ‘ഒന്നേ മുക്കാൽ ലക്ഷത്തിന്റെ തല’ എന്നിങ്ങനെ നീളുന്നു വിഡിയോക്ക് താഴെയുള്ള രസകരമായ കമന്‍റുകള്‍.
വിക്ടോറിയയിലെ മലയാളി അസോസിയേഷന്റെ ഓണപ്പരിപാടിയില്‍ പങ്കെടുക്കാനായാണ് നവ്യ നായര്‍ ഓസ്ട്രേലിയയിലേക്ക് പോയത്. ഈ പരിപാടിയില്‍ സംസാരിക്കവെയാണ് നവ്യ തനിക്ക് വിമാനത്താവളത്തിലുണ്ടായ അനുഭവം സദസ്സുമായി പങ്കുവെച്ചത്. മുല്ലപ്പൂ കൊണ്ടുപോകാന്‍ പാടില്ല എന്ന നിയമം തനിക്ക് അറിയില്ലായിരുന്നു എന്നും നവ്യ പറഞ്ഞു.
നവ്യ നായരില്‍ നിന്ന് 1980 ഓസ്ട്രേലിയന്‍ ഡോളര്‍ (ഏകദേശം ഒന്നേകാല്‍ ലക്ഷം ഇന്ത്യന്‍ രൂപ) ആണ് ഓസ്ട്രേലിയന്‍ കൃഷിവകുപ്പ് ഈടാക്കിയത്. ഇങ്ങോട്ട് വരുന്നതിന് മുമ്പ് എന്റെ അച്ഛനാണ് എനിക്ക് മുല്ലപ്പൂ വാങ്ങിത്തന്നത്. അത് രണ്ട് കഷ്ണമായി മുറിച്ചാണ് എനിക്ക് തന്നത്. കൊച്ചി മുതല്‍ സിംഗപ്പൂര്‍ വരെ ഒരു കഷ്ണം മുടിയില്‍ അണിയാന്‍ അച്ഛന്‍ പറഞ്ഞു. സിംഗപ്പൂരെത്തുമ്പോഴേക്ക് അത് വാടിപ്പോകും.
സിംഗപ്പൂരില്‍ നിന്ന് അണിയാനായി രണ്ടാമത്തെ കഷ്ണം ഹാന്‍ഡ്ബാഗില്‍ വെക്കാനും അദ്ദേഹം പറഞ്ഞു. ഒരു ക്യാരിബാഗിലാക്കി ഞാന്‍ അത് എന്റെ ഹാന്‍ഡ് ബാഗില്‍ വെച്ചു.' നവ്യ നായര്‍ പറഞ്ഞു. ഞാന്‍ അതുപോലെ തന്നെ ചെയ്തു. എന്നാല്‍ ഞാന്‍ ചെയ്തത് നിയമവിരുദ്ധമായ കാര്യമായിരുന്നു. അറിയാതെ ചെയ്ത തെറ്റ്.
അറിവില്ലായ്മ ഒഴികഴിവല്ല എന്ന് എനിക്കറിയാം. 15 സെന്റിമീറ്റര്‍ മുല്ലപ്പൂ കൊണ്ടുവന്നതിന് അധികൃതര്‍ എന്നോട് 1980 ഡോളര്‍ പിഴ അടയ്ക്കാന്‍ ആവശ്യപ്പെട്ടു. 28 ദിവസത്തിനകം പിഴ അടയ്ക്കണമെന്നാണ് അവര്‍ എന്നോട് പറഞ്ഞത്"- നവ്യ പറഞ്ഞു.
News Now
'ലാല്‍ ആ ചിത്രത്തിലുള്ളത് ആര്‍ക്കും അറിയില്ലായിരുന്നു, മാസികക്കാരെ ഭീഷണിപ്പെടുത്തി'; സര്‍പ്രൈസ് കാമിയോയെക്കുറിച്ച് കമല്‍

നഴ്സുമാർക്ക് അവസരം... റീജിയണൽ കാൻസർ സെന്ററിൽ 25 ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം

ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം; ചെന്നൈയില്‍ വിജയ്ക്കൊപ്പം മെട്രോ യാത്രയുമായി മോദി ( വീഡിയോ)

മുറ്റമില്ലെങ്കിലും പൂന്തോട്ടമൊരുക്കാം; സ്ഥലം ലാഭിക്കുന്ന ചില വിദ്യകൾ
Summary
Cinema News: Actress Navya Nair video goes viral on social media.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'വിജയ്യോടുള്ള സ്നേഹം കൊണ്ടാണ് എല്ലാവരും വോട്ട് ചെയ്തത്, ടിവികെ ആദ്യം തമിഴ്നാട്ടിൽ വേരുറപ്പിക്കട്ടെ; എന്നിട്ടല്ലേ മറ്റു സംസ്ഥാനങ്ങൾ'

'സാർ അപ്പോൾ ആ ഡിസിപ്ലിനോടെ, ആ സമയത്ത് തന്നെ പോയതാകും'; വൈകാരിക കുറിപ്പുമായി നവ്യ നായർ


