ഇന്‍സ്റ്റഗ്രാമിലൂടെ നവ്യ തന്നെയാണ് തന്റെ ഉദ്യമത്തെക്കുറിച്ച് ആരാധകരെ അറിയിച്ചത്

നവ്യ നവേലി നന്ദ/ ഇൻസ്റ്റ​ഗ്രാം
Last Updated :20 January 2024, 8:41 am IST

News Now


കൗമാര പ്രായക്കാര്‍ക്കിടയിലെ ലൈംഗിക ആരോഗ്യത്തെയും ഗര്‍ഭധാരണത്തെയും കുറിച്ചുള്ള ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായി അമിതാഭ് ബച്ചന്റെ ചെറുമകള്‍ നവ്യ നവേലി നന്ദ. ഇന്‍സ്റ്റഗ്രാമിലൂടെ നവ്യ തന്നെയാണ് തന്റെ ഉദ്യമത്തെക്കുറിച്ച് ആരാധകരെ അറിയിച്ചത്.

കൗമാരകാലത്തുള്ള ഗര്‍ഭധാരണം മൗനസികമായും ശാരീരികമായും ഏറെ ദോഷം ചെയ്യും. കുട്ടികളില്‍ അതെക്കുറിച്ച് അവബോധം സൃഷ്ടിക്കാന്‍ കാമ്പയിനിന്റെ ഭാഗമാകുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് നവ്യ പറയുന്നു. ഇത്തരം പ്രശ്‌നങ്ങള്‍ വലിയ രീതിയില്‍ കൗമാരക്കാര്‍ക്കിടയില്‍ ഒളിച്ചുവെക്കപ്പെടാറുണ്ട്. ഇന്ത്യയിലെ യുവതികള്‍ക്കിടയില്‍ ഇത് വലിയ രീതിയില്‍ പ്രശ്‌നമാകാറുണ്ട്. കേള്‍ക്കുകയും സംസാരിക്കുകയും പരിഹാരം കാണുകയും ചെയ്യേണ്ട സമയമാണിത്. ഇതിലൂടെ മെച്ചപ്പെട്ട ഭാവി പടുത്തുയര്‍ത്താമെന്നും നവ്യ പറയുന്നു.

അമിതാഭ് ബച്ചന്റെ മകള്‍ ശ്വേത നന്ദയുടെ മകളാണ് നവ്യ. സിനിമയേക്കാൾ സാമൂഹിക പ്രവർത്തനങ്ങളിലാണ് 24കാരിയായ നവ്യ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.  സ്ത്രീകള്‍ക്ക് തുല്യഅവസരങ്ങള്‍ ഒരുക്കുന്നതിനും അവരെ സാമ്പത്തികമായ പിന്തുണ നല്‍കുന്നതിനും വേണ്ടി രൂപീകരിച്ച പ്രൊജക്ട് നവേലി എന്ന സംഘടനയുടെ സ്ഥാപകയാണ് നവ്യ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates