'ജ്യോതിക അന്ന് ​ഗർഭിണി, സൂര്യ ഓടി നടന്ന് കുട്ടിയുടുപ്പുകൾ വാരിക്കൂട്ടി'; ഓർത്തെടുത്ത് സമീറ റെഡ്ഡി

സൂര്യ കുഞ്ഞിന് വസ്ത്രങ്ങൾ വാങ്ങാനുള്ള തിടുക്കത്തിലും.

Sameera Reddy, Jyotika, Suriya
Sameera Reddy, Jyotika, Suriyaഇൻസ്റ്റ​ഗ്രാം
Edited by :Hima Prakash
Last Updated :18 സെപ്റ്റംബർ 2026, 6:00 pm IST

കഴിഞ്ഞ ദിവസമാണ് തെന്നിന്ത്യൻ സിനിമയിലെ താരദമ്പതിമാരായ സൂര്യയും ജ്യോതികയും തങ്ങളുടെ 20-ാം വിവാഹ വാർഷികം ആഘോഷിച്ചത്. പരമ്പരാഗത ക്രിസ്ത്യൻ രീതിയിലുള്ള ചടങ്ങിൽ ഇരുവരും വിവാഹ പ്രതിജ്ഞ വീണ്ടും ചൊല്ലി. ഇതിന്റെ ചിത്രങ്ങളും വിഡിയോകളുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

താരദമ്പതികൾ വീണ്ടും വാർത്തകളിൽ നിറഞ്ഞതോടെ അവരുടെ ദാമ്പത്യ ജീവിതത്തെക്കുറിച്ചുള്ള പഴയ വിഡിയോകളും ആരാധകർ കുത്തിപ്പൊക്കിയിരിക്കുകയാണ്. 2008 ൽ പുറത്തിറങ്ങിയ 'വാരണം ആയിരം' എന്ന സിനിമയിൽ സൂര്യയ്‌ക്കൊപ്പം പ്രവർത്തിച്ചതിന്‍റെ ഓർമകൾ പങ്കുവെയ്ക്കുന്ന സമീറ റെഡ്ഡിയുടെ ഒരു വിഡിയോയും ഇത്തരത്തിൽ വൈറലാവുകയാണ്.

'വാരണം ആയിരം' ഷൂട്ടിങ് സമയത്ത് ജ്യോതിക ഗർഭിണിയായിരിന്നുവെന്നും ആ സമയം സൂര്യ എത്ര സന്തോഷവാൻ ആയിരുന്നവെന്നുമാണ് സമീറ പറയുന്നത്. കുഞ്ഞിനുള്ള വസ്ത്രങ്ങൾ വാങ്ങാൻ സൂര്യയ്‌ക്കൊപ്പം പോയതും സമീറ പറയുന്നുണ്ട്. "ജ്യോതിക ഗർഭിണിയായിരുന്നു. സൂര്യ കുഞ്ഞിന് വസ്ത്രങ്ങൾ വാങ്ങാനുള്ള തിടുക്കത്തിലും. ഞാൻ അന്ന് ഒരു അമ്മയായിരുന്നു.

അദ്ദേഹം ഒരു അച്ഛനാകാൻ പോകുന്നതിൽ എത്ര സന്തോഷവാനാണ് എന്ന് പ്രകടമായിരുന്നു. അത് വളരെ ക്യൂട്ട് ആയിരുന്നു. ഞങ്ങൾ ഒരുമിച്ച് ജനിക്കാൻ പോകുന്ന കുഞ്ഞിനായി ഒരുപാട് ഒരുപാട് ഷോപ്പിങ് നടത്തി. അദ്ദേഹം എത്ര ആവേശത്തിലായിരുന്നുവെന്ന് അന്ന് കാണാൻ കഴിഞ്ഞു. മനോഹരമായ ഒരു അനുഭവം ആയിരുന്നു അത്". -സമീറ റെഡ്ഡി വിഡിയോയിൽ പറഞ്ഞു.

2008 ലാണ് ഗൗതം വാസുദേവ് ​​മേനോൻ രചനയും സംവിധാനവും നിർവ്വഹിച്ച 'വാരണം ആയിരം' പുറത്തിറങ്ങിയത്. സിമ്രാൻ, സമീറ റെഡ്ഡി, രമ്യ എന്നിവർക്കൊപ്പം സൂര്യ അച്ഛനും മകനുമായി ഇരട്ട വേഷങ്ങളിലാണ് ചിത്രത്തിൽ അഭിനയിച്ചത്.

News Now

Summary

Sameera Reddy recalls going shopping with Suriya.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates