
നയൻ- വിക്കി വിവാഹം ജൂൺ 9ന് ; ക്ഷണക്കത്ത് പുറത്ത്
ചെന്നൈയ്ക്കടുത്തുള്ള മഹാബലിപുരത്തുവെച്ചായിരിക്കും വിവാഹം
തെന്നിന്ത്യൻ സൂപ്പർതാര ജോഡികളായ നയൻതാരയുടേയും വിഘ്നേഷ് ശിവന്റേയും വിവാഹത്തിനായി കാത്തിരിക്കുകയായിരുന്നു സിനിമാലോകം. ജൂണിൽ വിവാഹമുണ്ടാകുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇപ്പോൾ താര വിവാഹത്തിന്റെ തിയതി പുറത്തുവന്നിരിക്കുകയാണ്. ജൂൺ 9ന് ലേഡി സൂപ്പർസ്റ്റാർ നയൻതാരയും വിഘ്നേഷ് ശിവനും വിവാഹിതരാകും. വിവാഹക്ഷണക്കത്ത് പുറത്തുവന്നു.
ഡിജിറ്റൽ ക്ഷണക്കത്ത് പിങ്ക് വില്ല സൗത്താണ് പുറത്തുവിട്ടത്. നയൻ, വിക്കി എന്നിങ്ങനെയാണ് ക്ഷണക്കത്തിൽ വധൂവരന്മാരുടെ പേര് രേഖപ്പെടുത്തിയിരിക്കുന്നത്. സിനിമകളുടെ ടൈറ്റിൽ പോലെ മോഷൻ പോസ്റ്ററായാണ് ക്ഷണക്കത്ത് പുറത്തുവന്നത്. ചെന്നൈയ്ക്കടുത്തുള്ള മഹാബലിപുരത്തുവെച്ചായിരിക്കും വിവാഹം. നേരത്തെ തിരുപ്പതിയിൽ വെച്ച് വിവാഹം നടത്താനായിരുന്നു തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് വേദി മാറ്റുകയായിരുന്നു. വിജയ് സേതുപതി, സാമന്ത, സംവിധായകൻ നെൽസൺ ദിലീപ് കുമാർ തുടങ്ങിയവർ വിവാഹച്ചടങ്ങിനെത്തുമെന്നാണ് റിപ്പോർട്ട്.
അജിത്തിനെ നായകനാക്കി വിഘ്നേഷ് ഒരുക്കുന്ന പുതിയ ചിത്രത്തിനു മുൻപ് ഇരുവരുടേയും വിവാഹമുണ്ടാകുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ചിത്രത്തിൽ നയൻതാരയാണ് നായികയായി എത്തുന്നത്. ഏഴു വർഷം നീണ്ട പ്രണയത്തിന് ശേഷമാണ് താരജോഡികൾ വിവാഹിതരാവുന്നത്. നാനും റൗഡി താൻ സിനിമയിലൂടെയാണ് നയൻതാരയും വിഘ്നേഷ് ശിവനും പ്രണയത്തിലാവുന്നത്. തുടർന്ന് പ്രണയത്തിലാണെന്ന വിവരം സോഷ്യൽ മീഡിയയിലൂടെ വിഘ്നേഷ് തന്നെയാണ് ആരാധകരെ അറിയിച്ചത്. അന്നു മുതൽ ഇവരുടെ വിവാഹത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. വിഘ്നേഷ് ശിവൻ സംവിധാനം ചെയ്ത 'കാതുവാക്കുള്ള രണ്ട് കാതല്‍'എന്ന ചിത്രത്തിലാണ് നയൻതാരയെ അവസാനമായി കണ്ടത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
Jantar Mantar Protest: ഗ്യാനേഷ് കുമാറിന്റെ രാജിക്കായി പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം; ജന്തർ മന്തറിലേക്ക് എംപിമാരുടെ മാർച്ച്

പ്രമേഹമുണ്ടെങ്കിൽ ചീസ് കഴിക്കാമോ? ഷുഗർ കൂടുമോ, കുറയുമോ?

തദ്ദേശ വകുപ്പില്‍ ഐഎഎസ് ചേരിപ്പോര്: ഒരേ ആവശ്യത്തിന് രണ്ട് പദ്ധതികള്‍ പ്രഖ്യാപിച്ച് ടിവി അനുപമയും ദിവ്യ എസ് അയ്യരും


