ലെഹങ്കയിൽ തിളങ്ങി നസ്രിയ, ചിത്രം പകർത്തി വീട്ടിലെ ഫോട്ടോ​ഗ്രാഫർ

ഫ്ളവർ ത്രെഡ് വർക്ക് ചെയ്ത ക്രീം നിറത്തിലുള്ള ഫുൾ സ്ലീവ് ലെഹങ്കയാണ് താരം അണിഞ്ഞിരിക്കുന്നത്

നസ്രിയ നസീം/ ഇൻസ്റ്റ​ഗ്രാം
Last Updated :20 January 2024, 8:42 am IST

മലയാളികളുടെ ഇഷ്ട താരമാണ് നസ്രിയ നസീം. സോഷ്യൽ മീഡിയയിൽ ആക്റ്റീവായ താരം തന്റെ വിശേഷങ്ങളെല്ലാം ആരാധകരെ അറിയിക്കാറുണ്ട്. ഇപ്പോൾ വൈറലാവുന്നത് താരത്തിന്റെ പുത്തൻ ലുക്കാണ്. ലെ‌ഹങ്കയിൽ അതിസുന്ദരിയായാണ് നസ്രിയയെ കാണുന്നത്. 

ഫ്ളവർ ത്രെഡ് വർക്ക് ചെയ്ത ക്രീം നിറത്തിലുള്ള ഫുൾ സ്ലീവ് ലെഹങ്കയാണ് താരം അണിഞ്ഞിരിക്കുന്നത്. അതിനൊപ്പം സീക്വൻസ് വർക്ക് ചെയ്ത ചുവന്ന ദുപ്പട്ടയും അണിഞ്ഞിരിക്കുന്നു. സിംപിൾ ലുക്കിലാണ് താരം എത്തുന്നത്. രഹന ബഷീറാണ് വസ്ത്രം ഡിസൈൻ ചെയ്തത്.

താരത്തിന്റെ സഹോദരനും നടനുമായ നവീൻ നസീമാണ് ചിത്രങ്ങൾ പകർത്തിയത്. ‘എന്റെ ഇന്‍–ഹൗസ് ഫൊട്ടോഗ്രാഫർ പകർത്തിയ ചിത്രങ്ങൾ’ എന്ന അടിക്കുറിപ്പിലാണ് മനോഹരമായ ചിത്രങ്ങൾ പങ്കുവെച്ചത്. വിവാഹ ആഘോഷത്തിനു വേണ്ടിയാണ് താരത്തിന്റെ സൂപ്പർ ലുക്ക്. വെഡ്ഡിങ് സീൻസ് എന്ന ഹാഷ്ടാ​ഗും പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നേരത്തെ സഹോദരനൊപ്പമുള്ള കിടിലൻ ഡബ്സ്മാഷും താരം പങ്കുവെച്ചിരിക്കുന്നു. വൈറലായി മാറിയ എൻജോയ് എൻജാമിയ്ക്കൊപ്പമായിരുന്നു രണ്ട് പേരുടേയും വിഡിയോ. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now