ഡിസിസി സെക്രട്ടറി ഇത് പോലെ കാണിച്ചാലും മമ്മൂട്ടി ഇത് തന്നെ പറയും. അഹങ്കാരി ആണയാള്‍!

Nishad Koya, Mammootty and K Rafeeq
Nishad Koya, Mammootty and K RafeeqSource by : ഫെയ്സ്ബുക്ക്
Last Updated :8 March 2026, 12:30 pm IST

News Now

വയനാട് ടൗണ്‍ഷിപ്പ് സന്ദര്‍ശനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ മമ്മൂട്ടിയെ പിന്തുണച്ച് തിരക്കഥാകൃത്ത് നിഷാദ് കോയ. സഖാവ് റഫീഖ് ടൗണ്‍ഷിപിന്റെ ആത്മാവും മമ്മൂട്ടി കാഴ്ചകരനും എന്ന നാറേറ്റീവ് ഒക്കെ കയ്യില്‍ വെച്ചാല്‍ മതിയെന്നാണ് നിഷാദ് കോയ പറയുന്നത്. നാളെ കോണ്‍ഗ്രസ് ഭരണത്തില്‍ ഡിസിസി സെക്രട്ടറി ഇത് പോലെ കാണിച്ചാലും മമ്മൂട്ടി ഇത് തന്നെ പറയുമെന്നും നിഷാദ് കോയ പറയുന്നു.

''ദുരന്ത സമയത്ത് ആ മനുഷ്യര്‍ക്ക് വേണ്ടി സ്വയം സമര്‍പ്പിച്ചവരില്‍ സഖാക്കള്‍ മാത്രം ആയിരുന്നില്ല, കോണ്‍ഗ്രസ് കാരും, ലീഗ് കാരും, സങ്കികളും വിവിധ മത സംഘടനകളും, മതം ഇല്ലാത്തവരും ഒക്കെ ഉണ്ടായിരുന്നു.. മനുഷ്യര്‍ക്ക് വേണ്ടി മനുഷ്യര്‍ നടത്തിയ പോരാട്ടം തന്നെ ആയിരുന്നു അത്. മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് ലേക്ക് ചെറുതും വലുതും ആയ തുക നല്‍കിയതും മമ്മൂട്ടി കൂടി അടങ്ങുന്ന മലയാളികള്‍ തന്നെ ആണ്. സഖാവ് റഫീഖ് ടൗണ്‍ഷിപ്പിന്റെ ആത്മാവും മമ്മൂട്ടി കാഴ്ചക്കാരനും എന്ന നരേറ്റീവ് ഒക്കെ കയ്യില്‍ വെച്ചാല്‍ മതി'' നിഷാദ് കോയ പറയുന്നു.

''ടൗണ്‍ഷിപ് സര്‍ക്കാരിന്റെ ആണ്, സര്‍ക്കാര്‍ ജനങ്ങളുടേത് ആണ്. ടൗണ്‍ഷിപ് നേരില്‍ കണ്ട വ്യക്തി എന്ന നിലയില്‍ പറയുന്നു, ഏറ്റവും നന്നായി കല്‍പ്പറ്റ നഗരത്തിന്റെ ഹൃദയ ഭാഗത്ത് നിര്‍മിച്ച ആ സ്‌നേഹ ഭവനങ്ങള്‍ പിണറായി സര്‍ക്കാരിന്റെ പ്രവര്‍ത്തന മികവ് തന്നെ ആണ്, അത് ഒരു പാര്‍ട്ടി സ്‌പോണ്‍സര്‍ഡ് പരിപാടി ആക്കാന്‍ ശ്രമിച്ച് എല്ലാ ഫ്രെയിലും കേറി നില്‍ക്കുന്ന ചില ഖദര്‍ ധരിച്ച യൂത്തന്മാരുടെ ലെവലിലേക് സഖാവ് റഫീഖ് താഴരുതായിരുന്നു'' എന്നും അദ്ദേഹം പറയുന്നു.

''മമ്മൂട്ടിയോ മോഹന്‍ലാലോ ആര് വേണോങ്കിലും വന്നോട്ടെ പൊയ്‌ക്കോട്ടേ, നിങ്ങളെ വയനാട്ടുകാര്‍ക്കു അറിയാല്ലോ സഖാവേ, അത് പോരെ സഖാവേ നമുക്ക്. നാളെ കോണ്‍ഗ്രസ് ഭരണത്തില്‍ ഡിസിസി സെക്രട്ടറി ഇത് പോലെ കാണിച്ചാലും മമ്മൂട്ടി ഇത് തന്നെ പറയും. അഹങ്കാരി ആണയാള്‍''എന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

Summary

Nishad Koya supports Mammootty in the Wayanad township visit controversy.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics