
'ഇന്റര്‍വ്യുവില്‍ ഇങ്ങനെ അല്ലല്ലോ ഏട്ടാ പറഞ്ഞേ?'; നിഷാന്ത് സാഗറിനോട് ഉണ്ണി മുകുന്ദന്‍; സിക്സ് പാക്ക് ലുക്ക് വെെറല്‍
പ്രായം 45 ആയെന്ന് ആരെങ്കിലും പറയുമോ?

മലയാള സിനിമയുടെ 'ഒ.ജി സിക്‌സ് പാക്ക് ബോയ്' ആരെന്ന് ചോദിച്ചാല്‍ അതിനുത്തരം നിഷാന്ത് സാഗര്‍ എന്നാകും. വര്‍ഷങ്ങള്‍ക്ക് മുമ്പ് ജോക്കറിലെ സുധീര്‍ മിശ്രയായി കയ്യടി നേടിയ താരം. ആദ്യ കാഴ്ചയില്‍ തന്നെ എല്ലാവരേയും തന്റെ ആരാധകരാക്കി മാറ്റാന്‍ നിഷാന്തിന് സാധിച്ചു. ബോളിവുഡ് നടന്മാരെ ഓര്‍മപ്പെടുത്തുന്ന മുടിയും സിക്‌സ് പാക്കുമൊക്കെയാണ് നിഷാന്തിന് ആരാധകരെ നേടിക്കൊടുത്തത്.
വര്‍ഷങ്ങള്‍ക്കിപ്പുറം നിഷാന്ത് സാഗര്‍ വീണ്ടും ഞെട്ടിക്കുകയാണ്. ജിം വര്‍ക്കൗട്ട് കഴിഞ്ഞ് സിക്‌സ് പാക്ക് ലുക്കുമായി നില്‍ക്കുന്ന നിഷാന്തിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. നടന്‍ സഞ്ജു ശിവറാം ആണ് നിഷാന്തിന്റെ ചിത്രം പങ്കുവച്ചിരിക്കുന്നത്. 45-ാം വയസിലും തന്റെ ബോഡി നന്നായി നിലനിര്‍ത്താന്‍ നിഷാന്തിന് സാധിച്ചിട്ടുണ്ട്. നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റുമായി എത്തിയിരിക്കുന്നത്.
'ഇന്റര്‍വ്യുവില്‍ ഇങ്ങനെ അല്ലല്ലോ ഏട്ടാ പറഞ്ഞേ?'' എന്നാണ് നടന്‍ ഉണ്ണി മുകുന്ദന്റെ കമന്റ്. നേരത്തെ ഒരു അഭിമുഖത്തില്‍ താന്‍ മസിലുകള്‍ കളയാന്‍ ശ്രമിക്കുകയാണെന്നും മസില്‍ കളയുന്നതിലാണ് താനിപ്പോള്‍ ഹൈ കണ്ടെത്തുന്നത് എന്നുമായിരുന്നു നിഷാന്ത് പറഞ്ഞത്. ഇത് ഓര്‍മ്മപ്പെടുത്തുകയാണ് ഉണ്ണി മുകുന്ദന്‍.
''ചെറുപ്പത്തില്‍ ജോക്കര്‍ സിനിമ കണ്ട ഞങ്ങള്‍ക്കൊക്കെ ഇപ്പൊ വയസ്സായി. ഇങ്ങേരോക്കെ ഇപ്പോളും അതുപോലെ തന്നെ, ഈ തിരിച്ചുവരവില്‍ നിന്നൊരു തിരിച്ചു പോക്കില്ല, ഇങ്ങേര് പണ്ടേ തീയാണ്, പ്രായം 45 ആയെന്ന് ആരെങ്കിലും പറയുമോ?' എന്നിങ്ങനെ പോവുകയാണ് സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍.
1997 ഏഴുനിലപ്പന്തല്‍ എന്ന ചിത്രത്തിലൂടെയാണ് നിഷാന്ത് സാഗര്‍ അരങ്ങേറുന്നത്. കരിയറില്‍ വഴിത്തിരിവാകുന്നത് ജോക്കര്‍ ആണ്. പിന്നീട് തിളക്കം, ഫാന്റം, വാണ്ടഡ് തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചു. ഈയ്യടുത്തിറങ്ങിയ ആലപ്പുഴ ജിംഖാന എന്ന ചിത്രത്തിലൂടെ നിഷാന്തിന്റെ മകള്‍ നന്ദയും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്.
News Now
'45 മിനിറ്റ് സിപിആര്‍ നല്കി, ജീവന് രക്ഷിക്കാനായില്ല'; നാനാ പടേക്കറുടെ മരണത്തില്‍ ഡോക്ടര്‍

തിരശീലയില്‍ വിസ്മയം തീര്‍ത്ത പ്രതിഭയ്ക്ക് വിട; രാഷ്ട്രപതിയെ കാണാന്‍ ഇന്ത്യാ സഖ്യം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

ആദ്യ ട്രക്കില്‍ കൊണ്ടുപോയത് ഒരു ടണ്‍ മൊബൈല്‍ ഫോണുകള്‍; മിതമായ നിരക്ക്; കെഎസ്ആര്‍ടിസി കാര്‍ഗോ സര്‍വീസ് തുടങ്ങി

'ഗസ്റ്റ്ഹൗസ് ശരണം....' ഔദ്യോഗിക വസതി ലഭിക്കാതെ മന്ത്രി ഒ ജെ ജനീഷ്; താമസവും സന്ദര്‍ശകരെ കാണുന്നതും ഗസ്റ്റ്ഹൗസില്‍

Summary
Nishanth Sagar stunnes social media with his latest six pack look. Unni Mukundan comments.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'1000 രൂപയുടെ മൈസൂര്‍ പാക്ക്, ജസ്റ്റിന്റെ ബിരിയാണി, ആയിരത്തിന്റെ പണിയ്ക്ക് 100'; ആഷ്ലി 'മുതലെടുപ്പുകാരി'യെന്ന് പോസ്റ്റ്; മറുപടി


