
'ഇതാരാ ഡാഫ്റ്റ് പങ്ക് കേരളത്തിലോ ?' റോളർ കോസ്റ്റർ പീക്ക് ഷോ റെഡി! നിവിൻ പോളി - അൽഫോൻസ് ചിത്രം 'വിജയം' അനൗൺസ്മെന്റ് വിഡിയോ
സൂപ്പർ ഹിറ്റ് കോമ്പോ ഒന്നിക്കുന്നതു കൊണ്ട് തന്നെ ചിത്രം ഒരു വൻ വിജയമായി മാറട്ടെ എന്നാണ് ആരാധകർ ആശംസക്കുന്നത്.

നിവിൻ പോളി- അൽഫോൻസ് പുത്രൻ സിനിമയുടെ ടൈറ്റിലിനായുള്ള കാത്തിരിപ്പിലായിരുന്നു സിനിമാ പ്രേമികൾ. ഇപ്പോഴിതാ ചിത്രത്തിന്റെ അനൗൺസ്മെന്റ് ടീസർ പുറത്തുവന്നിരിക്കുകയാണ്. 'വിജയം' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. 'നേരം', 'പ്രേമം' എന്നീ സൂപ്പർ ഹിറ്റുകൾക്ക് ശേഷം നിവിനും അൽഫോൻസും ഒന്നിക്കുന്ന ചിത്രം കൂടിയാണ് 'വിജയം'.
സൂപ്പർ ഹിറ്റ് കോമ്പോ ഒന്നിക്കുന്നതു കൊണ്ട് തന്നെ ചിത്രം ഒരു വൻ വിജയമായി മാറട്ടെ എന്നാണ് ആരാധകർ ആശംസക്കുന്നത്. റൈഡറായാണ് ചിത്രത്തിൽ നിവിൻ പോളിയെത്തുന്നത്. അൽഫോൻസും നിവിനും ചേർന്നുള്ള മനോഹരമായ ഒരു വിഡിയോയാണ് പുറത്തുവന്നിരിക്കുന്നത്.
ബൈക്ക് റേസിങ്ങുമായി ബന്ധപ്പെട്ടാണ് സിനിമയുടെ ഇതിവൃത്തമെന്നാണ് അനൗൺസ്മെന്റ് വിഡിയോ നൽകുന്ന സൂചന. 'ഗോൾഡ്' എന്ന സിനിമയ്ക്ക് ശേഷം അൽഫോൻസ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് വിജയം. മുൻ ചിത്രങ്ങളിലെന്ന പോലെ എഡിറ്റിങും എഴുത്തും അൽഫോൻസ് തന്നെയാണ് നിർവഹിക്കുന്നത്.
സ്റ്റീവ് കൊട്ടൂർ ആണ് സംഗീതമൊരുക്കുന്നത്. ശബരീഷ് വർമയാണ് വരികളൊരുക്കിയിരിക്കുന്നത്. നിവിൻ പോളിയുടെ പോളി ജൂനിയർ പിക്ചേഴ്സും സിനിഹോളിക്സും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. നിവിന്റെ കരിയറിലെ 50-ാമത്തെ ചിത്രം കൂടിയാണിത്.
WHAT TO READ NEXT

തമിഴ് സിനിമയുടെ 'തിരക്കഥെെ മന്നന്' ഇനി ഓർമ; ഭാഗ്യരാജ് അന്തരിച്ചു
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
Nivin Pauly And Alphonse Puthren upcoming movie Vijayam announcement video out.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




