അതുലിന്റെ വിയോഗം ഏറെ വേദനിപ്പിക്കുന്നു

Nivin Pauly
Nivin PaulySource by : ഫെയ്സ്ബുക്ക്
Last Updated :24 February 2026, 5:52 pm IST

News Now

ആരാധകന്റെ വേര്‍പാടില്‍ അനുശോചനം അറിയിച്ച് നിവിന്‍ പോളി. തന്റെ ഫാന്‍സ് അസോസിയേഷന്‍ അംഗമായ അതുല്‍ പിയുടെ മരണത്തില്‍ നിവിന്‍ പോളി പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്. അതുലിനൊപ്പമുള്ള ചിത്രത്തോടൊപ്പമാണ് നിവിന്‍ പോളിയുടെ കുറിപ്പ്. അതുലിന്റെ വിയോഗം ഏറെ വേദനിപ്പിക്കുന്നു. ആ സ്‌നേഹം എന്നും ഓര്‍മ്മിക്കപ്പെടുമെന്നും നിവിന്‍ പോളി പറയുന്നു.

''പ്രിയപ്പെട്ട അതുലിന് ആദരാഞ്ജലികള്‍. ഫാന്‍സ് അസോസിയേഷനിലെ സജീവ സാന്നിധ്യമായിരുന്ന അതുലിന്റെ വിയോഗം ഏറെ വേദനിപ്പിക്കുന്നു. എന്റെ ഓരോ സിനിമയ്ക്കും പിന്നില്‍ അതുലിനെപോലെ ആത്മാര്‍ത്ഥമായി കൂടെ നില്‍ക്കുന്നവരുടെ സ്‌നേഹമുണ്ട്. ആ സ്‌നേഹം എന്നും ഓര്‍മ്മിക്കപ്പെടും. അതുലിന്റെ വിയോഗത്തില്‍ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ഒപ്പം ഞാനും പങ്കുചേരുന്നു'' എന്നാണ് നിവിന്‍ പോളിയുടെ കുറിപ്പ്.

അതേസമയം ബി ഉണ്ണികൃഷ്ണന്‍ ഒരുക്കുന്ന പ്രിതഛായയാണ് നിവിന്‍ പോളിയുടെ പുതിയ ചിത്രം. പൊളിറ്റിക്കല്‍ ത്രില്ലറാണ് ചിത്രം. സിനിമയുടെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. തുടര്‍ പരാജയങ്ങളില്‍ നിന്നും ശക്തമായി തിരികെ വന്നിരിക്കുകയാണ് നിവിന്‍ പോളി. സര്‍വ്വം മായയിലൂടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ് നേടാന്‍ നിവിന്‍ പോളിയ്ക്ക് സാധിച്ചു.

ഗിരീഷ് എഡിയൊരുക്കുന്ന ബത്‌ലഹേം കുടുംബ യൂണിറ്റ് അടക്കം നിരവധി സിനിമകള്‍ നിവിന്റേതായി അണിയറയിലുണ്ട്. ബേബി ഗേള്‍ ആണ് ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ഈ ചിത്രം പക്ഷെ പ്രതീക്ഷിച്ച വിജയം നേടിയിരുന്നില്ല.

Summary

Nivin Pauly gets emotional while remembering his fan.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics