
ഭാവന സ്റ്റുഡിയോസിനൊപ്പം നിവിൻ പോളിയും മമിതയും; 'ബത്‌ലഹേം കുടുംബ യൂണിറ്റു'മായി ഗിരീഷ് എ.ഡി
പ്രേമലുവിനു ശേഷം ഭാവന സ്റ്റുഡിയോസ് ഒരുക്കുന്ന ആറാമത്തെ ചിത്രമാണിത്

മലയാളത്തിലെ ഏറെ ശ്രദ്ധ നേടിയ നിര്‍മ്മാണ കമ്പനികളില്‍ ഒന്നായ ഭാവന സ്റ്റുഡിയോസിന്‍റെ പുതിയ ചിത്രം പ്രഖ്യാപിച്ചു. ഭാവന സ്റ്റുഡിയോസിന്‍റെ ബാനറിൽ ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാം പുഷ്കരന്‍ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന പുതിയ ചിത്രമായ 'ബത്ലഹേം കുടുംബ യൂണിറ്റി'ൽ നിവിൻ പോളിയും മമിത ബൈജുവുമാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ഭാവന സ്റ്റുഡിയോസിന്‍റെ ആറാമത്തെ ചിത്രമാണിത്. പ്രേമലു, തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ , ഐ ആം കാതലൻ തുടങ്ങീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത ഗിരീഷ് എ ഡിയാണ് ഈ ചിത്രത്തിന്‍റേയും സംവിധായകൻ.
'കുമ്പളങ്ങി നൈറ്റ്സ്' മുതല്‍ 'പ്രേമലു' വരെ ഭാവന സ്റ്റുഡിയോസ് നിർമ്മിച്ച അഞ്ച് സിനിമകളും ഏറെ പ്രേക്ഷക - നിരൂപക പ്രശംസ നേടിയവയാണ്. ബത്ലഹേം കുടുംബ യൂണിറ്റെന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ഗിരീഷ് എ ഡിയും കിരൺ ജോസിയും ചേർന്നാണ്. റൊമാന്‍റിക് കോമഡി ജോണറിലാണ് ചിത്രം പ്രേകഷകരുടെ മുന്നിലെത്തുക.
വിഷ്ണു വിജയ് ആണ് സംഗീത സംവിധാനം, അജ്മൽ സാവിന്‍റേതാണ് ഛായാഗ്രഹണം, ആകാശ് ജോസഫ് വർഗ്ഗീസാണ് എഡിറ്റർ. സെപ്റ്റംബറിലാണ് സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കാനിരിക്കുന്നത്. ഭാവന റിലീസ് ആണ് വിതരണം. പിആർഒ: ആതിര ദിൽജിത്ത്.
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
Nivin Pauly and Mamita are teaming up for Bhavana Studios' sixth film, Bathlahem Kudumba Unit. Girish A.D. is the director.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


അവധി ബെത്ലഹേം കുടുംബ യൂണിറ്റിനൊപ്പം ആഘോഷമാക്കാം; നാളെ മുതല്‍ ഹോട്സ്റ്റാറില്
തിരക്കിട്ട് തിയേറ്ററിലേക്ക് ഓടണ്ട, ജസ്റ്റിന് ചേട്ടനും ആഷ്ലിയും വീട്ടിലേക്ക് വരുന്നു; 'ബെത്ലഹേം കുടുംബ യൂണിറ്റ്' ഒടിടിയിലേക്ക്


