
'നായകനും വില്ലനുമായി അഭിനയിക്കുന്നത് ബുദ്ധിമുട്ടായിരുന്നു, എന്നാലും ഞങ്ങൾ എങ്ങനെയൊക്കെയോ ഒപ്പിച്ചിട്ടുണ്ട്'; നിവിൻ
ഇതൊരു കുടുംബത്തിനുള്ളിൽ നടക്കുന്ന കഥയാണ്.

മലയാളികളുടെ പ്രിയപ്പെട്ട യുവതാരങ്ങളാണ് നിവിൻ പോളിയും ഷറഫുദ്ദീനും. നേരം, പ്രേമം, ഓം ശാന്തി ഓശാന, ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള തുടങ്ങിയ ചിത്രങ്ങളിലാണ് ഇരുവരും മുൻപ് ഒന്നിച്ചെത്തിയത്. നിവിനും ഷറഫുദ്ദീനും തമ്മിലുള്ള സൗഹൃദവും പ്രേക്ഷകർക്ക് അറിയാവുന്നതാണ്. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേളയായിരുന്നു ഇരുവരും ഒന്നിച്ച് ഏറ്റവുമൊടുവിലെത്തിയ ചിത്രം.
ഇപ്പോഴിതാ 10 വർഷങ്ങൾക്ക് ശേഷം പ്രതിഛായ എന്ന ചിത്രത്തിലൂടെ വീണ്ടും ഒന്നിക്കുകയാണ് നിവിനും ഷറഫുദ്ദീനും. കഴിഞ്ഞ ദിവസമായിരുന്നു പ്രതിഛായയുടെ ട്രെയ്‌ലർ ലോഞ്ച് ചെയ്തത്. ട്രെയ്‌ലർ ലോഞ്ചിനിടെ ഷറഫുദ്ദീനെക്കുറിച്ച് നിവിൻ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
"ഒരുപാട് നാളത്തെ ചർച്ചകൾക്ക് ശേഷം നമ്മളെടുത്ത തീരുമാനമാണ് ഈ സിനിമ ചെയ്യുക എന്നുള്ളത്. ഇതൊരു പൊളിറ്റിക്കൽ ബാക്ക്ഡ്രോപ്പിലുള്ള സിനിമയാണെന്ന് ട്രെയ്‌ലർ കണ്ടപ്പോൾ നിങ്ങൾക്ക് മനസിലായിട്ടുണ്ടെന്ന് വിശ്വസിക്കുന്നു. എനിക്ക് ഈ സിനിമയിൽ വളരെ ആകർഷകമായി തോന്നിയ ഒരു കാര്യം, ഒരു അച്ഛൻ - മകൻ റിലേഷൻ വളരെ രസകരമായി പറയുന്നു എന്നതാണ്.
അച്ഛന് വേണ്ടി നിൽക്കുന്ന ഒരു മകനും മകന് വേണ്ടി നിൽക്കുന്ന ഒരു അച്ഛനും. വളരെ മനോഹരമായിട്ടാണ് ഉണ്ണി ചേട്ടൻ അതെഴുതിയിരിക്കുന്നതും. അതുമാത്രമല്ല, ഓരോ റിലേഷൻഷിപ്പും രസകരമായി ഫീൽ ചെയ്തിരുന്നു. ഇതൊരു കുടുംബത്തിനുള്ളിൽ നടക്കുന്ന കഥയാണ്. ഇത് പ്രേക്ഷകർക്ക് ഇഷ്ടപ്പെടുമെന്നാണ് ഞങ്ങളുടെ വിശ്വാസം.
ക്വാളിറ്റിയിൽ ഒട്ടും കോംപ്രമൈസ് ചെയ്യാതെയാണ് ഉണ്ണിച്ചേട്ടൻ ഈ പടം ചെയ്തിരിക്കുന്നത്. സമയമെടുത്ത് ഓരോ സീനും നന്നാകണമെന്ന് ആഗ്രഹിച്ചാണ് നമ്മൾ ഷൂട്ട് ചെയ്തിരിക്കുന്നത്. ഷറഫുദ്ദീനും ഞാനും കുറേ നാളുകൾക്ക് ശേഷമാണ് ഒരുമിച്ച് പടം ചെയ്യുന്നത്.
ഞങ്ങൾ ഒരുമിച്ച് സിനിമയിൽ വന്നവരാണ്. നായകനും വില്ലനുമായി ചെയ്യുന്ന സമയത്തൊക്കെ ഒത്തിരി ബുദ്ധിമുട്ടായിരുന്നു. എന്നാലും എങ്ങനെയോ ഞങ്ങൾ ഒപ്പിച്ചിട്ടുണ്ട് പടത്തിൽ. ഇത് എല്ലാവർക്കും ഇഷ്ടപ്പെടുമെന്ന് വിശ്വസിക്കുന്നു".- നിവിൻ പറഞ്ഞു. ശ്രീഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ് ചിത്രം നിർമിക്കുന്നത്.
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
Cinema News: Actor Nivin Pauly talks about working with Sharaf U Dheen.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'കംബാക്ക്... എന്ന് പറഞ്ഞ് പറഞ്ഞിപ്പോൾ എന്റെ പേരും അങ്ങനെയായി, 'നിവിൻ പോളി കംബാക്ക്'; പൊട്ടിച്ചിരിപ്പിച്ച് നടൻ

'സന്തോഷം വരും സങ്കടം വരും, ഹിറ്റ് വരും ഫ്ലോപ്പ് വരും ആവറേജ് വരും... ഇതെല്ലാം സംഭവിച്ചു കൊണ്ടിരിക്കും; ജീവിതം അങ്ങനെയാണ്'

