'സെന്‍സര്‍ ബോര്‍ഡിനോട് സര്‍ട്ടിഫിക്കറ്റ് നല്കാന് ആവശ്യപ്പെടാനാകില്ല'; കങ്കണയ്ക്ക് ഹൈക്കോടതിയില്‍ തിരിച്ചടി
സിനിമയുടെ നിര്‍മാതാക്കളാണ് കോടതിയെ സമീപിച്ചത്.

മുംബൈ: കങ്കണ റണാവത്തിന്റെ ചിത്രം 'എമര്‍ജസി' റിലീസിനും സര്‍ട്ടിഫിക്കറ്റിനും വേണ്ടി സെന്‍സര്‍ ബോര്‍ഡിനോട് ആവശ്യപ്പെടാനാകില്ലെന്ന് ബോംബെ ഹൈക്കോടതി. ചിത്രത്തിനെതിരായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചവരുടെ വാദം കൂടി കേള്‍ക്കാന്‍ മധ്യപ്രദേശ് ഹൈക്കോടതി സെന്‍സര്‍ ബോര്‍ഡിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഹര്‍ജിയില്‍ ഇടപെടാനാവില്ലെന്ന് ബോംബെ ഹൈക്കോടതി വ്യക്തമാക്കി. സിനിമയുടെ നിര്‍മാതാക്കളാണ് കോടതിയെ സമീപിച്ചത്.
സെന്‍സര്‍ ബോര്‍ഡ് സിനിമയുടെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് തടഞ്ഞുവെച്ചിരിക്കുകയാണെന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു. ജസ്റ്റിസുമാരായ ബി പി കൊളബാവല്ല, ഫിര്‍ദോഷ് പൂനിവാല എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
ചിത്രം റിലീസ് ചെയ്യുന്നതിനെതിരെ സിഖ് സംഘടനകള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. കങ്കണ റണാവത്തിന്റെ മണികര്‍ണിക ഫിലിംസും സീ സ്റ്റുഡിയോസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
WHAT TO READ NEXT

നടനും നിർമ്മാതാവുമായ മോഹന്‍ നടരാജന് അന്തരിച്ചു
സെപ്തംബര്‍ 6ന് റിലീസ് ചെയ്യാനിരുന്ന സിനിമയാണ് സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് കിട്ടാത്തതിനാല്‍ വൈകുന്നത്.
ചിത്രം സമൂഹത്തെ തെറ്റായി ചിത്രീകരിക്കുന്നുവെന്നും ചരിത്രപരമായ വസ്തുതകള്‍ വളച്ചൊടിക്കുന്നുവെന്നും ആരോപണം ഉയര്‍ന്നിരുന്നു.ചിത്രത്തില്‍ സിഖ് സമുദായത്തെ അധിക്ഷേപിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാണിച്ച് വിവിധ സംഘടനകള്‍ മധ്യപ്രദേശ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്നാണ് ചിത്രത്തിന്റെ റിലീസ് അനിശ്ചിത കാലത്തേക്ക് മാറ്റിവെച്ചത്. അനുപം ഖേര്‍, മഹിമ ചൗധരി, മിലിങ് സോമന്, മലയാളി താരം വിശാഖ് നായര്‍, അന്തരിച്ച നടന് സതീഷ് കൗശിക് എന്നിവരാണ് പ്രധാന കഥാപാത്രങ്ങള്‍. ചിത്രത്തിന്റെ റിലീസ് വൈകുന്നതില്‍ കങ്കണ റണാവത്തും കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ



