പൃഥ്വിരാജിന് നന്ദി, അല്ലെങ്കിൽ ഞാൻ ഒറ്റപ്പെട്ടു പോയേനെയെന്ന് ഒമർ ലുലു; വിമർശനം രൂക്ഷമായതോടെ പോസ്റ്റ് മുക്കി

ചിത്രം റിലീസായതിനു പിന്നാലെ ഒമർ ലുലു സംവിധാനം ചെയ്ത ധമാക്കയുമായി സാദൃശ്യമുണ്ടെന്ന തരത്തിൽ പ്രചരണമുണ്ടായി

ചിത്രം; ഫേയ്സ്ബുക്ക്
Last Updated :20 January 2024, 8:57 am IST

മോഹൻലാലും പൃഥ്വിരാജും ഒന്നിച്ച ബ്രോ ഡാഡി കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. ചിത്രത്തിൽ അച്ഛനും മകനുമായാണ് മോഹൻലാലും പൃഥ്വിരാജും എത്തിയത്. ഇരുവരുടേയും ബന്ധത്തെ അടിസ്ഥാനമാക്കിയായിരുന്നു ചിത്രം. ചിത്രം റിലീസായതിനു പിന്നാലെ ഒമർ ലുലു സംവിധാനം ചെയ്ത ധമാക്കയുമായി സാദൃശ്യമുണ്ടെന്ന തരത്തിൽ പ്രചരണമുണ്ടായി. ഇപ്പോൾ വൈറലാവുന്നത് ഒമർ ലുലുവിന്റെ പോസ്റ്റാണ്. 

വിമർശനം രൂക്ഷമായതോടെ പോസ്റ്റ് മുക്കി

‘‘ബ്രോ ഡാഡിക്ക്, നന്ദി പൃഥ്വിരാജ് സുകുമാരൻ, ഇല്ലെങ്കിൽ ഞാൻ മാത്രം ഒറ്റപ്പെട്ട് പോയേനെ..’ എന്നാണ് സംവിധായകൻ കുറിച്ചത്. നാടോടിക്കാറ്റിലെ ദാസന്റേയും വിജയന്റേയും ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു കുറിപ്പ്. എന്നാൽ അതിനു പിന്നാലെ ഒമർ ലുലുവിന് നേര രൂക്ഷ വിമർശനം ഉയർന്നു. ഇതോടെ പോസ്റ്റ് മുക്കിയിരിക്കുകയാണ് ഒമർലുലു.  ഇതു കൂടാതെ ബ്രോ ഡാഡിയേയും ധമാക്കയേയും ബന്ധിപ്പിക്കുന്ന ട്രോളുകളും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്. 

Story image

ബ്രോ ഡാഡിയിൽ ജോൺ കാറ്റാടി എന്ന കഥാപാത്രമായാണ് മോഹൻലാൽ എത്തിയത്. മകൻ ഈശോ ജോൺ കാറ്റാടിയായാണ് പൃഥ്വിരാജ് എത്തിയത്. ഇരുവരും തമ്മിലുള്ള ബന്ധമാണ് ചിത്രത്തിൽ പറയുന്നത്. ലൂസിഫറിന് ശേഷം മോഹൻലാലിനെ പ്രധാന കഥാപാത്രമാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രമാണ് ബ്രോ ഡാഡി. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ റിലീസ് ചെയ്ത ചിത്രത്തെക്കുറിച്ച് സമ്മിശ്ര അഭിപ്രായമാണ് ലഭിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now