വിവിധ കഥാപാത്രങ്ങൾക്കായി ജൂനിയർ ആർടിസ്റ്റുകളായി അഭിനയിച്ച് പരിചയം ഉള്ളവരിൽ നിന്ന് അണിയറപ്രവർത്തകർ നേരിട്ടാണ് ഓഡിഷൻ നടത്തുന്നത്

ആക്ഷൻ ഹീറോ ബിജുവിൽ നിവിൻ പോളി, നിവിനും എബ്രിഡ് ഷൈനും/ ഫെയ്സ്ബുക്ക്
Last Updated :20 January 2024, 9:19 am IST

News Now

എബ്രിഡ് ഷൈനും നിവിൻ പോളിയും ഒന്നിച്ച ആക്ഷൻ ഹീറോ ബിജു വൻ വിജയമായിരുന്നു. ചിത്രത്തിലെ ജൂനിയർ ആർട്ടിസ്റ്റുകളുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോൾ ചിത്രത്തിന്റെ രണ്ടാം ഭാ​ഗം ഒരുങ്ങുകയാണ്. ആദ്യ ഭാ​ഗത്തിലേതു പോലെ കഴിവുറ്റ ജൂനിയർ ആർട്ടിസ്റ്റുകളെ സിനിമയിലേക്ക് കൊണ്ടുവരാനാണ് എബ്രിഡ് ഷൈനിന്റെ ശ്രമം. അതിന്റെ ഭാ​ഗമായി ചിത്രത്തിലേക്ക് ഓഡിഷന് ക്ഷണിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. 

വിവിധ കഥാപാത്രങ്ങൾക്കായി ജൂനിയർ ആർടിസ്റ്റുകളായി അഭിനയിച്ച് പരിചയം ഉള്ളവരിൽ നിന്ന് അണിയറപ്രവർത്തകർ നേരിട്ടാണ് ഓഡിഷൻ നടത്തുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വൈറ്റിലയിൽ നിന്ന് പാലാരിവട്ടം പോകുന്ന ഹൈവേയുടെ സമീപത്തുള്ള, ഗീതാഞ്ജലി ജങ്ഷനിലെ പക്കാ പക്കാ ഫിലിംസിന്റെ ഓഫിസിലാണ് ഓഡിഷൻ നടന്നു വരുന്നത്.

നാടകപ്രവർത്തകരും മിമിക്രി കലാകാരന്മാരും ഉൾപ്പെടെ നിരവധി പേർ ഓഡിഷനിൽ പങ്കെടുക്കുന്നുണ്ട്.  മെയ് 1, 2 ,3 തിയതികളിൽ വീണ്ടും അതേ സ്റ്റുഡിയോയിൽ വച്ച് ഓഡിഷൻ ഉണ്ടായിരിക്കും.  സംവിധായകൻ ഏബ്രിഡ് ഷൈൻ നേരിട്ടാണ് നടീനടന്മാരെ തിരഞ്ഞെടുക്കുന്നത്. 

ഗസറ്റഡ് ഓഫിസർ കഥാപാത്രമാവാൻ 48-55 വയസ്സുള്ള പുരുഷനിൽ നിന്നാണ് അപേക്ഷ ക്ഷണിക്കുന്നത്. ഒഴുക്കോടെ ഇംഗ്ലിഷ് സംസാരിക്കാൻ കഴിയുന്നവരായിരിക്കണം. 18-24 വയസ്സ് പ്രായമുള്ള ഫ്രീക്ക് ലുക്കുള്ള ആൺകുട്ടികൾ.  20- 30 വയസ് പ്രായമുള്ള സ്ത്രീകഥാപാത്രങ്ങൾ. 30 നും 4‌0 നും ഇടയിലുള്ള പുരുഷ സ്ത്രീ അഭിനേതാക്കൾ എന്നിവരെയാണ് തേടുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates