
News Now
ഷമിയെ പരിഗണിച്ചില്ല, ബുംറ ടെസ്റ്റില് മാത്രം! ഇന്ത്യന് ടീമിനെ പ്രഖ്യാപിച്ചു

തുടങ്ങി 'സ്മൃതി യുഗം'! 19 റണ്സിനിടെ വീണത് 4 വിക്കറ്റുകള്, വിറച്ച് ജയിച്ച് ഇന്ത്യ

3 പേര് സ്കൂട്ടറില് പോയതുകൊണ്ട് ഇടിക്കാമോ ? പ്രതികളുടെ ജാമ്യാപേക്ഷയില് വിധി നാളെ

മാനവീയം വീഥിയിലെ പ്രതിഷേധം; മൈക്ക് സെറ്റ് പിടിച്ചെടുക്കാൻ പൊലീസ് ശ്രമിച്ചെന്ന് പരാതി, ബഹളം

കുഞ്ചാക്കോ ബോബന് നായകനായ 'ഒരു ദുരൂഹ സാഹചര്യത്തില്' ഒടിടിയിലേക്ക്. രതീഷ് ബാലകൃഷ്ണ പൊതുവാള് രചനയും സംവിധാനവും നിര്വ്വഹിച്ച ചിത്രം നാളെ മുതല് നെറ്റ്ഫ്ളിക്സില് സ്ട്രീം ചെയ്യും. ചിത്രത്തില് സേതു എന്ന കഥാപാത്രമായാണ് കുഞ്ചാക്കോ ബോബനെത്തുന്നത്.
കുഞ്ചാക്കോ ബോബനൊപ്പം ദിലീഷ് പോത്തന്,സജിന് ഗോപു, ചിദംബരം , ജാഫര് ഇടുക്കി, സുധീഷ് , ശരണ്യ രാമചന്ദ്രന്, പൂജ മോഹന്രാജ് എന്നീ താരങ്ങളും ചിത്രത്തിലുണ്ട്. ഇവര്ക്കുപുറമേ റേഡിയോയും ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രമാകുന്നു. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ഗാനത്തിലും സേതുവിന്റെ റേഡിയോ സംഭാഷണം ഉണ്ടായിരുന്നു.

Oru Durooha Saahacharyathil
മാജിക് ഫ്രെയിംസിന്റെ ബാനറില് ലിസ്റ്റിന് സ്റ്റീഫനും ഉദയ പിക്ചേഴ്സിന്റെ ബാനറില് കുഞ്ചാക്കോ ബോബനും ചേര്ന്നാണ് ചിത്രം നിര്മ്മിച്ചത്. മാജിക് ഫ്രെയിംസും ഉദയപിക്ചേഴ്സും ആദ്യമായി ഒരുമിച്ചു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. രണ്ട് കാലഘട്ടത്തിലെ വമ്പന്മാരായ പ്രൊഡക്ഷന് കമ്പനികളുടെ ഒരുമിക്കല് കൂടിയായിരുന്നു ചിത്രം.
രാജേഷ് മാധവന്, ഷാഹി കബീര്, പി. പി കുഞ്ഞികൃഷ്ണന്, ദിവ്യ രതീഷ് പൊതുവാള് എന്നിവരും ചിത്രത്തില് പ്രധാന വേഷങ്ങള് ചെയ്യുന്നു. ചിത്രത്തിന്റെ കൊ- പ്രൊഡ്യൂസര് ജസ്റ്റിന് സ്റ്റീഫന്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് സന്തോഷ് കൃഷ്ണന്. നവീന് പി തോമസ്. ലൈന് പ്രൊഡ്യൂസര് അഖില് യശോധരന്. ക്യാമറ അര്ജുന് സേതു. എഡിറ്റര് മനോജ് കണ്ണോത്ത്. സംഗീതം ഡോണ് വിന്സന്റ്. ആര്ട്ട് ഇന്ദുലാല് കാവീട്. സൗണ്ട് ഡിസൈന് ശ്രീജിത്ത് ശ്രീനിവാസന്. സൗണ്ട് മിക്സിങ് വിപിന് നായര്.മേക്കപ്പ് റോണെക്സ് സേവ്യര്. കോസ്റ്റ്യൂം മെല്വി ജെ.
Summary
Oru Durooha Saahacharyathil hits ott. Starts streaming on Netflix since May 13.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




