
News Now
മാധ്യമപ്രവര്ത്തകര്ക്കു നേരെ പൊലീസ് അതിക്രമം; സുപ്രീംകോടതിയെ സമീപിച്ച് കെയുഡബ്ല്യുജെ

വടകര എംഡിഎംഎ കേസ്: മുഖ്യപ്രതി പിടിയില്; മലബാറിലെ മൊത്തവിതരണക്കാരനെന്ന് പൊലീസ്

ലിയോ പതിനാലാമന് മാര്പാപ്പയ്ക്ക് ശ്വാസകോശ അര്ബുദം സ്ഥിരീകരിച്ചു

കാത്തിരുന്ന പണം വന്നുചേരും. വരുമാനത്തിനുള്ള നല്ലൊരു മാര്ഗ്ഗം കണ്ടെത്തും

കൊച്ചി: ഇന്ത്യയില് ഒടിടിയില് സിനിമകളും വിഡിയോകളും കാണുന്നവരുടെ എണ്ണം കൂടുന്നു. കഴിഞ്ഞമാസത്തോടെ ഒടിടി പ്രേക്ഷകരുടെ എണ്ണം 60.12 കോടിയായി. ഇത് ജനസംഖ്യയുടെ 41 ശതമാനത്തോളം വരുമെന്ന് റിപ്പോര്ട്ടുകള് വ്യക്തമാക്കുന്നു.
ഈ വര്ഷം ഒടിടി പ്രേക്ഷകരുടെ വളര്ച്ചനിരക്ക് 10 ശതമാനത്തോളമാണ്. രാജ്യത്തെ വലിയ പഠനങ്ങളിലൊന്നായ ദി ഓര്മാക്സ് ഒടിടി ഓഡിയന്സ് റിപ്പോര്ട്ട് പ്രകാരമുള്ളതാണ് ഈ കണക്കുകള്. 2021-ല് 35.32 കോടി പ്രേക്ഷകരാണുണ്ടായിരുന്നത്. തൊട്ടടുത്തവര്ഷം 20 ശതമാനത്തോളം വളര്ച്ച രേഖപ്പെടുത്തി 42.38 കോടിയായി ഉയര്ന്നിരുന്നു. 2024-ലാണ് 50 കോടി കടന്നത്.
കഴിഞ്ഞവര്ഷം വിപണി വരുമാനം 37,940 കോടി രൂപയിലെത്തി. ഇതില് 23,340 കോടി രൂപ പരസ്യവരുമാനവും 14,500 കോടി രൂപ സബ്സ്ക്രിപ്ഷന് വരുമാനവുമായിരുന്നു. കഴിഞ്ഞവാരത്തില് ഒടിടിയില് ഏറ്റവും കൂടുതല്പ്പേര് കണ്ട അഞ്ച് ഇന്ത്യന് സിനിമകളുടെ പട്ടികയില് ഒന്നാമതുള്ളത് 'കാന്താര'യാണ്. 41 ലക്ഷം പേരാണ് കാന്താര കണ്ടത്. ഹിന്ദിയും മറാഠിയും ബംഗാളിയും അടക്കം ഏഴുഭാഷകളില് സ്ട്രീമിങ്ങിന് എത്തിയ മലയാളചിത്രം 'ലോക'യാണ് ഈ പട്ടികയില് രണ്ടാംസ്ഥാനത്തുള്ളത്. 40 ലക്ഷം പേര് 'ലോക' കണ്ടു.
Summary
OTT hit, audience in India crosses 60 crore; Kantara and Loka get more views
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'ആവറേജ് ക്രിഞ്ച് പടം! ഇത് എങ്ങനെ 50 കോടി നേടി ? ആകെ കൊള്ളാവുന്നത് ആശിഷ് മാത്രം'; 'തുടക്ക'ത്തിന് ഒടിടിയിൽ കാലിടറിയോ ?

തിയറ്ററിൽ കാണാൻ പറ്റിയില്ലേ ? ഒടിടിയിലേക്ക് പോരൂ; 'തുടക്കം' മുതൽ 'ഇരുമുടി' വരെ, സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ പൂരം



