'കെട്ടിപ്പിടിക്കാനും ഉമ്മ വെക്കാനും തോന്നും, പക്ഷെ പറ്റില്ലല്ലോ'; അച്ഛനെ ഓര്‍ത്ത് പൊട്ടിക്കരഞ്ഞ് പാര്‍വതി കൃഷ്ണ

എന്ത് വന്നാലും ഇങ്ങനൊരു വിഡിയോ എടുക്കരുതെന്ന് ആലോചിച്ചതാണ്. പക്ഷെ പറ്റുന്നില്ല

Parvathy Krishna
Parvathy Krishna
Last Updated :19 May 2026, 5:56 pm IST

അച്ഛനെക്കുറിച്ചുള്ള ഓര്‍മകളില്‍ വിതുമ്പി നടി പാര്‍വതി കൃഷ്ണ. അച്ഛനും അമ്മയും ജീവിച്ചിരിക്കുമ്പോള്‍ അവരെ സാധിക്കുന്ന അത്ര സനേഹിണമെന്നും താരം പറയുന്നു. തന്റെ അച്ഛനെ ഒന്ന് കാണാനും കെട്ടിപ്പിടിക്കാനുമൊക്കെ വല്ലാതെ ആഗ്രഹിക്കുന്നുണ്ടെന്നും പാര്‍വതി പറയുന്നു. വികാരഭരിതയായി പൊട്ടിക്കരയുകയാണ് വിഡിയോയില്‍ താരം. പാര്‍വതിയുടെ വാക്കുകളിലേക്ക്:

എന്ത് വന്നാലും ഇങ്ങനൊരു വിഡിയോ എടുക്കരുതെന്ന് ആലോചിച്ചതാണ്. പക്ഷെ പറ്റുന്നില്ല. അച്ഛനും അമ്മയും കൂടെയുള്ളപ്പോള്‍ അതിന്റെ വില അറിയത്തില്ല. ജെന്‍സി കിഡ്‌സ് ആണെങ്കിലും, ഞങ്ങള്‍ മില്ലേണിയല്‍സ് ആണെങ്കിലും കുറച്ച് പക്വതയൊക്കെ കാണിക്കാന്‍ മരണം എല്ലാവര്‍ക്കുമുള്ളതല്ലേ, അച്ഛനും അമ്മയും മരിച്ചാലും കുറച്ച് ദിവസം കഴിയുമ്പോള്‍ ഓക്കെയാകും എന്നൊക്കെ പറയും. പക്ഷെ അങ്ങനെയല്ല. ആരൊക്കെ ഉണ്ടെന്ന് പറഞ്ഞാലും നമ്മുടെ അച്ഛനും അമ്മയും കൂടെയുള്ളപ്പോള്‍ ഒരു ബലമാണ്.

അവരില്‍ ആരെങ്കിലും ഒരാള്‍ പോകുമ്പോള്‍, തിരിച്ചൊന്ന് വന്ന് മോളേ എന്നൊന്ന് വിളിച്ചിരുന്നെങ്കില്‍, മോനെ എന്നൊന്ന് വിളിച്ചിരുന്നെങ്കില്‍ എന്നൊക്കെ ആഗ്രഹിക്കും. പറഞ്ഞു വരുന്നത് ഉള്ള സമയം, എത്ര സന്തോഷത്തോടെ അച്ഛനേയും അമ്മയേയും നോക്കാന്‍ പറ്റുമോ അത്രയും സന്തോഷത്തോടെ നോക്കുക. ഒന്ന് പോയാല്‍ പിന്നെ നമ്മള്‍ വിളിച്ചാല്‍ പോലും അവര്‍ കേള്‍ക്കില്ല.

എല്ലാ അച്ഛനമ്മമാരോടും പ്രത്യേക സ്‌നേഹം. മക്കളോട് എടുത്ത് പറയുകയാണ്, പറ്റാവുന്നത്ര സ്‌നേഹിച്ചോളൂ. കൊടുക്കാവുന്ന അത്ര ഉമ്മയും കൊടുത്തോ. പിന്നെ എപ്പോഴെങ്കിലും കൊടുക്കേണ്ടി വന്നാല്‍, കൊടുക്കാന്‍ ആഗ്രഹിച്ചാലും കൊടുക്കാന്‍ പറ്റില്ല. എനിക്ക് അച്ഛനെ വല്ലാതെ മിസ് ചെയ്യുന്നുണ്ട്. എപ്പോഴും ഇങ്ങനെയാണ്. ഒന്ന് കണ്ടാല്‍ കൊള്ളാമെന്നൊക്കെ തോന്നും എപ്പോഴും. കെട്ടിപ്പിടിക്കാനും ഉമ്മ വെക്കാനും തോന്നും. പക്ഷെ പറ്റില്ലല്ലോ.

എല്ല കാര്യങ്ങളും കാണുന്നുണ്ടാകും. പക്ഷെ ഇപ്പോഴും ഞാന്‍ അദ്ദേഹത്തെ വല്ലാതെ മിസ് ചെയ്യുന്നു. അങ്ങനെ മിസ് ചെയ്യുന്നൊരു അവസ്ഥ വരുത്തരുത്. പരമാവധി അവരുടെ കൂടെ സമയം ചെലവിടുക. പറ്റാവുന്നത്ര ഉമ്മ കൊടുക്കുക.

News Now

Summary

Parvathy Krishna gets teary eyed as she remembers her father.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics