വിമാനത്തിൽ നിന്ന് ചാടിയുള്ള സാഹസത്തിന്റെ വിഡിയോയും താരം ആരാധകർക്കായി പങ്കുവച്ചു

ചിത്രം; ഇൻസ്റ്റ​ഗ്രാം
Last Updated :20 January 2024, 9:01 am IST

News Now

മികച്ച അഭിനയത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനം കവർന്ന താരമാണ് പാർവതി തിരുവോത്ത്. ശക്തമായ കഥാപാത്രങ്ങളിലൂടെ താരം എപ്പോഴും ആരാധകരെ ഞെട്ടിക്കാറുണ്ട്. ഇപ്പോൾ സ്കൈ ഡേവ് ചെയ്തതിന്റെ സന്തോഷം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് താരം. 

ദുബായിലാണ് താരം സ്കൈ ഡേവ് ചെയ്തത്. വിമാനത്തിൽ നിന്ന് ചാടിയുള്ള സാഹസത്തിന്റെ വിഡിയോയും താരം ആരാധകർക്കായി പങ്കുവച്ചു. സ്കൈ ഡൈവ് ചെയ്തതിനു ശേഷമുള്ള പാർവതിയുടെ സന്തോഷവും വിഡിയോയിൽ കാണാം. നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. ഉയരെ പറക്കൂവെന്നും മനുഷ്യർക്ക് പറക്കാനാവില്ലെന്ന് ആരാണ് പറഞ്ഞത് എന്നും നിരവധി പേരാണ് കമന്റു ചെയ്യുന്നത്. സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. 

മമ്മൂട്ടി പ്രധാനകഥാപാത്രമായി എത്തിയ പുഴു ആണ് പാർവതിയുടെ ഏറ്റവും പുതിയ ചിത്രം. ആദ്യമായാണ് പാർവതി മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്നത്. കഴിഞ്ഞ ദിവസം സോണി ലിവിലൂടെ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. നവാ​ഗതയായ രത്തീനയാണ് ചിത്രം സംവിധാനം ചെയ്തത്.  

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates