
'ബെസ്റ്റിയുടെ പാന്‍ ഇന്ത്യന്‍ സിനിമയെപ്പറ്റി ഒന്നും പറയാനില്ലേ? നല്ലൊരു കരിയര്‍ നശിപ്പിച്ചു തന്നു'; പാര്‍വതിക്ക് സൈബര്‍ ആക്രണം
കൂട്ടുകാരിയുടെ പടത്തിന്റെ ട്രെയ്ലര് കണ്ടില്ലേ?

ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന, യഷ് നായകനായ ടോക്സിക്കിന്റെ ക്യാരക്ടര്‍ ഇന്‍ട്രോ വിഡിയോ പുറത്ത് വന്നതിന് പിന്നാലെ നടി പാര്‍വതി തിരുവോത്തിന് സൈബര്‍ ആക്രമണം. പാര്‍വതി പങ്കുവച്ച വിഡിയോയുടെ കമന്റ് ബോക്സില്‍ താരത്തെ കടുത്ത ഭാഷയിലാണ് പലരും ആക്രമിക്കുന്നത്. പരിഹാസങ്ങളും അധിക്ഷേപവും നിറഞ്ഞ കമന്റുകളുമായി നിരവധി പേരാണ് വിഡിയോയുടെ താഴെയെത്തിയിരിക്കുന്നത്.
കസബ സിനിമയെക്കുറിച്ച് മുമ്പൊരിക്കല്‍ പാര്‍വതി നടത്തിയ വിമര്‍ശനം വാര്‍ത്തയായിരുന്നു. അന്ന് പാര്‍വതിയ്ക്കൊപ്പം വേദിയില്‍ ഗീതുവുമുണ്ടായിരുന്നു. കസബയുടെ പേര് പറയാന്‍ പാര്‍വതിയെ പ്രോത്സാഹിപ്പിച്ചതും ഗീതുവായിരുന്നു. എന്നാല്‍ ഗീതു സംവിധാനം ചെയ്ത സിനിമയില്‍ സ്ത്രീവിരുദ്ധ രംഗങ്ങളുണ്ടെന്നും അത് ഇരട്ടത്താപ്പാണെന്നുമാണ് സോഷ്യല്‍ മീഡിയയുടെ വിമര്‍ശനം.
പിന്നാലെയാണ് പാര്‍വതിയുടെ പോസ്റ്റിന് താഴെ കമന്റുമായി ചിലരെത്തിയത്. 'നമ്മുടെ ഗീതു ചേച്ചിയുടെ ടോക്സിക് ട്രൈലെര്‍ കണ്ടു കണ്ണ് കലങ്ങി വന്നപ്പോ ദാ പാറു ചേച്ചി ഇവിടെ, എന്തൊക്കെ ആയിരുന്നു നട്ടെല്ല് ഇപ്പോള്‍ വാഴ പിണ്ടി ആയി, സാരോല്ലേച്ചി.. നമുക്കും ഉണ്ട്.. പിരി കേറ്റി വിട്ട് കുഴിയില്‍ ചാടിച്ചിട്ട്..സ്വന്തം കാര്യം വരുമ്പോ മുങ്ങുന്ന നന്പറുകള്‍. സോ ധൈര്യപൂര്‍വ്വം Say it... Say it ടോക്സിക്. ഗീതു ഈസ് ടോക്സിക് ഗീതു ഈസ് ടോക്സിക്, Say it say it പറയാന്‍ പറഞ്ഞ ചേച്ചി ഇപ്പോള്‍ എന്ത് ചെയ്യുന്നു ചേച്ചി, ചേച്ചിയുടെ ബെസ്റ്റി ഒരു പാന്‍ ഇന്ത്യന്‍ പടം ചെയ്യുന്നുണ്ടല്ലോ എന്നിട്ട് അതില്‍ ഒരു റോള്‍ പോലും ചേച്ചിക്ക് തന്നില്ലല്ലോ?' എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍.
'കൂട്ടുകാരിയുടെ പടത്തിന്റെ ട്രെയ്ലര് കണ്ടില്ലേ, ചേച്ചിയോട് നല്ല അസൂയ ഉണ്ടായിരുന്നു എന്ന് തോന്നുന്നു നല്ലൊരു കരിയര്‍ നശിപ്പിച്ചു കയ്യില്‍ തന്നിട്ട് പുള്ളിക്കാരി അങ്ങ് ഹീറോ ആയി...പാവം ചേച്ചി ഫീല്‍ഡ് ഔട്ട് ആയി' എന്നും ചിലര്‍ താരത്തെ അധിക്ഷേപിക്കുന്നുണ്ട്.
വ്യാപക വിമര്‍ശനമാണ് ഗീതു മോഹന്‍ദാസിനെതിരെ ഉയര്‍ന്നു വന്നിരിക്കുന്നത്. സിനിമയിലെ സ്ത്രീവിരുദ്ധതയെക്കുറിച്ച് മുമ്പ് പലപ്പോഴും സംസാരിച്ചിട്ടുള്ള വ്യക്തിയാണ് ഗീതു മോഹന്‍ദാസ്. അങ്ങനെയുള്ള ഗീതു ഒരുക്കിയ സിനിമയിലെ രംഗം നിലപാടില്‍ വെള്ളം ചേര്‍ക്കുന്നതാണെന്നാണ് വിമര്‍ശനം.
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
Parvathy Thiruvothu gets cyber bullied amid the backlash against Geethu Mohandas for toxic.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


കസബയെക്കുറിച്ച് അന്ന് പറഞ്ഞത് തന്നെ ഇന്നും പറയും; ഗീതുവിന് ഇഷ്ടമുള്ള സിനിമയെടുക്കാം; നിലപാട് വ്യക്തമാക്കി പാര്‍വതി

രണ്ട് സ്ത്രീകളെ എതിരാളികളാക്കുന്നത് അന്യായം, ആ നരേറ്റീവിന് നിന്നു കൊടുക്കില്ല; 'ടോക്സിക്' ചര്‍ച്ചകളില്‍ പാര്‍വതി


