ഭർത്താവ് മർദ്ദിച്ചെന്ന പരാതിയുമായി വീണ്ടും പൂനം പാണ്ഡെ; സാം ബോംബെ അറസ്റ്റിൽ 

കൈയ്ക്കും മുഖത്തും പരിക്കേറ്റ പൂനം ആശുപത്രിയില്‍ ചികിത്സയിലാണ്

Last Updated :20 January 2024, 8:51 am IST

നടി പൂനം പാണ്ഡെയെ മര്‍ദ്ദിച്ചെന്ന കേസില്‍ ഭര്‍ത്താവ് സാം ബോംബെ അറസ്റ്റില്‍. തന്നെ ആക്രമിച്ചുവെന്ന് നടി മുംബൈ പൊലീസില്‍ പരാതി നല്‍കിയതിനെ തുടർന്ന് തിങ്കളാഴ്ചയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കൈയ്ക്കും മുഖത്തും പരിക്കേറ്റ പൂനം ആശുപത്രിയില്‍ ചികിത്സയിലാണ്.

നേരത്തേയും ഭര്‍ത്താവ് മര്‍ദ്ദിച്ചെന്ന പരാതിയുമായി പൂനം രംഗത്തെത്തിയിരുന്നു. അന്ന് നടി പരാതി നല്‍കിയപ്പോള്‍ ഇയാളെ ഗോവന്‍ പൊലീസ് അറസ്റ്റ്  ചെയ്തെങ്കിലും പിന്നീട് പൂനം തന്നെയാണ് പരാതി പിന്‍വലിച്ച് ഭർത്താവിനെ പുറത്ത് കൊണ്ടുവന്നത്. ഗോവയില്‍ ചിത്രീകരണത്തിന് പോയപ്പോഴായിരുന്നു സംഭവം. തങ്ങള്‍ തമ്മില്‍ ചെറിയ പ്രശ്‌നങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുവുള്ളുവെന്നും അത് പറഞ്ഞു പരിഹരിച്ചുവെന്നുമാണ് അന്ന് പൂനം പറഞ്ഞത്. 

News Now