
'വില്ലൻ അല്ല; ജോർജ് സാർ എന്ന പേര് കേൾക്കുമ്പോൾ ഇപ്പോൾ അസ്വസ്ഥത തോന്നും'
എന്നാൽ ആ പേര് കേൾക്കുന്നത് ഇപ്പോൾ തന്നെ അസ്വസ്ഥനാക്കാറുണ്ടെന്ന് പറയുകയാണ് പ്രകാശ് വർമ.

'തുടരും' എന്ന ചിത്രത്തിലൂടെ മലയാളികളുടെ ഹൃദയം കവർന്ന നടനാണ് പ്രകാശ് വർമ. ചിത്രത്തിലെ ജോർജ് സാർ എന്ന കഥാപാത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണവും ലഭിച്ചിരുന്നു. 'ഹലോ' എന്ന ജോർജ് സാറിന്റെ ഡയലോഗും വൻ ഹിറ്റായി മാറിയിരുന്നു. ജോർജ് സാർ എന്നാണ് പ്രകാശ് വർമ്മയെ ആരാധകർ വിളിക്കുന്നത്. എന്നാൽ ആ പേര് കേൾക്കുന്നത് ഇപ്പോൾ തന്നെ അസ്വസ്ഥനാക്കാറുണ്ടെന്ന് പറയുകയാണ് പ്രകാശ് വർമ.
മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രകാശ് വർമ എന്ന വ്യക്തിയേയും മറികടന്ന് ജോർജ് സാർ എന്ന കഥാപാത്രം വളരുന്നത് നല്ല കാര്യമാണ്. നമ്മൾ ചെയ്ത വില്ലൻ കഥാപാത്രത്തിലൂടെ വെറുക്കപ്പെടുന്നതിന് പകരം മാസങ്ങളായി താൻ പ്രേക്ഷകരുടെ സ്‌നേഹം അനുഭവിക്കുകയാണ്. അതിന്റെ അർഥം എവിടെയോ ആ കഥാപാത്രം വർക്കായി എന്നാണ് എന്നും അദ്ദേഹം പറഞ്ഞു.
പുതിയ ചിത്രങ്ങളെ കുറിച്ചുള്ള ചോദ്യത്തിനും അദ്ദേഹം മറുപടി പറഞ്ഞു. പരസ്യങ്ങളുമായി ബന്ധപ്പെട്ട ഒരുപാട് ജോലികൾക്കിടയിൽ എനിക്ക് പറ്റാവുന്ന പ്രൊജക്ടുകളെ ഞാൻ ചെയ്യുന്നുള്ളൂ. അതിലൊന്ന് തിരഞ്ഞെടുക്കാനുള്ള കാരണം അതിന്റെ സംവിധായകൻ രഞ്ജിത്തായത് കൊണ്ടാണ്. അസാധ്യ എഴുത്തുകാരനാണ്.
അദ്ദേഹത്തിനൊപ്പം സിനിമ ചെയ്യുന്നത് ഞാൻ ആസ്വദിക്കുകയാണ്. ഇതൊരു സാധാരണ ചിത്രമാണ്. നെഗറ്റീവ് ഷേഡുള്ള കഥാപാത്രമല്ല. എനിക്ക് വ്യത്യസ്തമായി പെർഫോം ചെയ്യാനുള്ള ഇടം രഞ്ജിയേട്ടൻ അതിൽ ഒരുക്കിയിട്ടുണ്ട്. പുതിയ ചിത്രത്തെ കുറിച്ച് ഇപ്പോൾ അത്രയേ പറയാൻ കഴിയൂ.' -പ്രകാശ് വർമ പറഞ്ഞു.
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
Cinema News: Prakash Varma talks about Thudarum movie character.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'ഗാന്ധിജിയെ വധിച്ച ഗോഡ്സെയെ വാഴ്ത്തുന്ന ഗുണ്ടകൾ ഇവിടെ ഉണ്ടെന്ന് മറക്കരുത്'; വിമർശനവുമായി പ്രകാശ് രാജ്

'തീരുമാനങ്ങൾ അറിയുന്നത് മാധ്യമങ്ങളിലൂടെ; മുന്നണിയിൽ കൂടിയാലോചനകളില്ല': മുഖ്യമന്ത്രി വി ഡി സതീശനെതിരെ ആഞ്ഞടിച്ച് അടൂർ പ്രകാശ്


