
പ്രണവ് ദാ ഇവിടെയുണ്ട്, ആരാധകരുടെ ചോദ്യത്തിന് സുചിത്ര മറുപടി പറഞ്ഞു, വിഡിയോ
സുഹൃത്തുക്കള്‍ക്കൊപ്പം അവധി ആഘോഷിക്കുന്ന പ്രണവിനെ മലയാളികള്‍ തന്നെ കണ്ടുമുട്ടി

നായകനായെത്തിയ 'വര്‍ഷങ്ങള്‍ക്കു ശേഷം' ബോക്സ്ഓഫിസില്‍ നിറഞ്ഞോടുമ്പോഴും പ്രണവ് യാത്രയിലാണ്. പ്രിയ താരം എവിടെയെന്നുള്ള ആരാധകരുടെ ആവര്‍ത്തിച്ചുള്ള ചോദ്യത്തിന് അമ്മ സുചിത്ര മറുപടി പറയുകയാണ്. സിനിമ കാണാനെത്തിയ സുചിത്ര മകന് ഇപ്പോള്‍ ഊട്ടിയിലാണെന്ന് വെളിപ്പെടുത്തി.
സുഹൃത്തുക്കള്‍ക്കൊപ്പം അവധി ആഘോഷിക്കുന്ന പ്രണവിനെ ബൈക്കില്‍ സ്ഥലങ്ങള്‍ ചുറ്റുന്ന സോളമന് ഡാനിയലും സംഘവും ഊട്ടിയില്‍ വച്ച് അപ്രതീക്ഷിതമായി കണ്ടത്തി.ആ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.
പ്രിയ താരത്തെ ആരാധകര്‍ പലയിടത്തും അന്വേഷിച്ചെങ്കിലും എവിടെയെന്നറിയാന്‍ കഴിഞ്ഞിരുന്നില്ല. തന്നെ തിരിച്ചറിഞ്ഞ് അടുത്തെത്തിയവര്‍ക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്ത ശേഷമാണ് പ്രണവ് ഇവരുടെ അരികില്‍ നിന്നും മടങ്ങിയത്. രസകരമായ കമന്റുകളാണ് വിഡിയോയ്ക്കു ലഭിക്കുന്നത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
WHAT TO READ NEXT

ഇത്തവണയും കൊടിയില്ല; വയനാട്ടില്‍ ആവേശം വിതറി രാഹുലിന്റെ റോഡ് ഷോ
ഹൃദയത്തിന് ശേഷം വിനീത് ശ്രീനിവാസനും പ്രണവ് മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രമാണ് വര്‍ഷങ്ങള്‍ക്ക് ശേഷം. ചിത്രത്തില്‍ ധ്യാന്‍ ശ്രീനിവാസനും നിവിന്‍ പോളിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജു വര്‍ഗീസ്, കല്യാണി പ്രിയദര്ശന്, ബേസില്‍ ജോസഫ്, വിനീത് ശ്രീനിവാസന്, നീരജ് മാധവ്, നീത പിള്ളൈ, അര്ജുന് ലാല്‍, അശ്വത് ലാല്‍, കലേഷ് രാംനാഥ്, ഷാന്‍ റഹ്മാന് എന്നിങ്ങനെ ഒരു വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്. മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യം ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്ക്ക് ഒരുങ്ങി അമേരിക്ക

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി

Related News


വിസ്മയിപ്പിക്കുന്ന പ്രകടനവുമായി ദിലീഷ് പോത്തൻ; 'ചെവിട്ടോർമ്മ' ബുസാൻ ചലച്ചിത്ര മേളയിലേക്ക്

'ടെലിഫോൺ എക്സ്ചേഞ്ച് ഇയാളുടെ ആണോ ?'; മോഹൻലാലിനെ വിവാഹം കഴിക്കണമെന്ന് പറഞ്ഞപ്പോൾ അച്ഛൻ നൽകിയ ഉപദേശത്തെക്കുറിച്ച് സുചിത്ര
