
'ചെയ്യാതിരിക്കാൻ പറ്റില്ലല്ലോ! കഥ തീരണ്ടേ, കുറച്ചു കൂടി വലിയ പടമാണ്'; 'ലൂസിഫർ 3' യെക്കുറിച്ച് പൃഥ്വി അന്ന് പറഞ്ഞത് കുത്തിപ്പൊക്കി ആരാധകർ
പക്ഷേ ശരിക്കും ഞാൻ ഫിലിംമേക്കിങ് ഒരുപാട് പഠിച്ചിട്ടുണ്ട്.
'ലൂസിഫർ' സിനിമയുടെ മൂന്നാം ഭാഗത്തെപ്പറ്റി പൃഥ്വിരാജ് പറഞ്ഞ വാക്കുകളിപ്പോൾ വീണ്ടും വൈറലാകുകയാണ്. ലൂസിഫറിന്‍റെ രണ്ടാം ഭാഗമായ എമ്പുരാൻ റിലീസ് ചെയ്തിട്ട് ഇന്ന് ഒരു വർഷം പൂർത്തിയായിരിക്കുകയാണ്. ഈ അവസരത്തിലാണ് എമ്പുരാന്റെ ടീസർ ലോഞ്ചിൽ പൃഥ്വിരാജ് പറഞ്ഞ വാക്കുകൾ വീണ്ടും വൈറലാകുന്നത്.
"എപ്പോഴും എല്ലാവരും പറയാറുണ്ട്, ഞാൻ ഫിലിം മേക്കിങ് പഠിച്ചിട്ടില്ലാ എന്ന്. പക്ഷേ ശരിക്കും ഞാൻ ഫിലിംമേക്കിങ് ഒരുപാട് പഠിച്ചിട്ടുണ്ട്. ഇവിടെയിരിക്കുന്ന സംവിധായകർക്കൊപ്പം വർക്ക് ചെയ്യുമ്പോഴെല്ലാം ഞാൻ പഠിക്കുകയായിരുന്നു. എന്റെ പ്രചോദനം എപ്പോഴും ജോഷി സാറും ഷാജിയേട്ടനും സത്യൻ സാറും സിബി സാറുമൊക്കെയാണ്. ഞാൻ വളർന്നത് തന്നെ മലയാള സിനിമയിലൂടെയാണ്". - പൃഥ്വിരാജ് പറഞ്ഞു.
ഇതിനിടെയാണ് ആന്റണി പെരുമ്പാവൂർ മൂന്നാം ഭാഗത്തെക്കുറിച്ച് പൃഥ്വിയോട് ചോദിച്ചത്. ഇതിന് പൃഥ്വി നൽകിയ മറുപടിയാണ് വൈറലാകുന്നത്. "3 യോ ?. 3 ഇതുപോലെയല്ല കുറച്ചു കൂടി വലിയ പടമാണ്. ഇതിനൊരു മഹാവിജയം പ്രേക്ഷകർ സമ്മാനിച്ചാലാണ് മൂന്നാം ഭാഗം സംഭവിക്കുക. പിന്നെ ചെയ്യാതിരിക്കാൻ പറ്റില്ലല്ലോ കഥ തീരണ്ടേ.
WHAT TO READ NEXT

'സിബിഐയുടെ ആറാം ഭാഗം കാണണോ ? ഉടനെ വരും'; അപ്ഡേറ്റുമായി കെ മധു
പാർട്ട് 1 നമ്മൾ തീർത്തത്, വേണമെങ്കിൽ പാർട്ട് 2 ഇല്ലായിരിക്കാം എന്ന രീതിയിലാണല്ലോ. പാർട്ട് 2 തീരുമ്പോൾ പാർട്ട് 3 ഇല്ലാതെ കഥ പൂർണമാകില്ല എന്ന വ്യക്തമായ ഒരു പോയിന്റിലാണ്. അയ്യോ ഇതിന്റെ ബാക്കി ഇനി അറിയണമല്ലോ എന്നൊരു പോയിന്റിലാണ് ഈ കഥ തീരുന്നത്. പാർട്ട് 3 ചെയ്യാൻ പറ്റട്ടെ. അതിന് പ്രേക്ഷകർ നമുക്കൊപ്പം നിൽക്കട്ടെ".- പൃഥ്വിരാജ് പറഞ്ഞു.
അബ്രാം ഖുറേഷിയുടെ മൂന്നാം വരവിന്‍റെ സൂചന നൽകിയാണ് എമ്പുരാൻ അവസാനിപ്പിക്കുന്നത്. ചിത്രത്തിന് മൂന്നാം ഭാഗം ഉണ്ടാകുമെന്ന് ആന്റണി പെരുമ്പാവൂരും അറിയിച്ചിരുന്നു. അസ്രേൽ എന്നാണ് മൂന്നാം ഭാഗത്തിന്റെ പേരെന്നും റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. എന്നാൽ ചിത്രം വലിയ വിവാദമായി മാറിയതോടെ ഇനി തുടർഭാഗം ഉണ്ടാകുമോ എന്ന സംശയത്തിലാണ് ആരാധകർ.
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

Summary
Cinema News: Prithviraj about Lucifer 3 video goes viral on social media.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


ലാൽബാഗ് രാജയിൽ ഗണപതിയുടെ അനുഗ്രഹം തേടി പൃഥ്വിരാജും സുപ്രിയയും; വൈറലായി ദൃശ്യങ്ങൾ

'ജബ് വീ മെറ്റ്' എഴുതിയത് ആരാണ്?; സംവിധായകനെന്ന് അവതാരകന്, അല്ലെന്ന് പൃഥ്വിരാജ്; രാജുവേട്ടന് തെറ്റിയെന്ന് കമന്റുകള്‍

