തിയറ്ററില്‍ നിന്ന് 150 കോടി; ഒടിടിയിലും സൂപ്പര്‍ഹിറ്റാകാന്‍ ആടുജീവിതം; റിലീസ് തിയതി
റിലീസ് ചെയ്ത് മൂന്നര മാസത്തിനു ശേഷമാണ് ആടുജീവിതം ഒടിടിയിലേക്ക് എത്തുന്നത്

സിനിമ പ്രേമികളുടെ കാത്തിരിപ്പിന് വിരാമം. പൃഥ്വിരാജിനെ പ്രധാന കഥാപാത്രമാക്കി ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതം ഒടിടിയിലേക്ക്. നെറ്റ്ഫ്ലിക്സിലൂടെ ജൂലൈ 19 മുതലാണ് ചിത്രം സ്ട്രീമിങ് ആരംഭിക്കുന്നത്. ചിത്രത്തിന്റെ ഒടിടി റിലീസിനെ കുറിച്ച് പൃഥ്വിരാജ് തന്നെയാണ് പ്രേക്ഷകരെ അറിയിച്ചത്.
റിലീസ് ചെയ്ത് മൂന്നര മാസത്തിനു ശേഷമാണ് ആടുജീവിതം ഒടിടിയിലേക്ക് എത്തുന്നത്. മാര്‍ച്ച് 28നാണ് ചിത്രം തിയറ്ററില്‍ റിലീസ് ചെയ്തത്. മികച്ച വിജയമാണ് ചിത്രം നേടിയത്. 150 കോടിക്ക് മേലെ കളക്ഷനാണ് ചിത്രം ആഗോള ബോക്സ് ഓഫിസില്‍ നിന്ന് കളക്റ്റ് ചെയ്തത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ബെന്യാമിന്റെ പ്രശസ്തമായ ആടുജീവിതം നോവലിനെ ആസ്പദമാക്കിയായിരുന്നു ബ്ലെസി സിനിമ ഒരുക്കിയത്. ചിത്രത്തിലെ പൃഥ്വിരാജിന്റെ പ്രകടനം പ്രേക്ഷക മനം കവര്‍ന്നിരുന്നു. ചിത്രത്തിനായി താരം വന്‍ മേക്കോവറാണ് നടത്തിയത്. 30 കിലോയോളം ഭാരമാണ് താരം കുറച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Jantar Mantar Protest: രാഹുല്‍ ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയില്‍ ; രാജ്യതലസ്ഥാനം പ്രക്ഷുബ്ധം
'ഞങ്ങളുടെ ഹൃദയം നിറയെ സ്നേഹം'; രണ്ടാമത്തെ കുഞ്ഞതിഥിയെ വരവേൽക്കാനൊരുങ്ങി കിയാരയും സിദ്ധാർഥും

മാസം ഏഴായിരം രൂപ നിക്ഷേപിക്കാമോ? പത്തുവര്‍ഷം കൊണ്ട് 12 ലക്ഷം രൂപ; പെന്‍ഷനാക്കി മാറ്റാനും അവസരം

'തെറ്റു ചെയ്തത് എത്ര ഉന്നതർ ആയാലും നടപടി ഉറപ്പ്, ഇനിയും ഓര്‍ക്കാത്തവർ ഉണ്ടെങ്കില്‍ വിനാശകാലെ വിപരീതബുദ്ധി'




