
സാം അലക്സ് വീണ്ടും വരുന്നു, ജീത്തു ഒരു ഐഡിയ പറഞ്ഞിട്ടുണ്ട്; മെമ്മറീസിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നുവെന്ന് പൃഥ്വിരാജ്
ഇതിപ്പോള്‍ പറഞ്ഞതുകൊണ്ട് ചെയ്യാതിരിക്കുമോ?

ദൃശ്യത്തിലൂടെ മലയാള സിനിമയുടെ തലവര തന്നെ മാറ്റിയെഴുതിയ സംവിധായകനാണ് ജീത്തു ജോസഫ്. ദൃശ്യം പിന്നീട് തമിഴിലേക്കും ഹിന്ദിയിലേക്കും തെലുങ്കിലേക്കുമെല്ലാം റീമേക്ക് ചെയ്യപ്പെട്ടു. ശ്രീലങ്കയിലും ചൈനയിലും വരെ ദൃശ്യത്തിന് റീമേക്കുകളുണ്ടായി. പിന്നാലെ വന്ന രണ്ടാം ഭാഗവും വലിയ വിജയമായി. ഇപ്പോഴിതാ ദൃശ്യം ത്രീയുടെ ചിത്രീകരണം നടന്നു വരികയാണ്.
ദൃശ്യം പരമ്പര ജീത്തുവിനും മലയാള സിനിമയ്ക്കും വലിയ വഴിത്തിരിവായിരുന്നു. എന്നാല്‍ തന്റെ സിനിമകളില്‍ ഏറ്റവും പ്രിയപ്പെട്ടത് ഏതെന്ന ചോദ്യത്തിന് ജീത്തു നല്കിയ മറുപടി മെമ്മറീസ് എന്നായിരുന്നു. പൃഥ്വിരാജിനെ നായകനാക്കി ജീത്തു ഒരുക്കിയ സിനിമ മലയാളത്തിലെ ത്രില്ലര്‍/കുറ്റാന്വേഷണ സിനിമകളില്‍ പ്രത്യേക സ്ഥാനമുള്ളതാണ്.
മെമ്മറീസിന്റെ രണ്ടാം ഭാഗത്തിന്റെ ആലോചനയിലാണ് ജീത്തു എന്നാണ് പൃഥ്വിരാജ് പറയുന്നത്. കഴിഞ്ഞ ദിവസം വിലായത്ത് ബുദ്ധയുടെ പ്രൊമോഷന്റെ ഭാഗമായി റെഡ് എഫ്എമ്മിന് നല്കിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് മെമ്മറീസിന്റെ രണ്ടാം ഭാഗം ചിന്തയിലുണ്ടെന്ന കാര്യം പുറത്തു വിട്ടത്.
''ഇത് പറയാന്‍ പാടുണ്ടോ എന്നറിയില്ല. ജീത്തുവിന് മെമ്മറീസിന്റെ രണ്ടാം ഭാഗം ചെയ്യണമെന്നുണ്ട്. കുറച്ച് നാളായി എന്നോട് പറയുന്നുണ്ട്. ഇതിപ്പോള്‍ പറഞ്ഞതുകൊണ്ട് ചെയ്യാതിരിക്കുമോ? ജീത്തുവിന് ഒരു ഐഡിയയുണ്ട്. സാം അലക്സിനൊരു തുടര്‍ച്ച എന്ന നിലയില്‍.'' എന്നാണ് പൃഥ്വിരാജ് പറഞ്ഞത്. വലിയ വിജമായ മെമ്മറീസിന്റെ രണ്ടാം ഭാഗം വരുന്നുവെന്നത് ആരാധകര്‍ക്ക് ആവേശം നല്കുന്ന വാര്‍ത്തയാണ്.
അതോടൊപ്പം, ആടുജീവിതത്തിന് ശേഷം ബ്ലെസിയും പൃഥ്വിരാജും വീണ്ടും കൈ കോര്ക്കനുള്ള സാധ്യതകളും ഉടലെടുത്തിട്ടുണ്ട്. ബ്ലെസി തന്റെ അടുത്ത സിനിമയെക്കുറിച്ചുള്ള പ്ലാനിങ് ആരംഭിച്ചിട്ടുണ്ടെന്നാണ് പൃഥ്വിരാജ് പറയുന്നത്. 'ബ്ലെസി സാര്‍ അടുത്ത സിനിമയ്ക്കുള്ള പ്ലാനിങ്ങിലാണ്. അത് വരുമ്പോള്‍, എന്റെ മകളെ കാണിക്കാന്‍ സാധിക്കുന്ന എന്റെ അടുത്ത സിനിമയായിരിക്കും' എന്നാണ് താരം പറഞ്ഞത്.
അതേസമയം പൃഥ്വിരാജിന്റെ പുതിയ ചിത്രമായ വിലായത്ത് ബുദ്ധ തിയേറ്ററുകളിലേക്ക് എത്തുകയാണ്. ഷമ്മി തിലകന്, പ്രിയംവദ കൃഷ്ണന് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്ന സിനിമയുടെ റിലീസ് നവംബര്‍ 21 നാണ്.
News Now
'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്ക്ക് ഒരുങ്ങി അമേരിക്ക

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി

Summary
Prithviraj says there will be a sequel to Memories. Jeethu Joseph in woking on it.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


സൂപ്പര്‍ ശരണ്യയ്ക്ക് രണ്ടാം ഭാഗം വന്നാല്‍ എങ്ങനെയിരിക്കും? ആ ചിന്തയില്‍ നിന്നാണ് പ്രേമലു ഉണ്ടായത്: ഗിരീഷ് എഡി
മൂക്കുത്തി അമ്മന്‍ 2 വരുന്നു; നയൻതാരയുടെ 'മഹാശക്തി' തിയേറ്ററുകളിലേക്ക്; ടീസർ എത്തി


