'ഖലീഫ എനിക്ക് നിർമിക്കണമെന്നുണ്ടായിരുന്നു; പക്ഷേ ജിനു എബ്രഹാം സമ്മതിച്ചില്ല'

ആമിർ അലി എന്ന കഥാപാത്രമായാണ് ചിത്രത്തിൽ പൃഥ്വിരാജ് എത്തുന്നത്.

Prithviraj
Prithvirajവിഡിയോ സ്ക്രീൻഷോട്ട്
Edited by :Hima Prakash
Last Updated :17 ഏപ്രിൽ 2026, 3:33 pm IST

പൃഥ്വിരാജിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഖലീഫ. ചിത്രത്തിന്റെ ചിത്രീകരണം പുരോ​ഗമിക്കുകയാണിപ്പോൾ. ചിത്രത്തിന്റെ പുറത്തുവന്ന ട്രെയ്‌ലറിനും വൻ സ്വീകാര്യതയാണ് ലഭിച്ചത്. പോക്കിരി രാജ എന്ന ചിത്രത്തിന് ശേഷം പൃഥ്വിരാജും വൈശാഖും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഖലീഫ.

ആമിർ അലി എന്ന കഥാപാത്രമായാണ് ചിത്രത്തിൽ പൃഥ്വിരാജ് എത്തുന്നത്. കടുവ എന്ന ചിത്രത്തിന് ശേഷം ജിനു വി എബ്രഹാം തിരക്കഥയെഴുതുന്ന ചിത്രം കൂടിയാണ് ഖലീഫ. ഇപ്പോഴിതാ ഖലീഫയെക്കുറിച്ച് പൃഥ്വിരാജ് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.

ഖലീഫ നിർമിക്കാൻ അവസരമുണ്ടായിരുന്നെങ്കിൽ താൻ ചിത്രം നിർമിക്കുമായിരുന്നുവെന്നാണ് പൃഥ്വിരാജ് പറയുന്നത്. "ഖലീഫ നിർമിക്കാൻ ഒരു അവസരമുണ്ടായിരുന്നെങ്കിൽ ഞാൻ ചെയ്തേനേ. പക്ഷേ ജിനു എബ്രഹാം സമ്മതിച്ചില്ല. അയാൾ പറഞ്ഞു, വേണ്ട ശമ്പളം വാങ്ങിച്ച് അഭിനയിച്ചാൽ മതിയെന്ന്". - പൃഥ്വിരാജ് പറഞ്ഞു.

ബോളിവുഡ് താരം നീൽ നിഥിൻ മുകേഷ് ആണ് ചിത്രത്തിൽ വില്ലനായെത്തുന്നത്. മാമ്പറയ്ക്കൽ അഹമ്മദ് അലി എന്ന കഥാപാത്രമായി അതിഥി വേഷത്തിൽ മോഹൻലാലും ചിത്രത്തിലെത്തുന്നുന്നുണ്ട്. രണ്ട് ഭാഗങ്ങളായി ഒരുക്കുന്ന ‘ഖലീഫ’യുടെ രണ്ടാം ഭാഗത്തിൽ മാമ്പറയ്ക്കൽ അഹമ്മദ് അലിയായി മോഹൻലാൽ നായകനായി എത്തും.

ജോമോൻ ടി ജോൺ ആണ് ചിത്രത്തിന് ഛായാ​ഗ്രഹണം ഒരുക്കുന്നത്. ജേക്സ് ബിജോയ് ആണ് സം​ഗീത സംവിധാനമൊരുക്കുന്നത്. ചമൻ ചാക്കോയാണ് എഡിറ്റിങ്. സ്വർണകള്ളക്കടത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രമൊരുക്കിയിരിക്കുന്നത്. ചിത്രത്തിലെ പൃഥ്വിരാജിന്റെ സ്റ്റൈലിഷ് ലുക്ക് ഇതിനോടകം തന്നെ ആരാധകർക്കിടയിൽ ശ്രദ്ധേയമായി കഴിഞ്ഞു.

News Now

Summary

Cinema News: Actor Prithviraj talks about Khalifa.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics