ഇപ്പോൾ വൈറലാവുന്നത് താരത്തിന്റെ സെൽഫ് പോട്രേയ്റ്റാണ്

പ്രിയ വാര്യർ/ ഇൻസ്റ്റ​ഗ്രാം
Last Updated :20 January 2024, 8:44 am IST

News Now

കണ്ണിറുക്കലിലൂടെ ലോകശ്രദ്ധയിലെത്തിയ താരമാണ് പ്രിയ വാര്യർ. ഇപ്പോൾ ഹിന്ദിയിലും തെലുങ്കിലുമെല്ലാം നിറഞ്ഞു നിൽക്കുകയാണ് താരം. സോഷ്യൽ മീഡിയയിൽ ആക്റ്റീവായ താരം തന്റെ സ്റ്റൈലിസ്റ്റ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. ഇപ്പോൾ വൈറലാവുന്നത് താരത്തിന്റെ സെൽഫ് പോട്രേയ്റ്റാണ്. 

ടോപ് ലസ്സായി സെക്സി ലുക്കിലുള്ള ചിത്രങ്ങളാണ് പ്രിയ പോസ്റ്റ് ചെയ്തിരിക്കുന്നത്. സ്‍പാനിഷിൽ ലവ് ആൻഡ് ലൈറ്റ് പ്രയോഗത്തിനൊപ്പമാണ് ചിത്രങ്ങൾ. മേക്കപ്പൊന്നുമില്ലാതെയുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. നിരവധി ആരാധകരാണ് താരത്തെ പ്രശംസിച്ചുകൊണ്ട് എത്തുന്നത്. 

തെലുങ്ക് ചിത്രം ചെക്കാണ് പ്രിയയുടെ അവസാന സിനിമ. തെലുങ്കില്‍ ഇഷ്‌ക്, ഹിന്ദിയില്‍ ശ്രീദേവി ബംഗ്ലാ, കന്നഡയില്‍ വിഷ്ണു പ്രിയ എന്നിവയാണ് താരത്തിന്റേതായി പുറത്തിറങ്ങാനുള്ള ചിത്രങ്ങള്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates