'എനിക്ക് അമ്മയാകണം, ഇതെന്റെ അവസാന സിനിമയായിരിക്കും'; സാമന്ത അന്നു പറഞ്ഞത്

അമ്മയാകാനായി സിനിമാ ജീവിതത്തില്‍നിന്നു വലിയ ഇടവേള എടുക്കാനിരിക്കുകയായിരുന്നു താരം എന്നാണ് നിർമാതാവ്  പറഞ്ഞത്

ഫയല്‍ ചിത്രം
Last Updated :20 January 2024, 8:50 am IST

തെന്നിന്ത്യൻ താരജോഡികളായ സാമന്തയുടേയും നാ​ഗ ചൈതന്യയുടേയും വേർപിരിയൽ അമ്പരപ്പോടെയാണ് ആരാധകർ കേട്ടത്. അതിനു പിന്നാലെ സാമന്തയ്ക്കെതിരെ പല ആരോപണങ്ങളും ഉയർന്നു. താരത്തിന് അമ്മയാവാൻ താൽപ്പര്യമില്ലായിരുന്നെന്നും പലതവണ ​ഗർഭച്ഛിദ്രം നടത്തി എന്നെല്ലാമായിരുന്നു വ്യാജ പ്രചരണം. ഇതിനെതിരെ ശക്തമായി താരം പ്രതികരിക്കുകയും ചെയ്തിരുന്നു. സാമന്തയെക്കുറിച്ചുള്ള നിർമാതാവിന്റെ വെളിപ്പെടുത്തലാണ് ഇപ്പോൾ ചർച്ചയാവുന്നത്. 

അമ്മയാകാനായി സിനിമാ ജീവിതത്തില്‍നിന്നു വലിയ ഇടവേള എടുക്കാനിരിക്കുകയായിരുന്നു താരം എന്നാണ് നിർമാതാവ് നീലിമ ഗുണ പറഞ്ഞത്. സാമന്ത പ്രധാനവേഷത്തിലെത്തുന്ന ശാകുന്തളം എന്ന സിനിമയുടെ നിർമാതാവാണ് നീലിമ. കുടുംബത്തിനൊപ്പം കൂടുതൽ സമയം ചെലവഴിക്കാനായി സിനിമ എത്രയും പെട്ടെന്ന് പൂർത്തിയാക്കണമെന്ന് സാമന്ത ആഗ്രഹിച്ചിരുന്നതായും നീലിമ പറയുന്നു.

‘ശാകുന്തളത്തിനായി കഴിഞ്ഞ വർഷം ഞാനും അച്ഛനും സമാന്തയെ സമീപിച്ചപ്പോൾ അവർക്ക് കഥ ഇഷ്ടപ്പെട്ടു. പക്ഷേ ആ വേഷം സ്വീകരിക്കണമെങ്കിൽ ഷൂട്ടിങ് ജൂലൈയിലോ ഓഗസ്റ്റിലോ പൂർത്തിയാക്കണം എന്നതു മാത്രമായിരുന്നു അവരുടെ ആവശ്യം. അമ്മയാകാൻ തനിക്ക് ആഗ്രഹമുണ്ടെന്നും അതിനാണു തന്റെ മുൻഗണനയെന്നും ഞങ്ങളെ അറിയിച്ചു.’- നീലിമ വ്യക്തമാക്കി. 

ആ സമയത്തുതന്നെ സിനിമ പൂർത്തിയാക്കാൻ കഴിയുമെന്ന് നീലിമ ഉറപ്പ് നൽകിയതിനു ശേഷമാണ് താരം ചിത്രത്തിലേക്ക് എത്തുന്നത്.‌ ഇത് തന്റെ അവസാന സിനിമയായിരിക്കുമെന്നും ഒരു നീണ്ട ഇടവേള എടുത്ത് കുട്ടികളും കുടുംബവുമൊത്ത് കഴിയണമെന്നും സമാന്ത പറഞ്ഞിരുന്നതായും അവർ കൂട്ടിച്ചേർത്തു. നാലാം വിവാഹവാർഷികം അടുത്തിരിക്കെയായിരുന്നു ‌സാമന്തയും നാ​ഗചൈതന്യയും വേർപിരിഞ്ഞത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now