കള്ളുകുടിയും, അച്ചടക്കമില്ലായ്മയും; അവരുടെ മുന്നില്‍ മാത്രം പൂച്ചക്കുട്ടി; സല്‍മാനെ വച്ച് സിനിമ ചെയ്യാത്തതിനെപ്പറ്റി നിര്‍മാതാവ്

പിന്നീടൊരിക്കലും സല്‍മാനെ വച്ച് സിനിമ ചെയ്തിട്ടില്ല.

Salman Khan
Salman Khan
Edited by :അബിന്‍ പൊന്നപ്പന്‍
Last Updated :3 ഏപ്രിൽ 2026, 5:10 pm IST

സല്‍മാന്‍ ഖാനും രവീണ ടണ്ടനും ഒരുമിച്ച ചിത്രമാണ് പത്തര്‍ കെ ഫൂല്‍. രവീണ ടണ്ടന്‍ കരിയര്‍ ആരംഭിക്കുന്നതും ഈ ചിത്രത്തോടെയാണ്. വിവേക് വസ്വാനി ആയിരുന്നു സിനിമയുടെ നിര്‍മാതാവ്. എന്നാല്‍ പിന്നീടൊരിക്കലും വിവേക് വസ്വാനി സല്‍മാനെ വച്ച് സിനിമ ചെയ്തിട്ടില്ല. വര്‍ഷങ്ങള്‍ക്ക് ശേഷം എന്തുകൊണ്ടാണ് സല്‍മാന്‍ ഖാനെ തന്റെ ചിത്രങ്ങളില്‍ അഭിനയിപ്പിക്കാതിരുന്നതെന്ന് വെളിപ്പെടുത്തുകയാണ് വിവേക്.

''മദ്യമുള്ളിടത്ത് ജോലി ചെയ്യാന്‍ എനിക്കാകില്ല. മദ്യപിക്കുകയും അച്ചടക്കമില്ലാത്തവരുടേയും കൂടെ ജോലി ചെയ്യാന്‍ എനിക്കാകില്ല. സഞ്ജയ് ലീല ബന്‍സാലിയുടേയും സൂരജ് ബര്‍ജാത്യയയുടേയും സിനിമകളിലെ സല്‍മാന്‍ ഖാനെ കിട്ടിയാല്‍ ഞാനും സിനിമ ചെയ്യും. കാരണം അവരുടെ സിനിമകള്‍ ചെയ്യുമ്പോള്‍ സല്‍മാന്‍ ഖാന് അച്ചടമുണ്ടാകും. നല്ല പ്രൊഫഷണല്‍ ആയിരിക്കും. തന്റെ ഏറ്റവും മികച്ചത് തന്നെ നല്‍കും. ഞാന്‍ സല്‍മാനൊപ്പം ജോലി ചെയ്യുന്നുണ്ടെങ്കില്‍ അദ്ദേഹത്തിന്റെ ഏറ്റവും മികച്ചത് തന്നെ പുറത്ത് കൊണ്ടു വരണം'' എന്നാണ് നിര്‍മാതാവ് പറയുന്നത്.

''ചില സംവിധായകരുടെ കയ്യില്‍, ആദിത്യ ചോപ്രയുടേയും സഞ്ജല് ലീല ബന്‍സാലിയുടെ അവന്‍ നിയന്ത്രണവിധേയനാണ്. അവര്‍ക്ക് അവനെ നിയന്ത്രിക്കാനാകും. ഇവരൊന്നും സല്‍മാന്റെ പേര് മാത്രം വച്ച് സിനിമ ചെയ്യുന്നവരല്ല. അവര്‍ക്കും തുല്യമായ ബഹുമാനം കിട്ടും. കാരണം അവര്‍ വലിയ ബാനറുകളുമാണ്. ഇടപെടാന്‍ അവര്‍ സമ്മതിക്കില്ല. അവര്‍ക്ക് വേണ്ടത് സല്‍മാന്‍ എന്ന നടനെയാണ് താരത്തെയല്ല. എനിക്ക് അച്ചടക്കമില്ലായ്മ അംഗീകരിക്കാനാകില്ല'' എന്നും അദ്ദേഹം പറയുന്നു.

1991 ലാണ് പത്തര്‍ കെ ഫൂല്‍ റിലീസാകുന്നത്. ആനന്ദ് ബലാനിയായിരുന്നു സിനിമയുടെ സംവിധാനം. ജിപി സിപ്പിയും വിവേക് വസ്വാനിയും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. സല്‍മാന്‍ ഖാന്റെ പിതാവ് കൂടിയായ സലീം ഖാന്‍ ആയിരുന്നു ചിത്രത്തിന്റെ രചന. ബോക്‌സ് ഓഫീസില്‍ ചിത്രം മികച്ച വിജയം നേടുകയും ചെയ്തിരുന്നു.

News Now

Summary

Producer reveals why he stopped working with Salman Khan.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics