
'മമ്മൂക്കയുമായി ചർച്ചകൾ നടന്നു കൊണ്ടിരിക്കുകയാണ്, തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുത്'; നിർമാതാവ് ഷെരീഫ് മുഹമ്മദ്
ഇപ്പോഴിതാ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിരിക്കുകയാണ് ഷെരീഫ്.

ഉണ്ണി മുകുന്ദൻ നായകനായെത്തുന്ന പുതിയ ചിത്രമാണ് മാർക്കോ. ഷെരീഫ് മുഹമ്മദ് ആണ് ചിത്രം നിർമ്മിക്കുന്നത്. ഈ മാസം 20ന് ചിത്രം പ്രേക്ഷകരിലേക്കെത്തും. മമ്മൂട്ടിയെ നായകനാക്കി ഒരു നവാഗത സംവിധായകൻ സിനിമ ഒരുക്കുന്നതായും ഈ ചിത്രം ഷെരീഫ് മുഹമ്മദ് നിർമിക്കുന്നതായും സമൂഹ മാധ്യമങ്ങളിൽ അഭ്യൂഹങ്ങൾ പരന്നിരുന്നു. ഇപ്പോഴിതാ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിരിക്കുകയാണ് ഷെരീഫ്.
മമ്മൂട്ടിയുമായി ചർച്ചകൾ നടക്കുകയാണെന്നും സിനിമ സംബന്ധിച്ച് തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. 'മമ്മൂക്കയുമായി ചർച്ചകൾ നടന്നു കൊണ്ടിരിക്കുകയാണ്. വ്യാജവാർത്തകളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കൂ.
എല്ലാ കാര്യങ്ങളും ശരിയാകുമ്പോൾ ഞങ്ങൾ ഔദ്യോഗികമായി അറിയിക്കും. നല്ലൊരു വർത്തയ്ക്കായി പ്രതീക്ഷിക്കാം.' - ഷെരീഫ് മുഹമ്മദ് ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു. കഴിഞ്ഞ ദിവസമായിരുന്നു മമ്മൂട്ടിയുമൊത്തുള്ള സിനിമ സംബന്ധിച്ച വാർത്തകൾ പ്രചരിച്ചത്. അതേസമയം മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലാണ് മാർക്കോ റിലീസ് ചെയ്യുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്

ബസ് യാത്രക്കിടെ പെൺകുട്ടിയോട് ലൈംഗികാതിക്രമം; സർക്കാർ ജീവനക്കാരന് കഠിന തടവും പിഴയും

Related News


'ഉത്സവ പ്രതീതിയോടെ ഈ ചിത്രം നിങ്ങള്‍ വീണ്ടും ആഘോഷിക്കുമെന്ന് എനിക്കുറപ്പാണ്'; 'തേന്മാവിൻ കൊമ്പത്ത്' റീ റിലീസിൽ പ്രിയദർശൻ

ഇലക്ട്രിക് കാർ ടാക്സിയായി രജിസ്റ്റർ ചെയ്യുവാൻ തടസ്സമില്ല; പ്രചരിക്കുന്നത് തെറ്റായ വാർത്തയെന്ന് മോട്ടോർ വാഹന വകുപ്പ്
