പഞ്ചാബ് ഗായകന്‍ നവ്‌ജ്യോത് സിംഗിന്റെ കൊലപാതകം; ആറ് വര്‍ഷത്തിന് ശേഷം പ്രതികള്‍ പിടിയില്‍

അഭിഷേക് എന്ന രജത് റാണ, സൗരവ് എന്നിവരാണ് അറസ്റ്റിലായതെന്ന് മൊഹാലി സീനിയര്‍ പൊലീസ്  സൂപ്രണ്ട് സന്ദീപ് ഗാര്‍ഗ് പറഞ്ഞു

ഫോട്ടോ: ട്വിറ്റർ
Last Updated :22 January 2024, 7:50 pm IST

മൊഹാലി : പഞ്ചാബ് ഗായകന്‍ നവ്ജ്യോത് സിംഗിന്റെ കൊലപാതകികളെ പിടികൂടി. കൊലപാതകം നടന്ന് ആറ് വര്‍ഷത്തിന് ശേഷമാണ് പ്രതികളെ മൊഹാലി പൊലീസ് പിടികൂടുന്നത്. പ്രതിയെ പിടികൂടിയതായി പഞ്ചാബ് പൊലീസ് ട്വിറ്ററിലൂടെ വ്യക്തമാക്കി. 

അഭിഷേക് എന്ന രജത് റാണ, സൗരവ് എന്നിവരാണ് അറസ്റ്റിലായതെന്ന് മൊഹാലി സീനിയര്‍ പൊലീസ് സൂപ്രണ്ട് സന്ദീപ് ഗാര്‍ഗ് പറഞ്ഞു. ഉത്തര്‍പ്രദേശ് ആസ്ഥാനമായുള്ള രാഹുല്‍ ഖട്ടാ സംഘത്തിലെ അംഗങ്ങളായ ഇവര്‍ ഗായകന്റെ കാര്‍ മോഷ്ടിക്കാന്‍ ആഗ്രഹിച്ചിരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രജത് യുപി പൊലീസ് കസ്റ്റഡിയിലാണെന്നും ഇയാള്‍ക്കെതിരെ യുപി, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളില്‍ ഏഴ് എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഗാര്‍ഗ് പറഞ്ഞു. 

2018 മെയ് 27 ന് മൊഹാലി ജില്ലയിലെ ദേരാ ബസ്സി നഗരത്തിലാണ് 22 കാരനായ ഗായകന്‍ നവ്ജ്യോത് സിംഗിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അടുത്ത് നിന്ന് വെടിയേറ്റ അദ്ദേഹത്തിന് അഞ്ച് വെടിയേറ്റ മുറിവുകള്‍ ഉണ്ടായിരുന്നു. നവജ്യോത് സിംഗിന്റെ കാര്‍ സമീപത്ത് പാര്‍ക്ക് ചെയ്ത നിലയില്‍ കണ്ടെത്തി. മൊഹാലിയില്‍ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now