
'50 വർഷത്തെ സ്നേഹം, ഒരു സിനിമയേക്കാളുപരി അതൊരു വികാരമാണ്'; പടയപ്പ റീ റിലീസ് ഗ്ലിംപ്സ് വിഡിയോ
റിട്ടേൺ ഓഫ് പടയപ്പ എന്ന ഹാഷ് ടാഗോടെയാണ് വിഡിയോ പുറത്തുവന്നത്.

50 വർഷമായി രജനികാന്ത് തന്റെ അഭിനയ ജീവിതം തുടങ്ങിയിട്ട്. രജനികാന്തിന്റെ കരിയറിലെ തന്നെ എക്കാലത്തേയും സൂപ്പർ ഹിറ്റായി മാറിയ പടയപ്പ റീ റിലീസിനൊരുങ്ങുകയാണ്. പടയപ്പയുടെ റീ റിലീസിനോടനുബന്ധിച്ച് ഗ്ലിംപ്സ് വിഡിയോയും അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്.
റിട്ടേൺ ഓഫ് പടയപ്പ എന്ന ഹാഷ് ടാഗോടെയാണ് വിഡിയോ പുറത്തുവന്നത്. ഗ്ലിംപ്സ് പങ്കുവച്ച് മകൾ സൗന്ദര്യ രജനികാന്ത് കുറിച്ച വാക്കുകൾ ഇപ്പോൾ ശ്രദ്ധനേടുകയാണ്. പടയപ്പ വെറുമൊരു സിനിമ മാത്രമല്ലെന്നും വികാരവും ലെഗസിയുമാണെന്ന് സൗന്ദര്യ കുറിക്കുന്നു. "അവിസ്മരണീയമായ 50 വർഷങ്ങൾ.. തൻ്റെ കൃപയും വിനയവും കൊണ്ട് സ്‌ക്രീനിൽ സമാനതകളില്ലാത്ത മാന്ത്രികതയും കൊണ്ട്, തലമുറകളെ പ്രചോദിപ്പിച്ചു കൊണ്ടിരിക്കുകയാണ് സൂപ്പർ സ്റ്റാർ രജനികാന്ത്.
തലൈവർ തൻ്റെ ഏറ്റവും മികച്ച സൃഷ്ടികളിലൊന്നിന് പിന്നിലെ ഓർമ്മകൾ പുനരുജ്ജീവിപ്പിക്കുകയാണ് ഇപ്പോൾ. സൂപ്പർ സ്റ്റാർ തന്നെ നിർമിച്ച പടയപ്പ എന്ന അതുല്യ സൃഷ്ടി. 25 വർഷങ്ങൾക്ക് ശേഷം ആദ്യമായി അദ്ദേഹത്തിൻ്റെ ഹൃദയത്തിൽ നിന്ന് ഉരുത്തിരിഞ്ഞൊരു കഥയുള്ള ചിത്രം വീണ്ടും ബിഗ് സ്‌ക്രീനിൽ എത്തുന്നു. ഒരു സിനിമ എന്നതിലുപരി അതൊരു വികാരമാണ്, പാരമ്പര്യമാണ്.
ചിത്രം 12/12/2025-ന് തിയറ്ററുകളിൽ വീണ്ടും അലയടിക്കും. #TheReturnOfPadayappaയ്‌ക്ക് തയ്യാറാകൂ. 50 വർഷത്തെ സ്നേഹം. 50 വർഷത്തെ സമർപ്പണം. നമ്മുടെ തലൈവരുടെ 50 വർഷം. ഈ തിരിച്ചുവരവ് നമുക്കെല്ലാവർക്കും വേണ്ടിയാണ്", എന്നാണ് സൗന്ദര്യ രജനികാന്ത് കുറിച്ചത്. രജനികാന്തിന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് പടയപ്പയുടെ റീ റിലീസ്.
2017ൽ തിരഞ്ഞെടുക്കപ്പെട്ട ഏതാനും തിയറ്ററുകളിൽ പടയപ്പ റീ റിലീസ് ചെയ്തിരുന്നു. അന്ന് ഡിസംബർ 11ന് ആയിരുന്നു റിലീസ്. കെ എസ് രവികുമാറിന്റെ സംവിധാനത്തിൽ 1999ൽ റിലീസ് ചെയ്ത ചിത്രമാണ് പടയപ്പ. ആക്ഷനും ഇമോഷനും മാസും എല്ലാം കോർത്തിണക്കിയ ചിത്രത്തിലെ പ്രധാന ഹൈലൈറ്റ് രമ്യ കൃഷ്ണന്റെ നീലാംബരി എന്ന കഥാപാത്രവും രജനികാന്തിന്റെ പടയപ്പ എന്ന വേഷവുമാണ്. ഇരുവരും ഒന്നിച്ചെത്തിയ സീനുകളും ഡയലോഗുകളും ഇന്നും വൻ ഹിറ്റാണ്.
News Now
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

Summary
Cinema News: Rajinikanth epic movie Padayappa Re Release update.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


"വേട്ടൈക്കാരൻ' റിലീസ് ചെയ്തതിന് ശേഷം രണ്ട് മൂന്ന് ദിവസം ഞാൻ സ്കൂളിൽ പോയില്ല; അന്നില്ലാത്ത പേടി ഇപ്പോഴുണ്ട്'

'എന്തൊരു സിംപിളാണ് ഈ മനുഷ്യൻ', ഓട്ടോയിൽ വന്നിറങ്ങി രജനികാന്ത്; 'ബാഷ'യിലെ പാട്ട് പങ്കുവച്ച് ആരാധകർ


