
'സീക്വലുകളോട് എനിക്ക് പൊതുവേ താല്പര്യമില്ല, എന്നിട്ടും 'ജയിലർ 2' ചെയ്തു'; കാരണം പറഞ്ഞ് രജനികാന്ത്
ജയിലർ ഒടിടിയിൽ റിലീസ് ചെയ്തതിന് ശേഷം ഞാൻ ചിത്രം വീണ്ടും കണ്ടു.

സിനിമകളുടെ രണ്ടാം ഭാഗം (സീക്വലുകൾ) ചെയ്യുന്നതിനോട് തനിക്ക് വലിയ താല്പര്യമില്ലെന്ന് നടൻ രജനികാന്ത്. 'ജയിലർ 2' എന്ന ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി സംഘടിപ്പിച്ച 'ജയിലർ 2 സൂപ്പർ ഷോ' എന്ന പ്രീ-റിലീസ് ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. താൻ മുൻപ് ബാഷ, പേട്ട എന്നീ സിനിമകളുടെ രണ്ടാം ഭാഗങ്ങൾ നിരസിച്ച കാര്യവും അദ്ദേഹം വെളിപ്പെടുത്തി.
ഒന്നാം ഭാഗത്തിൽ ചെയ്ത കാര്യങ്ങളിൽ അല്പം മാറ്റങ്ങൾ വരുത്തി സീക്വലുകൾ നിർമിക്കുന്ന നിലവിലെ രീതിയോട് തനിക്ക് യോജിപ്പില്ലെന്നാണ് താരം ഇതിന് കാരണമായി പറഞ്ഞത്. സംവിധായകൻ കാർത്തിക് സുബ്ബരാജ് 'പേട്ട'യിലെ വിജയ് സേതുപതിയുടെ കഥാപാത്രത്തെ വിപുലീകരിച്ചുകൊണ്ട് 'പേട്ട 2' ചെയ്യാനായി തന്നെ സമീപിച്ചിരുന്നുവെന്ന് രജനികാന്ത് പറഞ്ഞു.
കൂടാതെ തന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായ 'ബാഷ'യുടെ രണ്ടാം ഭാഗത്തിനായും ചർച്ചകൾ നടന്നിരുന്നു. എന്നാൽ, സീക്വലുകളോടുള്ള വിമുഖത കാരണം ഈ രണ്ട് പ്രൊജക്ടുകളും താൻ വേണ്ടെന്നു വെക്കുകയായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാൽ ജയിലർ 2 ചെയ്യാൻ പ്രത്യേക കാരണമുണ്ടെന്നും രജനികാന്ത് കൂട്ടിച്ചേർത്തു.
"ജയിലർ ഒടിടിയിൽ റിലീസ് ചെയ്തതിന് ശേഷം ഞാൻ ചിത്രം വീണ്ടും കണ്ടു. ഒടുവിൽ വർമൻ എന്ന കഥാപാത്രത്തെ മുത്തുവേൽ പാണ്ഡ്യൻ അവസാനിപ്പിക്കാൻ പോകുമ്പോൾ, ഇതിലും വലിയൊരു ശൃംഖലയുണ്ടെന്നും അവർ തന്നെ വെറുതെ വിടില്ലെന്നും വർമൻ പറയുന്നുണ്ട്. അതുകൊണ്ട്, ആ കഥ ഒരു രണ്ടാം ഭാഗത്തിന് തികച്ചും അനുയോജ്യമായിരുന്നു."- രജനികാന്ത് പറഞ്ഞു.
സംവിധായകൻ നെൽസൺ ആദ്യം ഒരു തെലുങ്ക് ചിത്രത്തിൽ പ്രവർത്തിക്കാൻ കരാറിലായിരുന്നുവെന്നും എന്നാൽ 'ജയിലർ 2' ചെയ്യാൻ വേണ്ടി ആ പദ്ധതി നീട്ടിവെച്ചതായും അദ്ദേഹം പറഞ്ഞു. ഒക്ടോബർ 15-നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്.
കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ
ഇവിടെ ക്ലിക്ക് ചെയ്യുക
News Now
ഇരട്ട ചക്രവാതച്ചുഴി, മറ്റന്നാള്‍ ന്യൂനമര്‍ദ്ദം; ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ, ശക്തമായ കാറ്റ്

'ആഭ്യന്തര കാര്യങ്ങളിലുള്ള അനാവശ്യ ഇടപെടല്‍'; കൂട്ട കസ്റ്റഡിയില്‍ യുഎന്‍ പ്രസ്താവന തള്ളി ഇന്ത്യ

Today's Rashi Phalam October 11| വിദേശയാത്രാ തടസ്സങ്ങൾ മാറും, വിവാഹത്തിൽ സന്തോഷ വാർത്ത

കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

Summary
Rajnikanth says Jailer 2.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


സൂപ്പര്‍ ശരണ്യയ്ക്ക് രണ്ടാം ഭാഗം വന്നാല്‍ എങ്ങനെയിരിക്കും? ആ ചിന്തയില്‍ നിന്നാണ് പ്രേമലു ഉണ്ടായത്: ഗിരീഷ് എഡി

'ക്ഷമ ചോദിച്ചപ്പോള്‍ അദ്ദേഹം വലുതാകുകയും ഞാന്‍ ചെറുതാകുകയും ചെയ്തു, ചേന്തി അനിലിനോട് ഞാന്‍ ക്ഷമിച്ചിരിക്കുന്നു'



