'എന്നെന്നും എന്റേത്'; രാകുല്‍ പ്രീതും ജാക്കി ഭാഗ്നാനിയും വിവാഹിതരായി; ചിത്രങ്ങള്‍

വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനു ശേഷമാണ് ഇരുവരും ഒന്നിക്കുന്നത്

രാകുല്‍ പ്രീതും ജാക്കി ഭാഗ്നാനിയുംSource by : ഇന്‍സ്റ്റഗ്രാം
Last Updated :21 February 2024, 9:49 pm IST

ബോളിവുഡ് താരങ്ങളായ രാകുല്‍ പ്രീത് സിങ്ങും ജാക്കി ഭാഗ്നാനിയും വിവാഹിതരായി. ഗോവയില്‍ വച്ച് നടന്ന വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് പങ്കെടുത്തത്. ദമ്പതികള്‍ തന്നെയാണ് വിവാഹവാര്‍ത്ത ആരാധകരെ അറിയിച്ചത്.

മനോഹരമായ വിവാഹചിത്രങ്ങള്‍ക്കൊപ്പമായിരുന്നു പ്രഖ്യാപനം. ഇപ്പോഴും എപ്പോഴും എന്റേത് എന്ന അടിക്കുറിപ്പിലായിരുന്നു ചിത്രങ്ങള്‍. പിങ്ക്- പീച്ച് നിറത്തിലുള്ള ലെഹങ്കയില്‍ അതിസുന്ദരിയായിരുന്നു രാകുല്‍ പ്രീത്. ക്രീം ഗോള്‍ഡന്‍ സര്‍വായിരുന്നു ജാക്കിയുടെ വേഷം.

വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനു ശേഷമാണ് ഇരുവരും ഒന്നിക്കുന്നത്. താരങ്ങള്‍ ഉള്‍പ്പടെ നിരവധി പേരാണ് ഇവര്‍ക്ക് ആശംസകള്‍ അറിയിച്ചത്. സമാന്ത, നയന്‍താക, മൃണാല്‍ താക്കൂര്‍, ജനീലിയ, ആയുഷ്മാന്‍ ഖുറാന, മലൈക അറോറ തുടങ്ങിയ നിരവധി താരങ്ങളാണ് ആശംസ അറിയിച്ചത്.

ഗോവ ഐടിസി ഗ്രാന്‍സ് സൗത്ത് ഗോവ ഹോട്ടലില്‍ വച്ച് നടന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ ബോളിവുഡ് താരങ്ങളും എത്തിയിരുന്നു. അക്ഷയ് കുമാര്‍, ടൈഗര്‍ ഷറോഫ്, ശില്‍പ ഷെട്ടി, അര്‍ജുന്‍ കപൂര്‍, ആയുഷ്മാന്‍ ഖുറാന തുടങ്ങിയവരാണ് വിവാഹത്തില്‍ പങ്കെടുത്തത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

2021 ഒക്ടോബറിലാണ് രാകുലും ജാക്കിയും പ്രണയത്തിലാണെന്ന് തുറന്നുപറയുന്നത്. കമല്‍ ഹാസനൊപ്പം ഇന്ത്യന്‍ 2വിലാണ് രാകുല്‍ ഇപ്പോള്‍ അഭിനയിക്കുന്നത്. അക്ഷയ് കുമാറിനൊപ്പം പൃഥ്വിരാജും അഭിനയിക്കുന്ന ബഡെ മിയന്‍ ഛോട്ടെ മിയന്‍ എന്ന ചിത്രമാണ് ജാക്കിയുടേതായി റിലീസിന് ഒരുങ്ങുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now