
News Now
ചക്രവാതച്ചുഴി: കേരളത്തില് അഞ്ച് ദിവസം മഴ കനക്കും, യെല്ലോ അലര്ട്ട്

വീറ്റുമുറ്റത്ത് നിർത്തിയിട്ട കാർ പിന്നിലേക്ക് ഉരുണ്ടുവന്ന് സ്കൂട്ടറിലിടിച്ചു; കോൺഗ്രസ് നേതാവിനും ഭാര്യയ്ക്കും സാരമായ പരിക്ക്

മാസപ്പടി കേസില് പിണറായിക്ക് ഇഡി സമന്സ്; ചോദ്യം ചെയ്യലിന് അടുത്തയാഴ്ച ഹാജരാകണം

കുറഞ്ഞ ചെലവില് മികച്ച ലാഭം, പ്രമേഹ രോഗികള്ക്കും അനുയോജ്യമായ പാഷന് ഫ്രൂട്ട്; എളുപ്പമാണ് കൃഷിയും പരിപാലനവും

സോഷ്യൽ മീഡിയയിൽ വളരെ ആക്ടീവായിട്ടുള്ള സംവിധായകനാണ് രാം ഗോപാൽ വർമ. ഒരുവിധപ്പെട്ട എല്ലാ വിഷയങ്ങളെക്കുറിച്ചുമുള്ള തന്റെ അഭിപ്രായങ്ങളും നിലപാടുകളുമൊക്കെ ആർജിവി സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോഴിതാ സംവിധായകൻ എക്സിൽ പങ്കുവച്ച ഒരു പോസ്റ്റ് ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. നടൻ പ്രഭാസും നടി അനുഷ്കയും തമ്മിലുള്ള വിവാഹത്തിന്റെ ഒരു എഐ വിഡിയോ ആണ് ആർജിവി പങ്കുവച്ചിരിക്കുന്നത്.
'ഹേയ് എ ഐ, എന്താ ഇത് ?'- എന്ന ക്യാപ്ഷനോടെയാണ് ആർജിവി വിഡിയോ പങ്കുവച്ചിരിക്കുന്നത്. "രാജ്യം മുഴുവൻ കാത്തിരുന്ന വിവാഹം! സൂപ്പർ സ്റ്റാർ മുതൽ ആത്മമിത്രങ്ങൾ വരെ - ഇതാണ് ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും വലിയ വിവാഹ ആഘോഷം!- എന്ന ക്യാപ്ഷനോടെയാണ് ക്രിയോവിയ എന്ന ഇൻസ്റ്റഗ്രാം പേജിൽ ഈ എഐ വിഡിയോ പ്രത്യക്ഷപ്പെട്ടത്.
വിവാഹ ചടങ്ങുകളുടെ പൂജാരിയായാണ് ആർജിവിയെ വിഡിയോയിൽ കാണാൻ കഴിയുക. വിജയ്, അജിത്, രജനികാന്ത്, കമൽ ഹാസൻ, സൂര്യ, ധനുഷ് തുടങ്ങിയ തമിഴ് സൂപ്പർ സ്റ്റാറുകളെയും തൃഷ, കാജൽ അഗർവാൾ, നയൻതാര, രമ്യ കൃഷ്ണൻ തുടങ്ങിയ നായികമാരെയും വിഡിയോയിൽ കാണാം. മോളിവുഡിൽ നിന്ന് മോഹൻലാൽ, മമ്മൂട്ടി, ദുൽഖർ, പൃഥ്വിരാജ്, ഫഹദ് ഫാസിൽ എന്നിവരുമുണ്ട്.
ചെണ്ട കൊട്ടുന്ന റാം ചരൺ, നൃത്തം ചെയ്യുന്ന എസ് എസ് രാജമൗലി, വിവാഹ സദ്യ കഴിക്കുന്ന ഡോങ് ലീ, സദ്യ വിളമ്പുന്ന ബാലയ്യ തുടങ്ങി രസകരമായ പലതും കാണാം വിഡിയോയിൽ. നിരവധി പേരാണ് വിഡിയോയെ അനുകൂലിച്ചും പ്രതികൂലിച്ചുമൊക്കെ രംഗത്തെത്തിയിരിക്കുന്നത്.
അതേസമയം പ്രഭാസും അനുഷ്കയും തമ്മിൽ പ്രണയത്തിലാണെന്ന തരത്തിൽ ഏറെ നാളുകളായി അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. ഇരുവരും ഇത്തരം ഗോസിപ്പുകളോടൊന്നും ഇതുവരെ പ്രതികരിച്ചിട്ടില്ല. ബാഹുബലിയാണ് അനുഷ്കയും പ്രഭാസും ഒന്നിച്ച് ഒടുവിലെത്തിയ ചിത്രം. അതേസമയം സന്ദീപ് വാങ്ക റെഡ്ഡിയുടെ സ്പിരിറ്റ് ആണ് പ്രഭാസിന്റേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രം.
Summary
Cinema News: Director Ram Gopal Varma shares AI video of Prabhas - Anushka wedding.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




