തന്റെ റേഞ്ച് റോവർ ഓടിച്ചെത്തിയ താരം കാറിൽ നിന്ന് ഇറങ്ങി ലൊക്കേഷനിലേക്ക് വരുന്നതാണ് വിഡിയോയിൽ ഉള്ളത്

Last Updated :20 January 2024, 8:32 am IST

News Now

മലയാള സിനിമയുടെ ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. ഇപ്പോൾ ആരാധകർക്കിടയിൽ വൈറലാവുന്നത് താരത്തിന്റെ മാസ് വിഡിയോ ആണ്. പുതിയ ചിത്രം പ്രീസ‌്റ്റിന്റെ ലൊക്കേഷനിലേക്കാണ് മഞ്ജു സ്റ്റൈലൻ എൻട്രി നടത്തിയത്. തന്റെ റേഞ്ച് റോവർ ഓടിച്ചെത്തിയ താരം കാറിൽ നിന്ന് ഇറങ്ങി ലൊക്കേഷനിലേക്ക് വരുന്നതാണ് വിഡിയോയിൽ ഉള്ളത്. 

കറുത്ത ബനിയനും മിലിറ്ററി പാന്റും അണിഞ്ഞ് സ്റ്റൈലിഷ് ലുക്കിലാണ് താരം. അതിനൊപ്പം മാസ്കും കൂളിങ് ‌​ഗ്ലാസും വെച്ചിട്ടുണ്ട്. റേഞ്ച് റോവറിന്റെ ഡ്രൈവിങ് സീറ്റിൽ നിന്നാണ് താരം ഇറങ്ങുന്നത്. തുടർന്ന് ആരാധകരെ അഭിവാദ്യം ചെയ്തശേഷം മുന്നോട്ടുപോവുകയാണ് താരം. എന്തായാലും ആരാധകരുടെ മനം കീഴടക്കുകയാണ് വിഡിയോ. മോഹൻലാലിന്റെ വൈറൽ വിഡിയോയ്ക്ക് സമാനമാണിതെന്നാണ് ആരാധകർ പറയുന്നത്. 

സ്റ്റിന്റെ അണിയറ പ്രവർത്തകർ തന്നെയാണ് വിഡിയോ പുറത്തുവിട്ടത്. മമ്മൂട്ടി പ്രധാന വേഷത്തിലെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജോഫിന്‍ ടി ചാക്കോആണ്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പാക്ക് അപ്പ് ആയിരുന്നു. ദൃശ്യം 2'ന്‍റെ തൊടുപുഴ ലൊക്കേഷനിലേക്ക് മോഹന്‍ലാല്‍ എത്തുന്നതിന്‍റെ ഒരു വീഡിയോ ആഴ്ചകള്‍ക്കു മുന്‍പ് വൈറല്‍ ആയിരുന്നു. കാറിന്‍റെ ഡോര്‍ തുറന്ന് എല്ലാവരെയും അഭിവാദ്യം ചെയ്ത് മുന്നോട്ടുനീങ്ങുന്ന മോഹൻലാലിന്റെ സ്ലോമോഷന്‍ വീഡിയോ ആരാധകര്‍ ഏറ്റെടുത്തിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates