
'100 മണിക്കൂർ കൂടി ഉണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ചു, പക്ഷേ പെട്ടെന്ന് തീർന്നു'; പ്രധാനം ചടങ്ങിന്റെ ചിത്രങ്ങളുമായി രശ്മികയും വിജയ്‌യും
വളരെ സിംപിൾ ലുക്കിലാണ് ആഘോഷങ്ങളിൽ രശ്മികയെ കാണാനാവുക.

വിജയ് ദേവരകൊണ്ട - രശ്മിക മന്ദാന വിവാഹ വിശേഷങ്ങൾ ഇതുവരെ അവസാനിച്ചിട്ടില്ല. ഫെബ്രുവരി 25 ന് ഉദയ്പൂരിൽ നടന്ന തങ്ങളുടെ 'പ്രധാനം' ചടങ്ങിലെയും മെഹന്ദി ആഘോഷങ്ങളിലെയും ചിത്രങ്ങൾ പങ്കിട്ടിരിക്കുകയാണ് രശ്മികയും വിജയ് ദേവരകൊണ്ടയും. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ രാജസ്ഥാനിലെ ഉദയ്പൂരിൽ വെച്ചായിരുന്നു ഈ സ്വപ്നതുല്യമായ ആഘോഷങ്ങൾ നടന്നത്.
Rashmika Mandanna and Vijay Deverakonda - ഇൻസ്റ്റഗ്രാം
Rashmika Mandanna and Vijay Deverakondaവളരെ സിംപിൾ ലുക്കിലാണ് ആഘോഷങ്ങളിൽ രശ്മികയെ കാണാനാവുക. രശ്മികയുടെ ഒരു കൈപ്പത്തിയിൽ 'ഓം' എന്ന ചിഹ്നവും പൂക്കളുടെ ഡിസൈനുകളുമാണ് നൽകിയിരുന്നത്. "ഫെബ്രുവരി 25, നൂറു മണിക്കൂർ കൂടി ഉണ്ടായിരുന്നുവെങ്കിൽ എന്ന് ആശിച്ചുപോയ അത്രയും സന്തോഷം നിറഞ്ഞ ഒരു വൈകുന്നേരം" എന്നാണ് വിജയ് ചിത്രങ്ങൾക്ക് അടിക്കുറിപ്പ് നൽകിയത്.
Rashmika Mandanna and Vijay Deverakonda - ഇൻസ്റ്റഗ്രാം
"അത് വളരെ പെർഫെക്റ്റ് ആയിരുന്നു, പക്ഷേ പെട്ടെന്ന് കഴിഞ്ഞു". - എന്നാണ് രശ്മിക ചിത്രങ്ങൾക്കൊപ്പം കുറിച്ചിരിക്കുന്നത്. ഒരു പാത്രത്തിലെ പാലിൽ റോസാപ്പൂ ഇതളുകൾക്കിടയിൽ സ്വർണമോതിരം ഇടുകയും, വധൂവരന്മാർ ചേർന്ന് അത് കണ്ടുപിടിക്കുകയും ചെയ്യുന്ന പരമ്പരാഗതമായ ചടങ്ങാണ് പ്രധാനം.
ഫെബ്രുവരി 26 നായിരുന്നു വിജയ്‌യും രശ്മികയും തമ്മിലുള്ള വിവാഹം. വിവാഹചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൻ തരംഗം തീർത്തിരുന്നു. വിവാഹത്തിന് ശേഷം നടത്തിയ റിസപ്ഷനും ആരാധകർ ഏറ്റെടുത്തിരുന്നു.
News Now
'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

Summary
Cinema News: Rashmika Mandanna and Vijay Deverakonda have shared photos from their pre wedding events.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'ഓവർ ആക്ടിങ് ആണെന്ന് പറയുന്നവരുണ്ട്; ഞാനിങ്ങനെയാണ്, മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ വേണ്ടി എനിക്ക് അഭിനയിക്കേണ്ട കാര്യമില്ല'

'എല്ലാക്കാലവും നമുക്ക് ചെറുപ്പമായി ഇരിക്കാൻ പറ്റില്ല, അതുകൊണ്ട് ചെറിയ കാര്യങ്ങൾ പോലും ആഘോഷിക്കണം; പക്ഷേ വിജയ്...'


