'വാക്കുകൾ കൊണ്ട് വിവരിക്കാൻ കഴിയില്ല, പ്രസവദിനം അടുത്തു വരികയാണ്'; സന്തോഷം പങ്കുവച്ച് ഷംന കാസിം

ദയവായി എന്നെയും എന്റെ കുഞ്ഞിനെയും നിങ്ങളുടെ പ്രാർത്ഥനകളിൽ ഓർക്കുക

Shamna Kasim with her husband
Shamna Kasim with her husbandഇൻസ്റ്റ​ഗ്രാം
Edited by :Hima Prakash
Last Updated :11 മാർച്ച് 2026, 12:16 pm IST

രണ്ടാമത്തെ കുഞ്ഞതിഥിയെ വരവേൽക്കാനുള്ള കാത്തിരിപ്പിലാണ് നടി ഷംന കാസിം. ഒൻപത് മാസത്തെ തന്റെ ​ഗർഭകാല യാത്രയെക്കുറിച്ച് ഹൃദ്യമായ ഒരു കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് ഷംന. "9 മാസങ്ങൾ നീണ്ട മനോഹരമായ ഒരു യാത്ര. എന്റെ രണ്ട് ഉമ്മമാർ എന്നെ സ്നേഹത്തോടെയും കരുതലോടെയും ഒരുക്കിയപ്പോൾ ഉണ്ടായ ആ ശുദ്ധമായ സന്തോഷത്തിന്റെ നിമിഷം... അത് വാക്കുകൾ കൊണ്ട് വിവരിക്കാൻ എനിക്ക് കഴിയില്ല.

പ്രസവദിനം അടുത്തു വരികയാണ്... ദയവായി എന്നെയും എന്റെ കുഞ്ഞിനെയും നിങ്ങളുടെ പ്രാർത്ഥനകളിൽ ഓർക്കുക. സുരക്ഷിതമായ പ്രസവവും ആരോഗ്യമുള്ളൊരു കുഞ്ഞിനെയും നൽകി അല്ലാഹു ഞങ്ങളെ അനുഗ്രഹിക്കട്ടെ. ഒരു പുതിയ ജീവിതം... പുതിയൊരു അനുഗ്രഹം...

ഒരു മനോഹരമായ തുടക്കം," -ഷംന ചിത്രങ്ങൾക്കൊപ്പം ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചു. 2022 ലാണ് ദുബായിലെ ബിസിനസുകാരനായ ഷാനി​ദ് ആസിഫ് അലിയെ നടി വിവാഹം കഴിച്ചത്. ഇവർക്ക് ഹംദാൻ എന്നൊരു മകൻ കൂടിയുണ്ട്. അടുത്തിടെയാണ് താൻ രണ്ടാമതും അമ്മയാകാൻ പോകുന്നുവെന്ന് ഷംന ആരാധകരെ അറിയിച്ചത്.

കഴി‍ഞ്ഞ ദിവസങ്ങളിലൊക്കെ തന്റെ ​ഗർഭകാല ആഘോഷങ്ങളുടെ വിഡിയോയും ചിത്രങ്ങളും ഷംന ഇൻസ്റ്റ​ഗ്രാമിലൂടെ പങ്കുവച്ചിരുന്നു. 'മഞ്ഞുപോലൊരു പെൺകുട്ടി' എന്ന ചിത്രത്തിലൂടെയാണ് ഷംന സിനിമയിലെത്തുന്നത്. പിന്നീട് തമിഴ്, തെലുങ്ക് ഭാഷാ ചിത്രങ്ങളിൽ സജീവമാകുകയായിരുന്നു.

News Now

Summary

Cinema News: Actress Shamna Kasim shares emotional note on her pregnancy.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics