'ഇടുപ്പിലെ ടെന്‍ഡന്‍ വേര്‍പെട്ടു, ആരും അറിയരുതെന്നാണ് ആഗ്രഹിച്ചത്'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

ആശങ്കപ്പെടണ്ട. വേദനിക്കുന്നുണ്ട്, എന്നാല്‍ അസഹനീയമല്ല

Rashmika Mandanna
Rashmika Mandanna
Edited by :അബിന്‍ പൊന്നപ്പന്‍
Last Updated :4 ഓഗസ്റ്റ് 2026, 1:37 pm IST

ചിത്രീകരണത്തിനിടെ നടി രശ്മിക മന്ദാനയ്ക്ക് പരുക്കേറ്റ വാര്‍ത്ത കഴിഞ്ഞ ദിവസാണ് പുറത്ത് വന്നത്. മൈസ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് താരത്തിന് പരുക്കേറ്റത്. മൈസ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് താരത്തിന് പരുക്കേല്‍ക്കുന്നത്. തുടര്‍ന്ന് ആറ് ആഴ്ചത്തേയ്ക്ക് വിശ്രമം നിര്‍ദ്ദേശിച്ചിരിക്കുകയാണ് ഡോക്ടര്‍മാര്‍.

തന്റെ പരുക്കിനെക്കുറിച്ചും നിലവിലെ അവസ്ഥയെക്കുറിച്ചും രശ്മിക തന്നെ തുറന്ന് പറയുകയാണ്. വലത് ഇടുപ്പിലെ ഒരു ടെന്‍ഡന്‍ വേര്‍പെട്ടതാണെന്നാണ് രശ്മിക പറയുന്നത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് രശ്മികയുടെ പ്രതികരണം. ആ വാക്കുകളിലേക്ക്:

ഹായ് ഗായ്‌സ്. പരുക്കുകള്‍ വെറുപ്പുണ്ടാക്കുന്നതാണ്. ഇതാരും അറിയരുതെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. പക്ഷെ സാധിച്ചില്ല. കുറച്ചായി മാറി നില്‍ക്കുകയായിരുന്നു. പക്ഷെ ഇപ്പോഴിതാ ഞാന്‍ എത്തിയിരിക്കുന്നു. കുറച്ച് മുമ്പാണിത് സംഭവിച്ചത്. തുടര്‍ച്ചയായ മൂന്നാം തവണയാണ് എനിക്ക് പരിക്കേല്‍ക്കുന്നത്. എന്റെ ശരീരത്തെ ഞാന്‍ യന്ത്രം പോലെ കാണാതെ മനുഷ്യ ശരീരം പോലെ കാണേണ്ടിയിരിക്കുന്നു.

ഈ പരുക്ക് എന്താണെന്ന് പറയാം. (ബയോളജി ടീച്ചര്‍ക്ക് വഴി കൊടുക്കൂ) നമ്മുടെ ഇടുപ്പിന്റെ ഇരുവശത്തുമായി നാല് ടെന്‍ഡനുകളുണ്ട്. അതാണ് ഇടുപ്പിനെ കാലുകളുമായി ബന്ധിപ്പിച്ചു നിര്‍ത്തുന്നത്. എന്റെ വലതുവശത്തെ ടെന്‍ഡനുകളില്‍ ഒന്ന് വിട്ടു പോയി. അത് വീണ്ടും അറ്റാച്ച് ചെയ്യണമായിരുന്നു. എങ്കിലേ എനിക്ക് കാലുയര്‍ത്താനും മറ്റും സാധിക്കുകയുള്ളൂ. മ്യാസയ്ക്ക് വേണ്ടിയുള്ള ഡാന്‍സ് ഷൂട്ടിനിടെയാണിത് സംഭവിക്കുന്നത്. ഞാന്‍ ചെയ്തതില്‍ ഏറ്റവും അഗ്രസീവായ സിനിമകളിലൊന്നാണ് അതെന്നുറപ്പാണ്.

പക്ഷെ ആശങ്കപ്പെടണ്ട. വേദനിക്കുന്നുണ്ട്, എന്നാല്‍ അസഹനീയമല്ല. നിന്റെ വഴിക്ക് വിട്ടാല്‍ നീയൊരിക്കലും ഇടവേളയെടുക്കില്ലെന്നും അതിനാല്‍ നിനക്ക് വേണ്ടി ഞാനത് ചെയ്യാമെന്നും ദൈവം പറയുന്നതാണെന്ന് തോന്നുന്നു. എനിക്ക് സംഭവിച്ച പരുക്കകളെല്ലാം ഇങ്ങനെയുള്ളതായരുന്നുവെന്ന് അറിയാമല്ലോ.

നിര്‍ബന്ധിത അവധിയാണ്. പക്ഷെ പരാതിയില്ല. ഒരുപാട് പസിലുകള്‍ ചെയ്തു. അതില്‍ ഞാന്‍ ഇത്ര മിടുക്കിയാണെ്‌ന് അറിയില്ലായിരുന്നു. വണ്ണം കൂടാതിരിക്കാന്‍ ശ്രമിക്കുകയായിരുന്നു. കാരണം ഞാന്‍ ഒരു ബീസ്റ്റിനെപ്പോലെയാണ് ഓടുന്നത് വര്‍ക്കൗട്ട് ചെയ്യുന്നതും. ഇനി കുറച്ച് നാളത്തേക്ക് ഓടാനോ വര്‍ക്കൗട്ട് ചെയ്യാനോ സാധിക്കില്ല. വര്‍ക്കൗട്ട് ചെയ്യാനാകില്ലെങ്കില്‍ പിന്നെ ഞാന്‍ എന്ത് ചെയ്യാനാണ്? ഞാന്‍ ഭക്ഷണം കഴിക്കും. മധുര രാക്ഷസിയാകും.

അപ്പോ, അതാണ് അതേക്കുറിച്ച് പറയാനുള്ളത്. വേറെ എന്താണ് എനിക്ക് വിട്ട് പോയത്? ഒന്നുമില്ല. എന്തെങ്കിലും ഉണ്ടെങ്കില്‍ ഉടനെ അറിയിക്കാം. ലവ് യു. ആശങ്കപ്പെടരുത്. ഒരുപാട് സ്‌നേഹവും ഉമ്മകളും കെട്ടിപ്പിടിത്തവും.

News Now

Summary

Rashmika Mandanna reveals about her injury says she can't run or work out for a while.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics