9 വിഷ പാമ്പുകളുമായി റേവ് പാര്‍ട്ടി: ബിഗ് ബോസ് ജേതാവിനെതിരെ കേസ്, അഞ്ചു പേര്‍ അറസ്റ്റില്‍

പാമ്പുകളെ കയ്യിലെടുത്ത് കളിക്കുന്ന എല്‍വിഷിന്റെ വിഡിയോയും പുറത്തുവന്നിട്ടുണ്ട്

എൽവിഷ് പാമ്പുമായി/ വിഡിയോ സ്ക്രീൻഷോട്ട്, എൽവിഷ് യാദവ്/ ഇൻസ്റ്റ​ഗ്രാം
Last Updated :20 January 2024, 9:27 am IST

നോയിഡ: വിഷ പാമ്പുകളുമായി റേവ് പാര്‍ട്ടി നടത്തിയതിന് അഞ്ച് പേര്‍ അറസ്റ്റില്‍. നോയിഡയില്‍ ഇന്നലെ അര്‍ധരാത്രിയിലാണ് സംഭവമുണ്ടായത്. പാര്‍ട്ട് സംഘടിപ്പിച്ചതിന് ബിഗ് ബോസ് ഒടിടി ജേതാവ് എല്‍വിഷ് യാദവിനെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു. 

അഞ്ച് വിഷപ്പാമ്പുകള്‍ ഉള്‍പ്പടെ 9 പാമ്പുകളേയും പാമ്പ് വിഷവും റെയ്ഡില്‍ പിടിച്ചെടുത്തു. അറസ്റ്റ് ചെയ്തവരെ ചോദ്യം ചെയ്തപ്പോഴാണ് എല്‍വിഷിന്റെ പേര് പുറത്തുവന്നത്. ഒടിടി ജേതാവിന്റെ പാര്‍ട്ടികള്‍ക്ക് പാമ്പുകളെ വിതരണം ചെയ്യാറുണ്ടെന്ന് ഇവര്‍ വെളിപ്പെടുത്തി. പാമ്പുകളെ കയ്യിലെടുത്ത് കളിക്കുന്ന എല്‍വിഷിന്റെ വിഡിയോയും പുറത്തുവന്നിട്ടുണ്ട്. 

നോയിഡയിലെ ഫാംഹൗസില്‍ എല്‍വിഷും മറ്റ് കണ്ടന്റ് ക്രിയേറ്റര്‍മാരും ചേര്‍ന്ന് പാമ്പുകളെ ഉപയോഗിച്ച് ഷൂട്ടിങ് നടത്തുന്നുണ്ടെന്ന പീപ്പിള്‍ ഫോര്‍ അനിമല്‍സിലെ മൃഗക്ഷേമ ഉദ്യോഗസ്ഥന്റെ പരാതിയിലാണ് നടപടി. നിയമവിരുദ്ധമായാണ് ഇവര്‍ പാര്‍ട്ടി സംഘടിപ്പിച്ചിരിക്കുന്നത്്. പാമ്പിന്റെ വിഷവും മറ്റ് ലഹരിയും ഉപയോഗിക്കാമെന്ന് പറഞ്ഞ് വിദേശ വനിതയെ ക്ഷണിച്ചതായും പരാതിയില്‍ ആരോപിക്കുന്നു. തുടര്‍ന്ന് നടത്തിയ പൊലീസ് പരിശോധനയിലാണ് ഡല്‍ഹി സ്വദേശികളായ അഞ്ച് പേര്‍ അറസ്റ്റിലായത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now