
ഷാജി പാപ്പനെന്താ രാമായണത്തില്‍? ദേ മീശ ഇളകി പോരുന്നു! ശൂര്‍പ്പണഖയ്ക്ക് ലിപ്പ് ഫില്ലര്‍, ഡിസൈനര്‍ സാരിയും ബ്ലൗസും; സായ് പല്ലവിയ്ക്കും വിമര്‍ശനം
ഹിന്ദി സീരിയലുകളെ ഓര്‍പ്പെടുത്തുന്ന ഡിസൈനര്‍ സാരിയും ഹെയർ സ്റ്റെെലും ബ്ലൗസുമാണ് ലാറയുടേതാണെന്നാണ് വിമര്‍ശനം

സിനിമാ ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് രാമായണ. 4000 കോടി ബജറ്റില്‍ നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രാമനായി എത്തുന്നത് രണ്‍ബീര്‍ കപൂറാണ്. തെന്നിന്ത്യന്‍ താരറാണി സായ് പല്ലവിയാണ് സീതയാകുന്നത്. വില്ലനായി എത്തുന്നത് കന്നഡ സൂപ്പര്‍ താരം യഷും. വന്‍ താരനിര തന്നെയുണ്ട് രാമായണയില്‍. കഴിഞ്ഞ ദിവസമാണ് രാമായണയുടെ ട്രെയിലര്‍ പുറത്തുവിട്ടത്.
സോഷ്യല്‍ മീഡിയയിലാകെ ചര്‍ച്ചയായി മാറിയിരിക്കുകയാണ് രാമായണ. ട്രെയിലറില്‍ കയ്യടി നേടുന്നത് രാവണനായി എത്തുന്ന യഷ് ആണ്. തന്റെ സ്ക്രീന്പ്രസന്സു കൊണ്ട് ട്രെയിലറാകെ നിറഞ്ഞു നില്‍ക്കുകയാണ് യഷ്. സിനിമയിറങ്ങുമ്പോഴും യഷ് തന്നെയാകും ചര്‍ച്ചാ വിഷയമെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. അതേസമയം ട്രെയിലര്‍ ട്രോളുകളില്‍ നിറയുകയാണ്. താരങ്ങളുടെ കാസ്റ്റിങ് മുതല്‍ വന്‍ ബജറ്റിലൊരുക്കിയ ഗ്രാഫിക്സ് വരെ വിമര്‍ശിക്കപ്പെടുന്നുണ്ട്.
രാമനായുള്ള രണ്‍ബീര്‍ കപൂറിന്റെ കാസ്റ്റിങിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ചിലര്‍ രണ്‍ബീറിന് കയ്യടിക്കുമ്പോള്‍ മറ്റ് ചിലര്‍ താരത്തിന്റെ ലുക്കിനെ വിമര്‍ശിക്കുന്നു. യഷിന്റെ രാവണനിന്‍ മുന്നില്‍ പിടിച്ചു നില്ക്കാന് രണ്‍ബീറിന് സാധിക്കുമോ എന്നാണ് ആരാധകരുടെ ആശങ്ക. വനവാസകാലത്തും ക്ലീന്‍ ഷേവ് ലുക്കില്‍ തന്നെ രണ്‍ബീര്‍ വരുന്നതും വിമര്‍ശിക്കപ്പെടുന്നുണ്ട്. രണ്‍ബീറിന്റെ വേഷവിധാനവും വിമര്‍ശിക്കപ്പെടുന്നു. അതോടൊപ്പം രണ്‍ബീറിന്റെ പ്രായവും ചിലര്‍ വിമര്‍ശിക്കുന്നുണ്ട്.
ചിത്രത്തിന്റെ പ്രഖ്യാപന സമയം മുതല്‍ തന്നെ വിമര്‍ശിക്കപ്പെട്ടതായിരുന്നു സായ് പല്ലവിയുടെ കാസ്റ്റിങ്. ട്രെയിലര്‍ പുറത്ത് വന്ന ശേഷവും ഏറ്റവും കൂടുതല്‍ ആക്രമണം നേരിടുന്നത് സായ് പല്ലവിയാണ്. സീതയാകാന്‍ അനുയോജ്യരായി മൃണാല്‍ ഠാക്കൂറിന്റേയും രുക്മിണി വസന്തിന്റേയും പേരുകളാണ് സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നത്. ചിത്രത്തില്‍ ശൂര്‍പ്പണഖയായി എത്തിയ രാകുല്‍ പ്രീത് സിങിന് സായ് പല്ലവിയേക്കാള്‍ ഓറയുണ്ടെന്നും ചിലര്‍ പറയുന്നു.
അതേസമയം രാകുല്‍ പ്രീത് സിങിന്റെ ലിപ് ഫില്ലറും ട്രോളുകള്‍ നിറയുന്നുണ്ട്. ത്രേതായുകത്തില്‍ ലിപ് ഫില്ലറുകള്‍ ഉണ്ടായിരുന്നോ എന്നാണ് ചിലര്‍ ചോദിക്കുന്നത്. അതുപോലെ തന്നെ ലാറ ദത്തയുടെ വസ്ത്രങ്ങളും വിമര്‍ശിക്കപ്പെടുന്നുണ്ട്. ഹിന്ദി സീരിയലുകളെ ഓര്‍പ്പെടുത്തുന്ന ഡിസൈനര്‍ സാരിയും ഹെയർ സ്റ്റെെലും ബ്ലൗസുമാണ് ലാറയുടേതാണെന്നാണ് വിമര്‍ശനം. സീതയുടെ ബ്ലൗസും കാലഘട്ടത്തിന് യോജിച്ചതല്ലെന്ന് ചിലര്‍ പറയുന്നുണ്ട്. അക്കാലത്ത് സില്‍ക്ക് സാരി ഉണ്ടായിരുന്നുവോ എന്നും ചിലര്‍ ചോദിക്കുന്നു.
ചിത്രത്തില്‍ വിവേക് ഒബ്റോയും പ്രധാനവേഷത്തിലെത്തുന്നുണ്ട്. വിവേക് ഒബ്റേയിയുടെ മീശയിലാണ് സോഷ്യല്‍ മീഡിയയുടെ കണ്ണുടക്കിയത്. മേക്കപ്പ് വളരെ മോശമാണെന്നും ചിലയിടത്ത് മീശ ഇളകി പോയിട്ടുണ്ടെന്നും സോഷ്യല്‍ മീഡിയ പറയുന്നു. ചിലരാകട്ടെ രാമായണത്തിലെ വിവേക് ഒബ്റോയിയെ കണ്ടാല്‍ ആടിലെ ഷാജി പാപ്പനെ പോലെയുണ്ടെന്നും പറയുന്നു. ഇത്രയും കാശ് മുടക്കിയെടുക്കുന്ന സിനിമയില്‍ മേക്കപ്പും വസ്ത്രാലങ്കാരവുമടക്കം അശ്രദ്ധമായി ചെയ്തിരിക്കുന്നത് വിശ്വസിക്കാനാകുന്നില്ലെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.
രണ്ട് ഭാഗങ്ങളിലായാണ് രാമായണ തിയേറ്ററുകളിലെത്തുന്നത്. ഈ ദീപാവലിയ്ക്കാണ് ആദ്യ ഭാഗം തിയേറ്ററിലെത്തുക. സോണി പിക്ചേഴ്സ് ആണ് ചിത്രത്തിന്റെ രാജ്യാന്തര വിതരണം. ഇന്ത്യയില്‍ ധര്‍മ പിക്ചേഴ്സാണ് വിതരണം. ഹാന്‍സ് സിമ്മറും എആര്‍ റഹ്മാനും ചേര്‍ന്നാണ് സംഗീതം ഒരുക്കുന്നത്. ഓസ്കാര്‍ ജേതാക്കളായ ഡിഎന്ഇജിയാണ് വിഎഫ്എക്സ് ചെയ്യുന്നത്.
WHAT TO READ NEXT

ആരായാൽ എന്താ, നന്നായി അഭിനയിച്ചാൽ പോരേ ? സീതയായെത്തിയ നായികമാർ
News Now
ന്യൂറോ സയന്‍സില്‍ പുതിയ 'വെളിച്ചം'; വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്

പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

Summary
Ramayana trailer gets trolled for casting, graphics, costumes and historical accuracy. Social media is still not convinced with Sai Pallavi.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'എനിക്ക് ട്രാന്‍സ്ജെന്‍ഡറായി അഭിനയിക്കണം'; ദൊറോത്തിയ്ക്കെതിരെ വെറുപ്പ് പുകയുമ്പോള്‍ വൈറലായി രജനിയുടെ ആഗ്രഹം

'അവരുടെ കണ്ണുകൾ പോലും സംസാരിക്കുന്നു, സീതാ ദേവിയെ നേരിൽ കാണുന്നതു പോലെ'; 'രാമായണ'യിലെ പാട്ടിന് പിന്നാലെ സായ് പല്ലവിയ്ക്ക് കയ്യടി


