
'ഒരുൾവിളി പോലും എനിക്കുണ്ടായിട്ടില്ല, ഇതുപോലെയുള്ള സ്വപ്നം സങ്കൽപ്പിക്കാൻ പോലും കഴിയില്ലായിരുന്നു'; സന്തോഷം പങ്കുവച്ച് സാമന്ത
ഒരുനാള്‍ നീ ഇവിടെ എത്തും എന്ന് എന്റെ ഉള്ളില്‍ നിന്ന് പോലും യാതൊരു ഉള്‍വിളിയും ഉണ്ടായിട്ടില്ല.

തെന്നിന്ത്യയിൽ മാത്രമല്ല ബോളിവുഡിലും സജീവമാണിപ്പോൾ സാമന്ത. നടി പങ്കുവയ്ക്കുന്ന വിശേഷങ്ങളെല്ലാം നിമിഷ നേരം കൊണ്ടാണ് ആരാധകർ ഏറ്റെടുക്കുന്നത്. ഇപ്പോഴിതാ റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി രാഷ്ട്രപതി ഭവനിൽ സംഘടിപ്പിക്കുന്ന അറ്റ് ഹോം സൽക്കാരത്തിൽ പങ്കെടുത്തതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് സാമന്ത.
ചിത്രങ്ങൾക്കൊപ്പം കുറിപ്പും സാമന്ത പങ്കുവച്ചിട്ടുണ്ട്. "ഞാന്‍ വളരുമ്പോള്‍ വഴികാട്ടാന്‍ എനിക്കൊരു ചിയര്‍ ലീഡറും ഉണ്ടായിരുന്നില്ല. ഒരുനാള്‍ നീ ഇവിടെ എത്തും എന്ന് എന്റെ ഉള്ളില്‍ നിന്ന് പോലും യാതൊരു ഉള്‍വിളിയും ഉണ്ടായിട്ടില്ല. ഇവിടേക്കൊരു റോഡ്മാപ്പും എനിക്കുണ്ടായിട്ടില്ല.
ഇതുപോലുള്ള സ്വപ്നങ്ങൾ ഒരുകാലത്ത് സങ്കൽപ്പിക്കാൻ പോലും കഴിയാത്തത്ര വലുതായി തോന്നിയിരുന്നു. പക്ഷേ ശ്രമങ്ങള്‍ തുടരാന്‍ അനുവദിച്ച ഒരു രാജ്യത്ത് ഞാന്‍ എന്റെ യാത്ര തുടന്നുകൊണ്ടേയിരിക്കുന്നു. എന്നെന്നും നന്ദിയുള്ളവളാണ്".- സാമന്ത കുറിച്ചു.
WHAT TO READ NEXT

ആരാധകരെ ഞെട്ടിച്ച് അര്‍ജിത് സിങ്, ഇനി സിനിമയിൽ പാടില്ല!
നടൻ ഉണ്ണി മുകുന്ദനും അറ്റ് ഹോം സൽക്കാരത്തിൽ പങ്കെടുത്തതിന്റെ സന്തോഷം പങ്കുവച്ചിരുന്നു. ജീവിതത്തിൽ പുലർത്തിയ ആത്മാർഥതയ്ക്ക് ലഭിച്ച ബഹുമതിയാണെന്നായിരുന്നു ഉണ്ണി മുകുന്ദൻ സോഷ്യൽ മീഡിയയിൽ കുറിച്ചത്.
'മാ ഇന്ദി ബങ്കാരം' ആണ് സാമന്തയുടേതായി ഇനി റിലീസിനൊരുങ്ങുന്ന ചിത്രം. ആക്ഷൻ ത്രില്ലറായി എത്തുന്ന ചിത്രത്തിന്റെ ടീസറും പുറത്തുവന്നിരുന്നു. മികച്ച അഭിപ്രായമാണ് ടീസറിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. നന്ദിനി റെഡ്ഡി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Summary
Cinema News: Samantha shares photos from President's At-Home Reception.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



